ട്വിസ്റ്റുകൾക്ക് അവസാനം, സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ ഡീൽ പൂർത്തിയാക്കി ദി ബ്ലൂസ്

യൂറോപ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും വളരെയധികം ആവേശകരമായ ട്രാൻസ്ഫർ വാർത്തകളാണ് ആരാധകരെ തേടിയെത്തുന്നത്. ട്രാൻസ്ഫർ വിൻഡോയിൽ നേരത്തെ മുതൽ ഇക്വഡോർ താരമായ മൊയ്‌സസ് കായ്സിടോക്ക് വേണ്ടി രംഗത്തുണ്ടായിരുന്ന ചെൽസിയെ മറികടന്നുകൊണ്ട് വമ്പൻ ഓഫറുമായി ലിവർപൂൾ രംഗത്ത് വന്നതോടെ ട്രാൻസ്ഫർ ട്വിസ്റ്റ് അരങ്ങേറി.

ഏകദേശം 110 മില്യൺ യൂറോയുടെ ഓഫറുമായാണ് ലിവർപൂൾ പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റന് മുന്നിൽ യുവ സൂപ്പർ താരത്തിനെ വാങ്ങുവാൻ വന്നത്. ഇരു ക്ലബ്ബുകൾ തമ്മിലും ധാരണയിൽ എത്തി എന്നും ലിവർപൂളുമായി ബ്രെയിറ്റൻ കരാർ ഒപ്പുവെച്ചു എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വിട്ടുകൊടുക്കാൻ ഭാവമില്ലാത്ത ചെൽസി ബ്രിട്ടീഷ് റെക്കോർഡ് ട്രാൻസ്ഫർ തുകയുമായി സൂപ്പർതാരത്തിന്റെ ട്രാൻസ്ഫറിൽ വീണ്ടും ട്വിസ്റ്റ് നടത്തിയത്.

115മില്യൺ യൂറോയുടെ വമ്പൻ ഓഫർ നൽകിയ ചെൽസി താരത്തിന്റെ കരാർ സുരക്ഷിതമാക്കി എന്നാണ് ഫാബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടീഷ് റെക്കോർഡ് ട്രാൻസ്ഫർ തുകയിൽ ബ്രൈറ്റനിൽ നിന്നും താരത്തിനെ സ്വന്തമാക്കിയ ചെൽസി മെഡിക്കൽ ബുക്ക്‌ ചെയ്തിട്ടുണ്ട്. ലിവർപൂൾ ശക്തമായി രംഗത്ത് വന്നിട്ടും ചെൽസിലേക്ക് പോകണമെന്ന് വാശിപിടിച്ച മൊയ്‌സസ് കായിസിടോയും തന്റെ ട്രാൻസ്ഫറിൽ നിർണായകnപങ്കാണ് വഹിച്ചത്.

2031 വരെ നീളുന്ന എട്ടുവർഷത്തെ കരാറിലായിരിക്കും താരം ചെൽസിയിൽ ഒപ്പ് വെക്കുക. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള സൗകര്യവുമുണ്ട്. അതേസമയം ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ചെൽസി vs ലിവർപൂൾ മത്സരം ആവേശകരമായ ഒരു ഗോളിന്റെ സമനിലയിലാണ് കലാശിച്ചത്. ചെൽസിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ചായിരുന്നു ഈ മത്സരം അരങ്ങേറിയത്.

Rate this post