❝ഞാൻ എന്റെ രാജ്യത്തിന് വേണ്ടി കളിച്ചില്ലെങ്കിൽ ഒരു ദേശീയ ടീമിന് വേണ്ടിയും കളിക്കില്ല,കാരണം എന്റെ ഹൃദയം ജന്മനാടായ അർജന്റീനയോടൊപ്പമായിരുന്നു ❞ : ലയണൽ മെസ്സി |Lionel Messi
അർജന്റീനയ്ക്ക് വേണ്ടി കളിക്കാൻ ലിയോ മെസ്സി ഉറച്ച തീരുമാനമെടുത്ത ഒരു ദിവസം ഉണ്ടായിരുന്നു. കൗമാര കാലത്ത് ബാഴ്‌സലോണയ്‌ക്കായി മെസ്സിയുടെ പ്രകടനത്തെക്കുറിച്ച് സ്പാനിഷ് എഫ്‌എക്ക് അറിയാമായിരുന്നു. കൂടാതെ അവർ മെസ്സിക്ക് സ്‌പെയിൻ അണ്ടർ 17 ടീമിൽ ഇടം നൽകാൻ ശ്രമിച്ചു. പക്ഷേ അതുണ്ടായില്ല അവരുടെയെല്ലാം ശ്രമങ്ങൾ വിഫലമാവുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് .
കാരണം അർജന്റീനയിലെ റൊസാരിയോയിലാണ് മെസ്സി ജനിച്ചത്, അതിനാൽ അദ്ദേഹത്തിന്റെ ഹൃദയം ജന്മനാടായ അർജന്റീനയോടായിരുന്നു. വേറൊരു രാജ്യത്തിൻറെ ജേഴ്സിയിൽ കളിക്കുന്നത് മെസ്സിക്ക് സങ്കൽപ്പിക്കാൻ സാധിക്കില്ലായിരുന്നു. “അവർ എനിക്ക് എത്ര പണം തന്നാലും ഞാൻ എന്റെ രാജ്യത്തിന് വേണ്ടി കളിച്ചില്ലെങ്കിൽ ഒരു ദേശീയ ടീമിന് വേണ്ടിയും കളിക്കില്ല” വേറൊരു രാജ്യത്തിന് വേണ്ടി കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സി കൊടുത്ത മറുപടിയായായിരുന്നു ഇത്.ബാഴ്‌സലോണ ക്ലബ്ബിന്റെ ഫുട്ബോൾ ഡയറക്ടർ കാർലെസ് റെക്‌സാച്ച് മെസ്സിയെ ടീമിലെടുക്കാൻ യൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ അർജന്റീനയെ പ്രതിനിധീകരിക്കണമെന്നത് മെസ്സിയുടെ ആഗ്രഹമായിരുന്നു.
2004-ൽ പരാഗ്വേയ്‌ക്കെതിരെയും ഉറുഗ്വേയ്‌ക്കെതിരെയും രണ്ട് അണ്ടർ 20 സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ മെസ്സിയെ ദേശീയ ടീം ജേഴ്സിയിൽ കളിപ്പിക്കുകയായിരുന്നു. അണ്ടർ-20 ടീമിന് വേണ്ടിയുള്ള ആ രണ്ട് കളികളിൽ മൂന്ന് ഗോളുകളും അടുത്ത 16 ഗോളുകളിൽ 11 ഗോളുകളും നേടിയതിന് ശേഷം മെസ്സി അണ്ടർ 23 ടീമിലേക്കും ഒടുവിൽ സീനിയർ ടീമിലേക്കും സ്ഥാനക്കയറ്റം നേടി.
“ഞാൻ കുട്ടിയായിരുന്നപ്പോൾ AFA [അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ] യിൽ നിന്ന് ഒരു കോൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു,” മെസ്സി തന്റെ പുസ്തകമായ മെസ്സി, ദ പാട്രിയറ്റ് എന്ന പുസ്തകത്തിൽ പറഞ്ഞു.“ഞാൻ സ്‌പെയിനിനായി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് എന്നോട് അനൗപചാരികമായി ചോദിച്ചിരുന്നു, പക്ഷേ ഞാൻ എപ്പോഴും പറയുമായിരുന്നു. ഞാൻ അർജന്റീനയെ സ്നേഹിക്കുന്നതിനാൽ എന്റെ ദേശീയ ടീമിനായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ ധരിക്കാൻ ആഗ്രഹിക്കുന്ന ഒരേയൊരു നിറങ്ങൾ ഇവയാണ്” മെസ്സി കൂട്ടിച്ചേർത്തു.
“Do you know what Messi said? ‘Doesn’t matter how much money they give me, Spain or from everything. If I don’t play for my country, I will not play for any National Team.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 19, 2022
💙 pic.twitter.com/vyVJxrE8yF
മുൻ ബാഴ്‌സ സഹതാരം സെസ്ക് ഫാബ്രിഗാസ്, സ്പെയിനിനെതിരെ അർജന്റീനയെ തിരഞ്ഞെടുക്കാനുള്ള മെസ്സിയുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു.ലിയോ സ്‌പെയിനിനായി കളിച്ചിരുന്നെങ്കിൽ അത് അസാമാന്യമായേനെ, ചെൽസി മിഡ്ഫീൽഡർ പറഞ്ഞു.”ഞങ്ങൾക്ക് കൂടുതൽ കിരീടങ്ങൾ നേടാമായിരുന്നു, പക്ഷേ മെസ്സിയുടെ ഉള്ളിൽ ഇപ്പോഴും അര്ജന്റീനയായിരുന്നു.അദ്ദേഹത്തിന്റെ രാജ്യത്തിനായി കളിക്കാനുള്ള മികച്ച തീരുമാനമാണെന്ന് ഞാൻ കരുതുന്നു” സ്പാനിഷ് താരം കൂട്ടിച്ചേർത്തു.ലയണൽ മെസ്സിയുടെ മാതാപിതാക്കൾ ഇറ്റാലിയൻ വംശജരായിരുന്നു.1883-ൽ റെക്കനാറ്റിയിൽ നിന്ന് മെസ്സിയുടെ ജന്മസ്ഥലമായ റൊസാരിയോയിലേക്ക് മാറിയ മുത്തച്ഛൻ വഴി മെസ്സി തീർച്ചയായും ഇറ്റാലിയൻ പാസ്‌പോർട്ടിന് യോഗ്യത നേടുമായിരുന്നു.