“ഹാട്രിക്ക് വിജയം നേടി കൊമ്പന്മാർ ഇറങ്ങുന്നു ; എതിരാളികൾ ജംഷഡ്പൂർ”
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ ഹാട്രിക്ക് വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും.ജംഷധ്പൂരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ രാത്രി 7 30 നാണു മത്സരം.പോയിന്റിന്റേയും വിജയ പരാജയങ്ങളുടേയും കാര്യത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ പട്ടികയില്‍ ജംഷധ്പൂര്‍ മൂന്നാമതും ബ്ലാസ്റ്റേഴ്സ് നാലാമതുമാണ്.
അവസാന രണ്ടു മത്സരങ്ങളിൽ 3-0 എന്ന സ്കോറിന് ചെന്നൈയിനെയും മുംബൈ സിറ്റിയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. അവസാന ആറു മത്സരങ്ങളിൽ ടീം പരാജയം അറിഞ്ഞിട്ടില്ല.ജംഷഡ്പൂർ എഫ്‌സി ബെംഗളൂരു എഫ്‌സിക്കെതിരെ 0-0ന്റെ സമനിലയുമായാണ് ഇന്നത്തെ മത്സരത്തിന് എത്തുന്നത്. ഈ മത്സരം ഇരുടീമുകളുടെയും ടോപ് 4 പ്രതീക്ഷകൾക്ക് നിർണായകമാണ്.
പെരേര ഡയാസും, ആല്‍വാരൊ വാസ്ക്വസും ചേരുന്ന മുന്നേറ്റ നിര തന്നെയാണ് കേരളത്തിന്റെ കരുത്ത്.മധ്യനിര എത്രത്തോളം പ്രതിഭാസമ്പന്നവും ശക്തവുമാണെന്ന് പറയേണ്ടതില്ല. സീസണില്‍ മൂന്ന് ഗോളുമായി മിന്നും ഫോമിലുള്ള മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്. ഒപ്പം തിരിച്ചടികള്‍ നേരിട്ട മത്സരങ്ങളിലും തല ഉയര്‍ത്തി നിന്ന അഡ്രിയാന്‍ ലൂണയും. ഏത് സാഹചര്യത്തിലും കളിയുടെ ഗതി മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇരുവരും.മുംബൈയേയും ചെന്നൈയിനേയും ഗോളടിപ്പിക്കാതെ തടഞ്ഞു നിര്‍ത്തിയ പ്രതിരോധ നിരയാണ് സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. ജെസല്‍ കാര്‍ണെയിറൊ, മാര്‍ക്കൊ ലെസ്കോവിച്ച്, ഹര്‍മന്‍ജോത് ഖബ്രയുമെല്ലാം ഗോള്‍വലയ്ക്ക് മുന്നിലെ തകര്‍ക്കാനാകാത്ത മതിലുകളാണ്. അതുകൊണ്ട് തന്നെ ജംഷധ്പൂരിന്റെ മുന്നേറ്റ നിരയ്ക്ക് അത് വെല്ലുവിളിയാകും.
ഇന്നത്തെ മത്സരത്തിൽ ജംഷദ്പൂരിനെ 3 ഗോൾ വ്യത്യാസത്തിൽ പരാജയപ്പെടുത്താനായാൽ പോയിന്റ് പട്ടികയിൽ ഒന്നാമതാകാൻ ബ്ലാസ്റ്റേഴ്സിന് കഴിയും. ഒരു ഗോൾ വിജയമാണ് നേടുന്നതെങ്കിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താകും ടീമെത്തുക. ജയിച്ചാൽ വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഒന്നാമതുള്ള മുംബൈ സിറ്റിക്ക് ഒപ്പം എത്താം. മുംബൈ സിറ്റിക്കും 15 പോയിന്റ് ആണുള്ളത്. മുംബൈ സിറ്റിക്ക് +7 ആണ് ഗോൾ ഡിഫറൻസ്. കേരള ബ്ലാസ്റ്റേഴ്സിന് +5ഉം. അതായത് 3 ഗോളുകളുടെ വ്യത്യാസത്തിൽ നാളെ വിജയിച്ചാൽ മുംബൈ സിറ്റിയെയും കേരളത്തിന് മറികടക്കാം.