‘ലയണൽ മെസ്സിയുമായി ഞാൻ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സംസാരം ഈ മത്സരം തോറ്റതിന് ശേഷമാണ്’ : റോഡ്രിഗോ ഡി പോൾ
2022 ലോകകപ്പിൽ സൗദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ ലാ ആൽബിസെലെസ്‌റ്റേ പരാജയപ്പെട്ടതിന് ശേഷം ക്യാപ്റ്റൻ ലയണൽ മെസ്സിയുമായുള്ള സംഭാഷണത്തെക്കുറിച്ച് അർജന്റീന ലോകകപ്പ് ജേതാവ് റോഡ്രിഗോ ഡി പോൾ അടുത്തിടെ തുറന്നു പറഞ്ഞു.
“ലിയോയുമായി (മെസ്സി) ഞാൻ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണം അറേബ്യയോട് തോറ്റതിന് ശേഷമായിരുന്നു. കുടുംബത്തെ കാണാൻ അവർ ഞങ്ങൾക്ക് ഉച്ചയ്ക്ക് അവധി നൽകി, എനിക്ക് ആരെയും കാണാൻ ആഗ്രഹമില്ല. മെസ്സിക്കും അങ്ങനെ ആയിരുന്നു ,5-6 മണിക്കൂർ സംസാരിക്കുകയും ഞങ്ങൾ പരസ്പരം എല്ലാം പറയുകയും ചെയ്തു ” ഡി പോൾ AFAestudio-യുമായുള്ള ഒരു ചാറ്റിൽ പറഞ്ഞു..
ആത്യന്തികമായി ആ 1-2 തോൽവി അർജന്റീനക്ക് ഒരു ഉണർവ് ആയിരുന്നു. അത് ഫ്രാൻസിനെ ഫൈനലിൽ തോൽപ്പിച്ച് കിരീടം നേടുന്നത് വരെയെത്തി.2020-ൽ തന്റെ ക്യാപ്റ്റനുവേണ്ടി യുദ്ധത്തിന് പോകുമെന്ന് പറഞ്ഞ ഡി പോൾ തന്റെ ക്യാപ്റ്റനോട് ഈ നിശബ്ദമായ ആദരവ് ഇപ്പോഴും പ്രകടിപ്പിക്കുന്നു.അതേസമയം, അർജന്റീന ദേശീയ ടീമിന്റെ പരിശീലന കേന്ദ്രം മെസ്സിയുടെ കരിയറിനും അംഗീകാരമായി പേരുമാറ്റിയതായി രാജ്യത്തെ ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ശനിയാഴ്ച അറിയിച്ചു.
Rodrigo de Paul: The most important conversation I had with Messi was after the loss to Saudi Arabia. They gave us an afternoon off to see our families and we didn't want to see anyone. We talked for 5-6 hours telling each other everything. pic.twitter.com/moN6cQo7Jh
— Albiceleste News 🏆 (@AlbicelesteNews) March 26, 2023
“എനിക്ക് വളരെ സന്തോഷം തോന്നുന്നു ഇത് വളരെ സവിശേഷമാണ്, ലയണൽ ആൻഡ്രസ് മെസ്സി എന്ന് പേരിടുമെന്ന് അറിയുന്നത് വളരെ മനോഹരമാണ്”35 കാരനായ മെസ്സി തന്റെ പേരുള്ള ഫലകം അനാച്ഛാദനം ചെയ്ത ശേഷം പറഞ്ഞു.വ്യാഴാഴ്ച ബ്യൂണസ് ഐറിസിൽ നടന്ന സൗഹൃദ മത്സരത്തിൽ പനാമയ്‌ക്കെതിരെ 2-0 ന് വിജയിച്ച മത്സരത്തിൽ മെസ്സി തന്റെ കരിയറിലെ 800-ാം ഗോൾ നേടി – ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീനയുടെ സ്വന്തം ആരാധകർക്ക് മുന്നിൽ നടന്ന ആദ്യ മത്സരം കൂടിയയായിരുന്നു ഇത്.