‘അർജന്റീന മിഡ്ഫീൽഡിലെ കഠിനാധ്വാനി’ : യുവാൻ സെബാസ്റ്റ്യൻ വെറോൺ |Juan Sebastián Verón

90 മിനുട്ടുകൾ നീളുന്ന കാൽപന്ത് കളിയിൽ ഒരു നിമിഷം എടുക്കുന്ന തീരുമാനത്തിന്റെ വില നൽകേണ്ടി വരുക തൊട്ടടുത്ത നിമിഷമായിരിക്കും.വലിയ പ്രതീക്ഷയോടെ നാളെയുടെ നക്ഷത്രങ്ങൾ ആകുമെന്ന് പറഞ്ഞു ഫുട്ബോൾ ലോകം വിധിയെഴുതിയ പല താരങ്ങളും ഒരു നിമിഷം എടുത്ത മോശം തീരുമാനത്തിന്റെ പേരിൽ പിന്നീട് ദുഖിക്കുന്നുണ്ടാകും . ഉയരങ്ങളിൽ എത്തുമായിരുന്ന ഒരു കരിയർ ചെറിയ രീതിയിൽ നിന്ന് പോയതിൽ ജുവാൻ സെബാസ്റ്റ്യൻ വെറോൺ എന്ന ലോകം കണ്ട മികച്ച മിഡ്‌ഫീൽഡറിൽ ഒരാൾ ആ സമയത്തെ പഴിക്കുന്നുണ്ടാകും,അവസാന ചിരി തന്റേതാക്കാൻ അയാൾക്ക് അവസരങ്ങൾ ഉണ്ടായിരുന്നു

അപ്പന്റെ പാരമ്പര്യന്തിന്റെ വേര് പിടിച്ചായിരുന്നു മകന്റെയും ഫുട്ബോൾ കരിയറിന്റെയും തുടക്കം.അർജന്റീനയിലെ ലാ പ്ലാറ്റ സ്വദേശികളായ മാതാപിതാക്കളുടെ മകനായി 1975 ൽ ആയിരുന്നു സെബസ്റ്റിൻറെ ജനനം.അച്ഛൻ ലാ ബ്രുജ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജുവാൻ രാമോൻ വെറോൺ സ്റ്റുഡിൻറ്സ് ക്ലബ്ബിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു.മിഡ്‌ഫീൽഡറും ഫോർവേഡും ആയി മാറി മാറി കളിച്ച അച്ഛൻ വെറോൺ മകൻ മികച്ച ഒരു ഫുട്ബോളർ ആകാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു.

മികച്ച പാസ്സിങ്ങും സെറ്റ് പീസ് ഗോൾ ആക്കാൻ ഉള്ള അസാമാന്യ പാടവവും താരത്തിന്റെ ആയുധമായിരുന്നു.ലാ ബ്രുജയുടെ മകൻ ലാ ബ്രൂജിറ്റ എന്ന പേരിൽ ക്ലബ്ബിൽ അറിയപ്പെട്ടു.1994 ൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ താരം 2 വർഷങ്ങൾ ക്ലബ്ബിൽ തുടർന്നു.പിന്നീട് സാക്ഷാൽ ഡീഗോ മറഡോണയോടൊപ്പം ബൊക്ക ജൂനിയേഴ്സിൽ 17 മത്സരങ്ങൾ കളിച്ച് 4 ഗോളുകൾ നേടാൻ താരത്തിനായി. അതെ വര്ഷം പോളണ്ടിന് എതിരെ അര്ജന്റീന ജേഴ്‌സിയിൽ താരം അരങ്ങേറ്റം കുറിച്ചു സ്വേൻ ഗോറാൻ എറിക്‌സൺ എന്ന സ്വീഡിഷ് പരിശീലകൻ താരത്തിന്റെ മിടുക്ക് ഇഷ്ടപ്പെടുകയും പരിശീലകൻ ആയിട്ടുള്ള സംബോടോറിയ ക്ലബ്ബിലേക്ക് താരവുമായി കരാർ ഒപ്പിടുകയും ചെയ്തു .ക്ലബ് ആണെങ്കിൽ ഉടമയുടെ മരണത്തോടെ മോശം സമയത്ത് കൂടി കടന്നു പോവുകയിരുനെങ്കിലും ഒർട്ടേഗ ,മോന്റെല്ല ,വെറോൺ ഉൾപ്പടെ മികച്ച താരങ്ങളെ ക്ലബ്ബിന്റെ ഭാഗമാക്കുവാൻ കോച്ചിന് സാധിച്ചു.

താരത്തിന്റെ മികവ് ലാസിയോ ക്ലബ്ബിൽ എത്തിയപ്പോൾ ആണ് സ്വേൻ ഗോറാൻ എറിക്‌സൺ നന്നായി ഉപയോഗിക്കുന്നത്. ചടുലനീക്കങ്ങളും എതിരാളികൾ ഒരിക്കലും ചിന്തിക്കാത്ത സമയത്ത് നൽകുന്ന മനോഹരമായ പാസുകളും ഒക്കെയായി സെബാസ്റ്റിൻറെ നിറഞ്ഞാട്ടമായിരുന്നു ക്ലബ്ബിൽ.ക്ലബിന് വേണ്ടി ലീഗ് കിരീടവും,സീരി എ കിരീടവും,യുവേഫ സൂപ്പർ കപ്പും ഒകെ നേടി കൊടുക്കുന്നതിൽ താരം നിർണായകമായി. ക്ലബ്ബിലെ സൂപ്പർ താരങ്ങളായ സലാസും,ലോപ്പസും ,ഉൾപെടുന്നവരുമായി കളിക്കളത്തിൽ ഉള്ള താരത്തിന്റെ രസതന്ത്രവും മികച്ചതായിരുന്നു.അക്കാലത്ത് ലോകോത്തര ക്ലബ്ബുകൾ താരത്തിനായി വലവിരിച്ചെങ്കിലും ഒടുവിൽ സർ അലക്സ് ഫെർഗുസൻറെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരം അക്കാലത്തെ വലിയ ട്രാൻസ്ഫർ തുകയ്ക്ക് എത്തി

