മോഹൻ ബഗാൻ ക്യാപ്റ്റൻ പ്രിതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് | Kerala Blasters

അടുത്ത സീസണിൽ ടീമിന്റെ കിരീടവരൾച്ചക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇടപെടലുകൾ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുവരെ രണ്ടു താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരമായ ജോഷുവ, ഇന്ത്യൻ വിങ്‌ബാക്ക് പ്രബീർ ദാസ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി സ്വന്തമാക്കിയത്.

ഇപ്പോഴിതാ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിൽ നിന്നും പ്രതിരോധ താരം പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്.ഹോർമിപാം റൂയിവക്കൊപ്പം ട്രാൻസ്ഫർ ഫീസും നൽകിയാവും ബ്ലാസ്റ്റേഴ്‌സ് കോട്ടലിനെ സ്വന്തമാക്കുക.പ്രീതം കോട്ടലിന് ബ്ലാസ്റ്റേഴ്‌സ് മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.29 കാരനായ സെന്റർ ബാക്ക് പ്രീതം കോട്ടാൽ നിലവിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റന്റെ ആംബാൻഡ് കൈവശം വച്ചിട്ടുണ്ട്. വർഷങ്ങളായി സ്ഥിരതയാർന്ന പ്രതിരോധ പ്രകടനങ്ങൾ കാഴ്ച്ചവെക്കുന്ന കോട്ടാൽ ടീമിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച താരമാണ്.

എന്നിരുന്നാലും, വരാനിരിക്കുന്ന സീസണിൽ ഡൽഹി എഫ്‌സിയിൽ നിന്ന് അൻവർ അലിയുടെ വരവോടെ, മോഹൻ ബഗാൻ അവരുടെ പ്രതിരോധ നിരയിൽ തന്ത്രപരമായ പുനഃക്രമീകരണം പരിഗണിച്ചേക്കാം.കോട്ടാലിന്റെ പരിചയ സമ്പത്തും നേതൃപാടവവും ബ്ലാസ്റ്റേഴ്‌സിന്റെ ബാക്ക്‌ലൈനെ ശക്തിപ്പെടുത്തും.29-കാരനായ കോട്ടാൽ ബ​ഗാന്റെ ക്യാപ്റ്റൻ കൂടിയാണ്. കഴിഞ്ഞ കുറേ സീസണുകളായി ബ​​ഗാൻ പ്രതിരോധത്തിലെ നിർണായക സാന്നിധ്യമാണ് കോട്ടാൽ.ക്ലബിന്റെ ഭാവിതാരമായി കണക്കാക്കപ്പെടുന്ന ഇരുപത്തിരണ്ടുകാരനെ വിൽപ്പന നടത്തി ഇരുപത്തിയൊമ്പത് വയസുള്ള താരത്തെ സ്വന്തമാക്കുന്നതിൽ ആരാധകർക്ക് എതിരഭിപ്രായമുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ച യുവ സെന്റർ ബാക്കുകളിൽ ഒരാളാണ് റൂയിവ, ഈ നീക്കം കേരള ബ്ലാസ്റ്റേഴ്സിന്റെ ദീർഘകാല പദ്ധതികളെക്കുറിച്ച് സംശയം ജനിപ്പിക്കും. അതേസമയം, പ്രീതം കോട്ടാലിലുള്ള ബ്ലാസ്റ്റേഴ്സിന്റെ താൽപ്പര്യം അവരുടെ പ്രതിരോധത്തിന്റെ ഹൃദയഭാഗത്ത് പരിചയസമ്പന്നനായ ഒരു നേതാവിനെ പിന്തുടരുന്നത് എടുത്തുകാണിക്കുന്നു.

Rate this post
Kerala Blasters