2022ൽ ഖത്തറിൽ നടന്ന ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയെ നേരിട്ട ഡച്ച് താരം ജൂറിയൻ ടിംബർ ഇതുവരെ മെസ്സിയെ മറികടന്നിട്ടില്ല.ഡച്ച് ഡിഫൻഡർ രാജ്യത്തിന് വേണ്ടി തന്റെ ഏറ്റവും മികച്ചത് നൽകിയെന്ന് കരുതാൻ ആഗ്രഹിക്കുമ്പോൾ എതിരാളികളെ ഇഷ്ടാനുസരണം കബളിപ്പിക്കാനുള്ള മെസ്സിയുടെ അസാമാന്യമായ കഴിവിനെക്കുറിച്ചാണ് അയാക്സ് താരം സംസാരിച്ചത്. അര്ജന്റീനക്കെതിരെയുള്ള നോക്കൗട്ട് മത്സരത്തിൽ മെസ്സിയെ മാർക്ക് ചെയ്യാനുള്ള ഉത്തരവാദിത്വം യുവ താരത്തിനായിരുന്നു.
“ലോകകപ്പിൽ മെസ്സിയെ നേരിട്ടത് മികച്ചൊരു അനുഭവമായിരുന്നു.മെസ്സി ഭയങ്കരനാണ്. മെസ്സിക്ക് ഒരു മോശം പാസ് ലഭിക്കുന്നു, അതിനാൽ അദ്ദേഹത്തിൽ നിന്നും പന്ത് തട്ടിയെടുക്കാനും സമ്മർദ്ദത്തിലാക്കാനും നമ്മൾ തീരുമാനിക്കും. പക്ഷേ ഒരു ടച്ച് കൊണ്ട് മോശം പാസിനെ വരുതിയിലാക്കാൻ അദ്ദേഹത്തിന് കഴിയും.പന്ത് മെസ്സിയുടെ പൂർണ്ണ നിയന്ത്രണത്തിൽ കാൽക്കീഴിലായി, ഇത് അവിശ്വസനീയമാണ്, ”ടിംബർ സിഗ്ഗോ സ്പോർട്ടിനോട് പറഞ്ഞു.
ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് അർജന്റീനയെ ഖത്തറിലെ തങ്ങളുടെ മൂന്നാം ലോകകപ്പ് നേടാൻ സഹായിച്ചു, ഒപ്പം കളത്തിലിറങ്ങിയ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി ചരിത്രത്തിൽ ഇടം നേടുകയും ചെയ്യും. നിലവിലെ ലോക ചാമ്പ്യൻമാർക്കായി ഗോൾ സ്‌കോറർമാരുടെ (102) പട്ടികയിൽ അർജന്റീനിയൻ ക്യാപ്റ്റൻ മുന്നിലാണ്, കൂടാതെ തന്റെ രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരവുമാണ്. മഹാനായ ഡീഗോ മറഡോണയുടെ അതേ പോലെയാണ് ആരാധകർ മെസ്സിയെ പ്രതിഷ്ഠിച്ചത്.
Face Messi in the World Cup?
— Messi Magic (@MessiMagicHQ) May 11, 2023
Jurrien Timber: "Messi is scary. He gets a bumpy pass so you decide to go and put pressure on him right away, but he kills the bad pass with one touch, within a split second that ball is under his foot." pic.twitter.com/VLkFqVVInj
അടുത്തിടെ ലീഗ് 1 ടീമായ പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന മെസ്സിക്ക് ക്ലബ്ബിന്റെ നിർദ്ദേശം അവഗണിച്ചതിന് ക്ലബ്ബ് രണ്ടാഴ്ചത്തെ സസ്പെൻഷൻ നൽകി. ബാഴ്‌സലോണ ഇതിഹാസവും ലാലിഗയുടെ മുൻനിര ഗോൾ സ്‌കോററും പിന്നീട് ക്ഷമാപണം നടത്തി. അതേസമയം,ഈ സീസൺ അവസാനത്തോടെ മെസ്സി ക്ലബ് വിടാൻ ഒരുങ്ങുകയാണ്.