മുഹമ്മദ് ഐമെനെ സ്വന്തമാക്കാൻ ഭീമൻ ഓഫറുമായി മോഹൻ ബഗാൻ | Kerala Blasters

കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ മലയാളി താരങ്ങളിൽ ഒരാളാണ് മുഹമ്മദ് ഐമൻ. സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 12 മത്സരങ്ങൾ കളിച്ച താരം, മൂന്ന് ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാനിയായി മാറിയ ഈ 21-കാരന് വേണ്ടി ഇപ്പോൾ മറ്റു ക്ലബ്ബുകൾ രംഗത്ത് എത്തിയിരിക്കുകയാണ്.

നേരത്തെ, ജംഷഡ്പൂർ എഫ്സി ഐമന് വേണ്ടി ഒരു ഓഫർ മുന്നോട്ട് വച്ചിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഓഫർ പരിഗണിച്ചിരുന്നില്ല. ഇപ്പോൾ, ഐഎസ്എൽ ഷീൽഡ് ജേതാക്കൾ ആയ മോഹൻ ബഗാൻ ഐമന് വേണ്ടി രംഗത്ത് എത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്സ് അനലിസ്റ്റ് ആയ ഷഹാൻ ഷാ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരു ഭീമൻ ട്രാൻസ്ഫർ തുകയും, അതോടൊപ്പം ഒരു കളിക്കാരനെയും ആണ് മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സിന് ഓഫർ ചെയ്തിരിക്കുന്നത്. 2026 വരെ കേരള ബ്ലാസ്റ്റേഴ്സ് ആയി ഐമന് കോൺട്രാക്ട് ഉണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എന്ത് തീരുമാനം എടുക്കും എന്ന് കാത്തിരുന്ന് കാണേണ്ടിവരും. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മധ്യനിരതാരമായ ഡാനിഷ് ഫാറൂഖിന് വേണ്ടിയും മറ്റു ഐഎസ്എൽ ക്ലബ്ബുകൾ രംഗത്തെത്തുന്നു.

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ചെന്നൈയിൻ എഫ്സി ആണ് താരത്തിന് വേണ്ടി ഓഫർ മുന്നോട്ടുവച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും ട്രാൻസ്ഫർ രംഗത്ത് സജീവമായിട്ടുണ്ട്. ഐസ്വാൾ എഫ്സിയുടെ ഗോൾകീപ്പർ ആയിരുന്ന നോറ ഫെർണാണ്ടസിനെ കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം സൈൻ ചെയ്തിട്ടുണ്ട്.

2.7/5 - (3 votes)