ഹമ്മോ.. കിടിലൻ; അരങ്ങേറ്റ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം കീഴടക്കി യുവതാരം; വീഡിയോ കാണാം |Kerala Blasters

ബ്ലാസ്റ്റേഴ്‌സ് നിരയിൽ തകർപ്പൻ പ്രകടനവുമായി യുവതാരം നവോച്ച സിംഗ്. ഐബാൻ ഡോഹ്ലിങ്ങിനേറ്റ പരിക്കും പ്രബീർ ദാസിന്റെ വിലക്കും കാരണമാണ് നവോച്ചയ്ക്ക് ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അരങ്ങേറ്റം നടത്താനുള്ള വഴിതെളിയിച്ചത്. കിട്ടിയ അവസരം നന്നായി മുതലെടുക്കാനും താരത്തിനായി.

മത്സരത്തിന്റെ 19 ആം മിനുട്ടിൽ താരം തൊടുത്ത് വിട്ട ഷോട്ടും ഏറെ ശ്രദ്ധനേടി. താരം തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചില്ലായിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറിയേനെ.ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതീക്ഷയോടെ ഇത്തവണ ടീമിൽ എത്തിച്ച ഐബാൻ ഡോഹ്ലിങ്ങിന് പരിക്ക് മൂലം സീസൺ നഷ്ടമായതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ നിരാശയിലായിരുന്നു.

എന്നാൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ നവോച്ച മികച്ച പ്രകടനം നടത്തിയതോടെ ഐബാന്റെ നിരാശ ആരാധകർക്ക് ഏറെക്കുറെ മാറിയിരിക്കുകയാണ്.ഈ സീസണിലാണ് നവോച്ചയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. മുംബൈ സിറ്റി എഫ്സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് താരം എത്തിയത്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ബാക്ക്അപ്പ് പ്ലയെർ ആയി വന്ന നവോച്ച ഐബാന്റെ അഭാവത്തിൽ ആ വിടവ് നികത്തുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

1/5 - (1 vote)