“ചരിത്രത്തിന്റെ ഭാഗമാവേണ്ട റൊണാൾഡോയുടെ അവിസ്മരണീയ വ്യക്തിഗത ഗോൾ നാനി നശിപ്പിച്ചപ്പോൾ, വീഡിയോ കാണാം” |Cristiano Ronaldo

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു യഥാർത്ഥ കായിക പ്രതിഭാസം, ലോകത്തിലെ ഏറ്റവും പ്രശസ്തമായ അത്‌ലറ്റുകളിൽ ഒരാൾ , ഈ ഗ്രഹത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോൾ കളിക്കാരൻ , പോർച്ചുഗീസ് സെൻസേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കായിക ലോകത്ത് സമാനതകളില്ലാത്തതാണ്, അത് ഓരോ ദിവസം കഴിയുന്തോറും വളർന്നു കൊണ്ടിരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ഒരു മത്സരങ്ങളും കഴിയുമ്പോളും പുതിയ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ഫുട്ബോൾ ഗോഡ്ഫാദർ സർ അലക്‌സ് ഫെർഗൂസന്റെ ശിക്ഷണത്തിൽ ആറ് വര്ഷം കളിച്ചതിനു ശേഷമേ പുതിയ വെല്ലുവിളികൾ നേരിടാൻ റയലിലെത്തിയ താരം ഒമ്പത് വർഷത്തിനുള്ളിൽ ഏറ്റവും അമ്പരപ്പിക്കുന്ന വ്യക്തിഗതവും കൂട്ടായതുമായ ചില ഫുട്ബോൾ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു.മാഡ്രിഡിൽ ലോസ് ബ്ലാങ്കോസിനൊപ്പം നാല് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും ചെയ്തു. 2017 ൽ റൊണാൾഡോ സീരി എ വമ്പൻമാരായ യുവന്റസിലേക്ക് മാറുകയും ബിയാൻകോനേരിക്ക് വേണ്ടി 100 ഗോളുകൾ നേടി.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സ്‌കോറിങ് മികവുകൾക്ക് ആമുഖം ആവശ്യമില്ല, കാരണം പോർച്ചുഗീസ് സൂപ്പർതാരം തന്റെ പേരിൽ 115 ഗോളുകളുമായി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ഗോൾ സ്‌കോറിംഗ് റെക്കോർഡ് സ്വന്തമാക്കി, നിലവിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 813തവണ സ്കോർ ചെയ്യുകയും ചെയ്തു.

2010 ൽ, സ്പെയിനിനെതിരെ പോർച്ചുഗലിനായി കളിക്കുമ്പോൾ റൊണാൾഡോ അത്ഭുതകരമായ ഒരു ഗോൾ നേടി എന്നാൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമംഗം നാനിയുടെ ഇടപെടൽ മൂലം അത് ഗോളയില്ല. മിഡ്ഫീൽഡിൽ നിന്നും പന്ത് സ്വീകരിച്ചു ഇടതുവിങ്ങിലൂടെ ഡിഫെൻഡർമാരെ വെട്ടിച്ചു മുന്നേറിയ റൊണാൾഡോ പെനാൽറ്റി ബോക്സിനകത്തു വെച്ച് സ്പാനിഷ് പ്രതിരോധ താരത്തെ സമർത്ഥമായി കബളിപ്പിച്ചു ഗോൾ കീപ്പറുടെ മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടെങ്കിലും സഹതാരം നാനി വലയിലേക്ക് കയറുന്ന പന്ത് തലകൊണ്ട് ഗോളാക്കി മാറ്റി.എന്നാൽ നാനിക്കെതിരെ ലൈൻ റഫറീ ഓഫ്‌സൈഡ് വിളിച്ചതോടെ ചരിത്രത്തിന്റെ ഭാഗമാവേണ്ട ഒരു ഗോൾ ഇല്ലാതായി.

2010 നവംബർ 17-ന്, കയ്പേറിയ എതിരാളികളായ സ്‌പെയിനിനെതിരെ പോർച്ചുഗൽ 4-0ന് അവിസ്മരണീയമായ വിജയം നേടിയെങ്കിലും, ഗോൾ അനുവദിക്കാത്തതിൽ റൊണാൾഡോ നിരാശനായിരുന്നു. “ഞാൻ പന്ത് തൊട്ടു, കാരണം ഞാൻ ഓഫ്‌സൈഡ് അല്ലെന്ന് കരുതി. എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു,” നാനി ആ സമയത്ത് വിശദീകരിച്ചു. “അതിനെക്കുറിച്ച് ചിന്തിക്കാൻ സമയമുണ്ടായതിന് ശേഷം ഞാൻ റൊണാൾഡോയോട് ക്ഷമ ചോദിച്ചു. മികച്ച ഒരു ഗോളിനെ ഞാൻ നശിപ്പിച്ചു എന്നും നാനി പറഞ്ഞു.നാനിയെ കുറ്റപ്പെടുത്താൻ റൊണാൾഡോ വിസമ്മതിച്ചു. പകരം, നാനിയുടെ ഇടപെടലിന് മുമ്പ് പന്ത് ഇതിനകം തന്നെ ഗോൾ ലൈൻ മറികടന്നിട്ടുണ്ടെന്ന് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിന് മാച്ച് റഫറിയുടെ മേൽ റൊണാൾഡോ കുറ്റം ചുമത്തി.

11 വർഷങ്ങൾക്ക് ശേഷം, നിലവിലെ മാൻ യുണൈറ്റഡ് നമ്പർ 7 താരത്തിന് ഗോൾ നേടാനുള്ള അഭിനിവേശത്തിനു വ്യത്യാസം ഒന്നും വന്നിട്ടില്ല . ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നേടിയ രണ്ടു ഗോളുകൾ അടക്കം 9 ഗോളുകൾ നേടിയിട്ടുണ്ട്. 12 വർഷത്തെ ഇടവേളക്ക് ശേഷം 36 വയസ്സിൽ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ താൻ ബാക്കി വെച്ചിടത്തു നിന്ന് തന്നെയാണ് തുടങ്ങിയിരിക്കുന്നത് . ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇതിഹാസം എന്ന് വിളിക്കുന്നത് തന്റെ ദേശീയ പോർച്ചുഗൽ കുപ്പായം ധരിക്കുമ്പോഴോ മാഞ്ചസ്റ്റർ, മാഡ്രിഡ്, ടൂറിൻ എന്നിവിടങ്ങളിൽ പ്രതിനിധീകരിച്ച മൂന്ന് ക്ലബുകളുടെ ജേഴ്സി ധരിക്കുമ്പോൾ നേടുന്ന ഗോളുകളുടെ എണ്ണം കൊണ്ട് മാത്രമല്ല CR7 ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാവുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ്. റോണോ കളിക്കുമ്പോൾ അത് നാണായി ആസ്വദിക്കണം കാരണം ഇനിയും ഇതുപോലെയൊരു ഇതിഹാസത്തെ കാണാൻ സാധിക്കുമോ എന്ന് സംശയമാണ്.