❝ലയണൽ മെസ്സി വിരമിക്കാൻ സമയത്ത് ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ❞

ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടിട്ട് ഇപ്പോൾ ഒന്നര വർഷത്തോളം പൂർത്തിയായി കഴിഞ്ഞു. ഈ സീസണോടുകൂടിയാണ് മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക.ലയണൽ മെസ്സി അടുത്ത സീസണിൽ എവിടെ കളിക്കും എന്നുള്ളത് തികച്ചും അവ്യക്തമായ ഒരു കാര്യമാണ്.

എഫ്സി ബാഴ്സലോണക്ക് മെസ്സിയെ തിരികെ എത്തിക്കാൻ താല്പര്യമുണ്ട്. ഇക്കാര്യം പരിശീലകനായ സാവിയും പ്രസിഡന്റായ ലാപോർട്ടയും തുറന്ന് പറഞ്ഞതാണ്. മാത്രമല്ല ലയണൽ മെസ്സിയെ എത്തിക്കൽ സാമ്പത്തികപരമായി ഇപ്പോൾ സാധ്യമാണ് എന്നുള്ള കാര്യം ബാഴ്സയുടെ വൈസ് പ്രസിഡന്റ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മെസ്സി ഉടനടിയൊന്നും തീരുമാനമെടുക്കുകയില്ല.

ഇപ്പോൾ ലയണൽ മെസ്സിയെ കുറിച്ച് ബാഴ്സലോണ ഇതിഹാസമായ ഗാരി ലിനേക്കർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് മെസ്സി എഫ്സി ബാഴ്സലോണയിൽ തിരിച്ചെത്തുമെന്നും ബാഴ്സയിൽ തന്നെ വിരമിക്കും എന്നുമാണ് താൻ വിശ്വസിക്കുന്നത് എന്നാണ് ലിനേക്കർ പറഞ്ഞിട്ടുള്ളത്.പുതുതായി നൽകിയ ഒരു ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹം അവിടെത്തന്നെ വിരമിക്കുകയും ചെയ്യും. എല്ലാവരും കരുതുന്നത് അദ്ദേഹം MLS ലേക്ക് പോവും എന്നാണ്. പക്ഷേ അദ്ദേഹം ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്താനും ഇവിടെ ചിലവഴിക്കാനും ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ സാലറി ബാഴ്സ നിലവിൽ താങ്ങാൻ കഴിയുമോ എന്നുള്ള കാര്യം എനിക്കറിയില്ല. പക്ഷേ വേണമെങ്കിൽ മെസ്സി സൗജന്യമായി കൊണ്ട് കളിക്കാനും തയ്യാറാവും.ഒരിക്കൽ കൂടി മെസ്സിയെ ബാഴ്സയിൽ കാണുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു. കാരണം അദ്ദേഹം ബാഴ്സ വിട്ട രീതി വളരെയധികം ദുഃഖം നൽകുന്ന ഒന്നാണ് ‘ ലിനേക്കർ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മൂലമായിരുന്നു ലയണൽ മെസ്സിക്ക് ബാർസയോട് വിടപറയേണ്ടി വന്നത്. അതുകൊണ്ടുതന്നെ അർഹിച്ച ഒരു യാത്രയയപ്പ് മെസ്സിക്ക് ലഭിച്ചിരുന്നില്ല. എന്നാൽ മെസ്സിയെ ആദരിക്കും എന്നുള്ള കാര്യം ഈയിടെ ബാഴ്സയുടെ പ്രസിഡന്റ് തുറന്നുപറയുകയും ചെയ്തിരുന്നു.

Rate this post
Fc BarcelonaLionel Messi