” കൊമ്പു കുലുക്കി വമ്പുകാട്ടി കൊമ്പന്മാർ” ; മുംബൈയെ സിറ്റിയെ തകർത്ത് തരിപ്പണമാക്കി കേരള ബ്ലാസ്റ്റേഴ്സ്
ജീവന്മരണ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്.മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് നേടിയത്.ബ്ലാസ്റ്റേഴ്സിനായി സഹൽ ഒന്നും വസ്ക്വസ് രണ്ടു ഗോളും നേടി. ജയത്തോടെ 33 പോയിന്റുമായി മുംബൈയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
ഐ എസ് എല്ലിലെ അതിനിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ടു മാറ്റങ്ങളുമായാണ് ഇന്നിറങ്ങിയത്. ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത ബ്ലാസ്റ്റേഴ്സ് ആദ്യ മിനുട്ട് മുതൽ ആക്രമിച്ചു കളിച്ചു.പന്ത്രണ്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം ലഭിച്ചത്. അഡ്രിയാന്‍ ലൂണയുടെ ലോംഗ് ക്രോസ് പിടിച്ചെടുത്ത സന്ദീപ് സിംഗ് ബോക്നിനക്കതു നിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.15-ാം മിനിറ്റില്‍ സന്ദീപ് സിംഗിന് ലഭിച്ച രണ്ടാമത്തെ അവസരവും നഷ്ടമായി.
.@sahal_samad gives @KeralaBlasters the lead after some magical display of ball control 🤯⚽
— Indian Super League (@IndSuperLeague) March 2, 2022
Watch the #KBFCMCFC game live on @DisneyPlusHS – https://t.co/M9nQQEISlu and @OfficialJioTV
Live Updates: https://t.co/AIBfqxhKGf#HeroISL #LetsFootball #KeralaBlastersFC #SahalSamad pic.twitter.com/OHbfu0DEQB
19 ആം മിനുട്ടിലാണ് സഹലിന്റെ ഗോൾ പിറക്കുന്നത്. മുംബൈ താരങ്ങൾ ക്ലിയറൻസിലെ വരുത്തിയ പിഴവ് മുതലെടുത്ത് പന്ത് പിടിചെടുത്ത സഹൽ രണ്ടു മുംബൈ താരങ്ങളെ ഡ്രിബിൾ ചെയ്ത് ബോക്സിന്റെ അരികിലെത്തിക്കയും പ്രതിരോധ താരങ്ങളെയും മറികടന്ന് ഒരു വലം കാൽ ഷോട്ടിലൂടെ മുബൈ കീപ്പർ നവാസിനെ കാഴ്ചക്കാരനാക്കി വലയിലാക്കി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു .ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് മുംബൈക്ക് ഒപ്പമെത്താന്‍ അവസരം ലഭിച്ചെങ്കിലും ബിപിന്‍ സിംഗിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയത് മുംബൈക്ക് തിരിച്ചടിയായി.ആദ്യ പകുതിയുടെ അവസാന നിമിഷം വാസ്കസ് കേരള ബ്ലാസ്റ്റേഴ്സിന് ഒരു പെനാൽട്ടി നേടി തന്നു. വാസ്കസ് തന്നെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി.
𝘾𝙤𝙤𝙡 & 𝘾𝙖𝙡𝙢 @AlvaroVazquez91 doubles @KeralaBlasters' lead from the spot 🥶
— Indian Super League (@IndSuperLeague) March 2, 2022
Watch the #KBFCMCFC game live on @DisneyPlusHS – https://t.co/M9nQQEISlu and @OfficialJioTV
Live Updates: https://t.co/AIBfqxhKGf#HeroISL #LetsFootball #KeralaBlastersFC #AlvaroVasquez pic.twitter.com/lSCzV29TpB
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത് .പ്യൂട്ടിയ വലതു വിങ്ങിലൂടെ ഒരു ഓട്ടം നടത്തി ഡയസിനു പന്ത് കൈമാറുന്നു, ഡയസിൽ നിന്നും പന്ത് സ്വീകരിച്ചു വസ്ക്വാസ് തൊടുത്ത ഷോട്ട് മുമ്ബി താരത്തിൽ തട്ടി പുറത്തേക്ക് പോയി. 60 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോൾ നേടി.മുംബൈ ഗോൾകീപ്പർ മുഹമ്മദ് നവാസിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. പ്രതിരോധ താരം നൽകിയ ബാക്ക് പാസ് ക്ലിയർ ചെയ്യുന്നതിൽ ഗോൾ കീപ്പർ പിഴവ് വരുത്തുകയും അവസരം മുതലെടുത്ത വസ്ക്വാസ് അനായാസം വലയിലാക്കി .
An easy finish for @AlvaroVazquez91 as he pounces on a Mohamad Nawaz error 😵
— Indian Super League (@IndSuperLeague) March 2, 2022
Watch the #KBFCMCFC game live on @DisneyPlusHS – https://t.co/M9nQQEISlu and @OfficialJioTV
Live Updates: https://t.co/AIBfqxhKGf#HeroISL #LetsFootball #AlvaroVasquez | @KeralaBlasters pic.twitter.com/ppPO797tPK
71 ആം മിനുട്ടിൽ ഡീഗോ മൗറീഷ്യോയെ ഹോർമിപാം ഫൗൾ ചെയ്തതിനു ലഭിച്ച പീനൽറ്റിയിൽ നിന്നും മൗറീഷ്യോ തന്നെ ഗോളാക്കി സ്കോർ 1 -3 ആക്കി കുറച്ചു. ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്സ് സഹലിന് പകരം രാഹുലിനെ ഇറക്കി. 81 ആം മിനുട്ടിൽ ലൂണയെടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി റീബൗണ്ടിൽ വസ്ക്വാസ് ഗോൾ നേടാൻ ശ്രമം നടത്തിയെങ്കിലും നവാസ് തടഞ്ഞു.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് തിരികെയെത്തി. അവസാന മത്സരത്തിൽ ഗോവക്ക് എതിരെ ഒരു സമനില നേടിയാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഇനി സെമി ഉറപ്പിക്കാം. മുംബൈ സിറ്റി അവസാന മത്സരത്തിൽ ഹൈദരബാദിനെതിരെ പോയിന്റ് നഷ്ടപ്പെടുത്തിയാലും കേരള ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം. ബ്ലാസ്റ്റേഴ്സിന് 33 പോയിന്റും മുംബൈ സിറ്റിക്ക് 31 പോയിന്റുമാണ് ഇപ്പോൾ ഉള്ളത്.