കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവിയിലെ സൂപ്പർ താരം : മുഹമ്മദ് ഐമെൻ | Kerala Blasters | Mohammed Aimen

ഐഎസ്എൽ-10 ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ ജൗഷുവ സോട്ടിരിയോയെ നഷ്ടമായി. ലീഗ് പുരോഗമിക്കുമ്പോൾ ഒരു കാഷ്വാലിറ്റി വാർഡിൽ നിറയാൻ കഴിയുന്ന പരിക്കുകളുള്ള കളിക്കാർ ബ്ലാസ്റ്റേഴ്‌സിനുണ്ടായിരുന്നു.കാൽമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പുറത്തായത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി മാറി.

ആവർത്തിച്ചുള്ള ഈ തിരിച്ചടികൾക്കിടയിലും പ്ലെ ഓഫിൽ സ്ഥാനമുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു എന്നത് വലയ കാര്യമാണ്.സീനിയേഴ്‌സ് അവശേഷിപ്പിച്ച ശൂന്യത നികത്താൻ ജൂനിയേർസ് മുന്നേറിയതാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ ശക്തമായ പ്രകടനത്തിന് കാരണമായി പറയപ്പെടുന്ന ഒരു കാരണം. 2017-18 സീസണിൽ ആരംഭിച്ച ബ്ലാസ്റ്റേഴ്‌സിൻ്റെ യൂത്ത് സെറ്റപ്പ് ഫലപ്രദമായ ഫീഡർ സംവിധാനമാണെന്ന് ഈ സീസണിലെ ഓരോ മത്സരത്തിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിനെതിരെ അവസാന ലീഗ് മത്സരത്തിൽ യുവ താരങ്ങളുടെ മികവിലാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചു കയറിയത്.

മുഹമ്മദ് ഐമൻ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു. നിഹാൽ സുധീഷ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്തി.ഐമന്റെ ഇരട്ട സഹോദരനായ അസ്ഹറും മത്സരത്തിൽ കിടിലൻ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ബ്ലാസ്റ്റേഴ്‌സിൻ്റെ യൂത്ത് സെറ്റപ്പിൻ്റെ ഭാഗമായിരുന്ന ഐമെൻ തൻ്റെ സീനിയർ അരങ്ങേറ്റത്തിന് ശേഷം ടീമിൽ സ്ഥാനമുറപ്പാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. കിട്ടിയ അവസരങ്ങളിലെല്ലാം തന്റെ പ്രതിഭ ലോകത്തിന് വെളിപ്പെടുത്താന്‍ ഐമാന് കഴിഞ്ഞു എന്നത് പ്രധാന കാര്യമാണ്.ഒരു തുടക്കകാരന്റെയോ, പരിചയ കുറവിന്റെയോ ആശങ്കകളോ ഒന്നുമില്ലാതെ പതറാതെ താരം കളിച്ചു.

കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിലൂടെ കൂടുതൽ മികവിലേക്കുയരാൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല.അക്കാദമിയിൽ നിന്നും ഒരുപാട് മികച്ച താരങ്ങളെ സീനിയർ ടീമിലേക്ക് കൊണ്ടുവരാനും അവരെ ഉപയോഗപ്പെടുത്താനും ഇപ്പോൾ പരിശീലകന് കഴിയുന്നുണ്ട്. ഐമൻ,അസ്ഹർ,നിഹാൽ സുധീഷ്, വിബിൻ, സച്ചിൻ, അരിത്ര ദാസ് തുടങ്ങിയ ഒരുപാട് മികച്ച താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വന്നവരാണ്.

ഇത്തരം താരങ്ങൾ പല ഘട്ടങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകൻ വുക്മനോവിച്ചിനും സഹായകരമായിട്ടുണ്ട്.ഐഎസ്എല്ലിൽ ഒരു ഓൾ-ഇന്ത്യൻ മിഡ്‌ഫീൽഡ് കളിക്കുന്ന ഒരേയൊരു ടീമാണ് ബ്ലാസ്റ്റേഴ്‌സ്. തങ്ങളുടെ യൂത്ത് സിസ്റ്റത്തിൽ നിന്നും ഉയർന്നു വന്ന ഗുണനിലവാരമുള്ള കളിക്കാരുടെ സാന്നിധ്യമാണ് അവർക്ക് ഇത് ചെയ്യാൻ കഴിയുന്നത്.