ആരാധകർക്ക് ആശ്വാസമായി മുംബൈ സിറ്റിയിൽ നിന്ന് ഒരു ഡിഫൻഡറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലെഫ്റ്റ് ബാക്ക് നവോച്ച സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് . ഒരു വർഷത്തെ ലോണിലാണ് 23 കാരനായ മണിപ്പൂരി പ്രതിർദോധ താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിനിലെത്തിച്ചത്. 2021 ൽ മുംബൈയിൽ എത്തിയ താരം അവർക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഈസ്റ്റ് ബംഗാൾ , റൌണ്ട് ഗ്ലാസ് പഞ്ചാബ് എന്നിവർക്ക് വേണ്ടി വായ്പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു.

2020-21 സീസണിൽ ഗോളുകൾ കേരളയെ ഐ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നവോച്ച നിർണായക പങ്കുവഹിച്ചിരുന്നു.2019ൽ ക്ലബ്ബിന്റെ ഡ്യൂറാൻഡ് കപ്പ് വിജയത്തിലും പ്രധാന പങ്കുവഹിച്ചു.നെറോക്ക എഫ്‌സിയുടെ യൂത്ത് ടീമിലൂടെ ഉയർന്നു വന്ന താരം ട്രൗ എഫ്‌സിക്ക് വേണ്ടി ഐ ലീഗിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പഞ്ചാബിനൊപ്പം ഐ ലീഗ് ഉയർത്തിയ താരം അവർക്കായി മികച്ച പ്രകടനമാണ് നടത്തിയത്.

നിരവധി താരങ്ങളുടെ കൊഴിഞ്ഞുപോക്കിനിടയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയായിരിക്കും ഇത് എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ദുരബലമായ പൊസിഷൻ ആയിരുന്നു ലെഫ്റ്റ് ബാക്ക്.ബ്ലാസ്റ്റേഴ്സിന് ഏറ്റവും അനുയോജ്യനായ താരമാണ് നവോച്ച എന്ന കാര്യത്തിൽ സംശയമില്ല. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തുന്ന മൂന്നാമത്തെ താരമാണ് നവോച്ച .

Rate this post