ഞാൻ ആദ്യം പറഞ്ഞ കൃത്യമായ സമയത്തെടുക്കുന്ന തീരുമാനമോ മോശം സമയത്തെടുക്കുന്ന തീരുമാനത്തിന്റെ വിലയോ , അതുവരെ സെബാസ്റ്റ്യൻ വിചാരിച്ച പോലെയായിരുന്നു കാര്യങ്ങൾ എല്ലാം .ടീം തരംതാഴ്ത്തപ്പെടുന്നതിന് മുന്നേ തന്നെ സംബഡോറിയ ടീം വിടാൻ സാധിച്ചതും സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് ലാസിയോ വിടാൻ സാധിച്ചതും അണയാൻ പോകുന്നതിന് മുന്നേ ഉള്ള ആളിക്കത്തൽ ആയിരിക്കാം .യൂണൈറ്റഡിലേക്കുള്ള സെബാസ്റ്റ്യന്റെ ട്രാൻസ്ഫെറിനെ സിദാന്റെ റയലിലേക്ക് ഉള്ള മാറ്റവുമായിട്ടാണ് ആളുകൾ താരതമ്യം ചെയ്തത് .അലക്സ് ഫെർഗുസൻറെ തന്ത്രങ്ങളിൽ താരത്തിന് വലിയ പ്രാധ്യാന്യം ഉണ്ടായിരുന്നു.ചാമ്പ്യൻസ് ലീഗ് ജയിച്ചെങ്കിലും എതിരാളികളുടെ മുന്നിൽ പലപ്പോഴും വിറച്ചാണ് എന്നുള്ളതിനാൽ 4 -4 -2 ശൈലിയിൽ നിന്നും മാറി 3 സെൻട്രൽ മിഡ്‌ഫീൽഡറുമാരെ കളിപ്പിക്കാൻ താരം തീരുമാനിച്ച പദ്ധതിയിൽ ആയിരുന്നു സെബാസ്റ്റ്യന്റെ പ്രാധാന്യം .

റോയ് കീൻ ഉൾപ്പടെ ഉള്ള ഇതിഹാസതാരങ്ങൾ കളി ക്ലബ്ബിൽ വെറോൺ നേരിട്ട പ്രധാന പ്രശ്നം പ്രീമിയർ ലീഗിന്റെ വേഗത്തിനൊപ്പം ഓടിയെത്താൻ ഉള്ള ബുദ്ധിമുട്ട് ആയിരുന്നു. ഇറ്റാലിയൻ ലീഗിൽ നിന്ന് വളരെ വ്യത്യസ്തമായ ശൈലിയോടൊപ്പം ടീം മൊത്തം ഇഴകി ചേർന്നെങ്കിലും വെറോണിന് മാത്രം അത് സാധിച്ചില്ല .ആ മോശം ഫോം ദേശിയ ടീമിന് വേണ്ടിയുള്ള 2002 ലോകകപ്പിലും താരം തുടർന്നു .

യൂണൈറ്റഡിലെ 2 വർഷ കാലത്തെ ദയനീയ പ്രകടങ്ങൾക്ക് ശേഷം താരം പോയത് ചെൽസയിലേക്ക് ആയിരുന്നു,എരുത്തിയിൽ നിന്നും വറചട്ടിയിലേക്ക് എന്നതുപോലെയായി അത്.അരങ്ങേറ്റ മത്സരത്തിൽ ഗോൾ അടിച്ചെങ്കിലും മോശം ഫോമും പരിക്കും കാരണം താരത്തെ ക്ലബ് ഇന്റർ മിലാനിലേക്ക് ലോണിന് അയച്ചു.താരത്തിന്റെ യൂണൈറ്റഡിലെയും ചെൽസയിലെയും ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും മോശം 50 ട്രാൻസ്ഫെറുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു . ഇന്ററിൽ മികച്ച രീതിയിൽ കളിച്ചെങ്കിലും ഒരുപാട് താരങ്ങൾ സമാന സ്ഥാനത്തേക്ക് വന്നതോടെ സ്ഥാനം നഷ്ടപ്പെട്ടു .

വീണ്ടും സ്റ്റുഡിൻറ്സ് ക്ലബ്ബിലേക്ക് എത്തിയ താരം മികച്ച പ്രകടനങ്ങൾ നടത്തി തുടങ്ങി ടീമിന്റെ കിരീട വിജയങ്ങളിൽ ഭാഗമായി .ഒടുവിൽ മറഡോണ പരിശീലകനായ 2010 ലോകകപ്പ് ടീമിലാണ് അര്ജന്റീന ജേഴ്സി അണിഞ്ഞത്.അര്ജന്റീനക്കായി 73 മത്സരങ്ങളിൽ നിന്ന് 9 ഗോളും ,ക്ലബ് കരിയറിൽ 515 മത്സരങ്ങളിൽ നിന്ന് 68 ഗോളും താരം നേടി .അർജന്റീനയുടെ ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡും,സൗത്ത് അമേരിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.കരിയറിൽ ചില മോശം തീരുമാങ്ങൾ കാരണം നഷ്ടപെട്ട വർഷങ്ങൾ ഇല്ലായിരുന്നെങ്കിൽ താരത്തിന്റെ കീർത്തി കൂടുതൽ ഉയരങ്ങളിൽ എത്തുമായിരുന്നു

എഴുതിയത് : ജോസ്

Rate this post