“തുടർച്ചയായ എട്ടാം എവേ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്കോർ ചെയ്ത് സലാ”

യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലിവർപൂൾ ഇന്റർ മിലാനെ പരാജയപ്പെടുത്തിയിരുന്നു. ലിവർപൂളിനായി സ്‌ട്രൈക്കർ റോബർട്ടോ ഫിർമിനോയും. മുഹമ്മദ് സലയുമാണ് റെഡ്‌സിന്റെ ഗോളുകൾ നേടിയത്. ഇന്നലത്തെ മത്സരത്തോടെ ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ എട്ടാം എവേ മത്സരത്തിലാണ് മോ സലാ ഗോൾ നേടിയത്.

എന്നാൽ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത് തുടർച്ചയായി പന്ത്രണ്ട് യൂറോപ്യൻ എവേ ഗെയിമുകളിൽ വലകുലുക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്ന് സലാ അകലെയാണ്.സാൻ സിറോയിൽ ഇന്ററിനെ പരാജയപെടുത്തിയപ്പോൾ ലിവർപൂൾ ഈ സീസണിലെ ക്വാർട്ടർ ഫൈനലിൽ ഒരു കാൽ വച്ചു.പോർട്ടോ, അത്‌ലറ്റിക്കോ മാഡ്രിഡ്, എസി മിലാൻ എന്നിവർക്കെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും സലാ ഗോൾ നേടിയിരുന്നു.

2020-21 കാമ്പെയ്‌നിലെ ലിവർപൂളിന്റെ അവസാന നാല് എവേ ചാമ്പ്യൻസ് ലീഗ് ഗെയിമുകളിലും സലാ ലക്ഷ്യം കണ്ടെത്തി.റയൽ മാഡ്രിഡ്, ആർബി ലെപ്‌സിഗ്, മിഡ്‌ജില്ലണ്ട്, അറ്റലാന്റ എന്നിവർക്കെതിരെയും ഈജിപഷ്യൻ ഗോൾ നേടി. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ വരെയെത്തിയാൽ സലാക്ക് റൊണാൾഡോയുടെ ഒപ്പമെത്താനാവും.

വെറ്ററൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റയൽ മാഡ്രിഡിന്റെ 2012-13 സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ട്, ഗലാറ്റസരെ, റെഡ് ഡെവിൾസ് എന്നിവർക്കെതിരെ സ്‌കോർ ചെയ്തു.യുവന്റസ്, കോപ്പൻഹേഗൻ, ബയേൺ മ്യൂണിക്ക്, ഷാൽക്കെ, ഗലാറ്റസരെ എന്നിവർക്കെതിരെ 2013-14 കാമ്പെയ്‌നിലും സ്കോർ ചെയ്തു.ലുഡോഗോറെറ്റ്‌സ്, ലിവർപൂൾ, ബാസൽ, ഷാൽക്കെ എന്നിവർക്കെതിരെ 2014-15 സീസണിൽ റൊണാൾഡോ സ്കോർ ചെയ്തു.എന്നാൽ 2013 ഫെബ്രുവരി 13 ന് യുണൈറ്റഡിനെതിരെ ആരംഭിച്ച അദ്ദേഹത്തിന്റെ സ്ട്രീക്ക് 2015 ഏപ്രിൽ 14 ന് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ വലകുലുക്കുന്നതിൽ പരാജയപ്പെട്ടതോടെ അവസാനിച്ചു.

Rate this post