പ്ലെ ഓഫിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഡിഫൻഡർ നാവോച്ച സിങ്ങിനെതിരെ കടുത്ത നടപടി എടുത്തിരിക്കുകയാണ് എഐഎഫ്എഫ്. താരത്തിനെതിരെ എഐഎഫ്എഫ് അച്ചടക്ക സമിതി മൂന്ന് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും 20,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ഒഡീഷ എഫ്സിക്കെതിരായ പ്ലെ ഓഫ് മത്സരം അദ്ദേഹത്തിന് നഷ്ടമാകും. ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിലെ ഫൗളിനാണ് താരത്തിനെതിരെ നടപടി വന്നിരിക്കുന്നത്. ആ മത്സരത്തിൽ താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ വിലക്ക് കാരണം നാവോച്ച സിങ്ങിന് കളിക്കാൻ സാധിച്ചിരുന്നില്ല.
🚨🎖️Naocha Singh has been suspended for three matches and fined Rs 20,000 by the AIFF disciplinary committee. He will miss match against Odisha FC. ❌ @MarcusMergulhao #KBFC pic.twitter.com/EHG6xfYKRD
— KBFC XTRA (@kbfcxtra) April 14, 2024
ഏപ്രിൽ 19 ആം തീയതി കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയിച്ചാൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് സെമി ഫൈനൽ യോഗ്യത കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ. ഈ സീസണിൽ 16 മത്സരങ്ങളിൽ നാവോച്ച കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നു.