നോഹ സദൂയി ഇനി ബ്ലാസ്റ്റേഴ്സിൽ !! ഗോവൻ ആരാധകരോട് യാത്ര ചോദിച്ച് മൊറോക്കൻ സൂപ്പർ താരം | Kerala Blasters

ഈ സീസണിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. പരിശീലകൻ ഇവാൻ ബ്ലാസ്റ്റേഴ്സിനോട് വിടപറയുകയും ദിമിയടക്കമുള്ള വിദേശ താരങ്ങൾ പുതിയ ടീമിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലുമാണ്.ഈയൊരു സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ് നേരത്തെ പൂർത്തിയാക്കിയിരിക്കുകയാണ്.

എഫ്‌സി ഗോവയുടെ മിന്നും താരമായ നോഹ സദൂയിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി കഴിഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെങ്കിലും എല്ലാ റിപ്പോർട്ടുകളും അത് സംഭവിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. നോഹ കഴിഞ്ഞ ദിവസം ഗോവയോട് വിട പറയുകയും ചെയ്തിരുന്നു.ഗോവയിലെ തന്റെ കരിയർ അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മൊറോക്കൻ താരം ആരാധകരോട് യാത്ര പറഞ്ഞുള്ള സന്ദേശം നൽകിയിരിക്കുന്നത്.ക്ലബ് നേതൃത്വത്തോടും കോച്ചിങ് സ്റ്റാഫുകളോടും ആദ്യത്തെ ദിവസം മുതൽ തനിക്ക് പിന്തുണ നൽകിയ ആരാധകരോടുമെല്ലാം നന്ദി അറിയിക്കുന്നു.

ഇവിടം തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ താരം ആരാധകർ ആഗ്രഹിച്ച നേട്ടങ്ങളെല്ലാം ഒരിക്കൽ തേടി വരട്ടെയെന്നും ആശംസിച്ചു.എഫ്‌സി ഗോവയ്‌ക്കൊപ്പമുള്ള തൻ്റെ കാലത്ത് 43 ഗെയിമുകളിൽ നിന്ന് 20 ഗോളുകളും 15 അസിസ്റ്റുകളും നേടിയ നോഹ സദൗയിക്ക് മികച്ച രണ്ട് സീസണുകൾ ഉണ്ടായിരുന്നു. തൻ്റെ ആദ്യ സീസണിൽ സദൗയി 20 ഐഎസ്എൽ മത്സരങ്ങൾ കളിക്കുകയും ഒമ്പത് ഗോളുകളും ഒമ്പത് അസിസ്റ്റുകളും നൽകി.ഈ സീസണിൽ, അഞ്ച് അസിസ്റ്റുകൾക്ക് പുറമെ ഒരു ഹാട്രിക് ഉൾപ്പെടെ 11 ഗോളുകളും അദ്ദേഹം നേടി.അദ്ദേഹത്തിൻ്റെ ചടുലമായ പ്രകടനങ്ങൾ ഐഎസ്എൽ സർക്യൂട്ടിലെ മുൻനിര കളിക്കാരിൽ ഒരാളെന്ന പദവി ഉറപ്പിക്കുക മാത്രമല്ല, എഫ്‌സി ഗോവയുടെ മുന്നേറ്റങ്ങളിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.

ഈ സീസൺ മികച്ച രീതിയിൽ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് എലിമിനേറ്ററിൽ ഒഡീഷ എഫ്‌സിയോട് തോൽവി വഴങ്ങി.തങ്ങളുടെ കാമ്പെയ്‌നെ പുനരുജ്ജീവിപ്പിക്കാനും വരാനിരിക്കുന്ന ഐഎസ്എൽ സീസണുകളിൽ മികവ് പുലർത്താനും ലക്ഷ്യമിട്ടുള്ളതിനാൽ ടീമിന് ആവശ്യമായ ഉത്തേജനം നൽകാൻ സദൗയിയുടെ കൂട്ടിച്ചേർക്കലിന് സാധിക്കും എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വാസം.

Rate this post