ഫ്രഞ്ച് ലീഗ് ഇന്നലെ നടന്ന മത്സരത്തിൽ പി എസ് ജിക്ക് വിജയം. മോന്റിപെല്ലിർനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചാണ് ലീഗിലെ നിർണായക വിജയത്തോടെ മൂന്നു പോയിന്റുകൾ സ്വന്തമാക്കിയത്.
നെയ്മർ ജൂനിയറുടെ അഭാവത്തോടെ മോന്റിപെല്ലിർനെതിരെ പിഎസ്ജി തുടങ്ങിയ മത്സരത്തിൽ കെയ്ലിയൻ എംമ്പപ്പേ നിരാശപ്പെടുത്തുകയായിരുന്നു. കളിയുടെ എട്ടാം മിനുട്ടിൽ തന്നെ റാമോസിനെ ഫൗൾ ചെയ്തതിലൂടെ ലഭിച്ച പെനാൽറ്റി എംമ്പപ്പേ എടുത്തെങ്കിലും മോന്റിപെല്ലിർ ഗോൾകീപ്പർ ബെഞ്ചമിൻ ലെക്കോമ്റ്റെ തട്ടി ഒഴിവാക്കി. എന്നാൽ അവരുടെ താരം പെനാൽറ്റി എടുക്കുന്നതിനു മുൻപ് ബോക്സിൽ കേറിയതിനാൽ VAR വീണ്ടും പെനാൽറ്റി എടുക്കാൻ വിധിച്ചു.
രണ്ടാമതും കെയ്ലിയൻ എംബാപ്പെ തന്നെയാണ് പെനാല്റ്റി എടുത്തതെങ്കിലും ഇതും മോന്റിപെല്ലിർ ഗോൾകീപ്പർ ബെഞ്ചമിൻ ലെക്കോമ്റ്റെ തട്ടി അകറ്റിയെങ്കിലും ആ ബോൾ റിബൗണ്ടിലൂടെ എംമ്പപ്പേയുടെ മുന്നിലേക്ക് വീണ്ടുമെത്തി എന്നിട്ടും ഓപ്പൺ പോസ്റ്റ് മിസ് ചെയ്ത് താരം ക്രോസ് ബാറിനുമീതെ അടിച്ചക്കറ്റി തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തി.
BRO MBAPPE IS WASHED
— Lake (@_messiclear) February 1, 2023
Because how tf are you missing a penalty and also a open net 😂😂😂
pic.twitter.com/sqp14hpxD4
10 മിനിട്ടുകൾക്ക് ശേഷം കളിയുടെ ഇരുപത്തിയൊന്നാമത്തെ മിനിറ്റിൽ എംമ്പപ്പേ പരിക്ക് പറ്റി കളത്തിൽ നിന്നും കയറിപ്പോവുകയും ചെയ്തു. കളിയുടെ 35മത്തെ മിനിറ്റിൽ ലയണൽ മെസ്സി നേടിയഗോൾ VAR ലൂടെ ഓഫ്സൈഡ് വിളിച്ചതോടെ ആദ്യപകുതി പിരിയുമ്പോൾ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല. കളിയുടെ 55 മത്തെ മിനിറ്റിൽ ഫാബിയാൻ ലൂയിസാണ് പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്.കളിയുടെ 72 മത്തെ മിനിറ്റിൽ ഫാബിയൻ ലൂയിസിന്റെ തന്നെ അസ്സിസ്റ്റിൽ ലയണൽ മെസ്സി പിഎസ്ജിയുടെ രണ്ടാം ഗോൾ നേടി.
Kylian Mbappé:
— DEE NDOVIE 🇲🇼🇿🇦 (@dickson_ndovie) February 1, 2023
▪️ Misses a penalty
▪️ Given a retake
▪️ Misses again
▪️ Misses the rebound
▪️ Leaves the game after 21 minutes with an injury
🫠 pic.twitter.com/SBo0xwf4My
മത്സരം അനായാസം പി എസ് ജി വിജയിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു നിൽക്കെ അപ്രതീക്ഷിതമായി 89മത്തെ മിനിറ്റിൽ മോന്റിപെല്ലിർ ഒരു ഗോൾ മടക്കിയതോടെ പിഎസ്ജി ഒന്ന് ആടി ഉലഞ്ഞെങ്കിലും പകരക്കാരനായി വന്ന 16 കാരൻ സായിറെ എമറി കളിയുടെ ഇഞ്ചുറി ടൈമിൽ പിഎസ്ജിയുടെ മൂന്നാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.ഇതോടെ പി എസ് ജി 21 മത്സരങ്ങളിൽ 51 പോയിന്റുകളും ആയി ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.മാഴ്സെ അത്രയും തന്നെ മത്സരങ്ങളിൽ 46 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്.