❝ബാഴ്‌സലോണ അല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല❞: ലയണൽ മെസ്സി |Lionel Messi
ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ ലയണൽ മെസ്സിക്ക് പാരീസിലെ തന്റെ പുതിയ ക്ലബ്ബിലെ സംവിധാനവുമായി പൊരുത്തപെടാൻ കഴിഞ്ഞില്ല എന്ന് സമ്മതിച്ചു. പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള ആദ്യ സീസൺ മെസ്സിക്ക് ബുദ്ധിമുട്ടേറിയതായിരുന്നു. തന്റെ മുൻ ക്ലബ് ബാഴ്സയിലെ ഫോമിന്റെ ഏഴയലത്ത് പോലും എത്താൻ താരത്തിന് സാധിച്ചില്ല.
17 വർഷത്തെ നീണ്ട കാലയളവിന് ശേഷമാണ് മെസ്സി ബാഴ്സലോണ വിടുന്നത്.അവർക്കായി 672 ഗോളുകളും 266 അസിസ്റ്റുകളും നൽകി.ബാഴ്‌സലോണ അല്ലാതെ മറ്റൊരു ടീമിനായി കളിക്കുന്നതിനെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതിനാൽ ക്യാമ്പ് നൗ വിട്ടത് തന്നെയും കുടുംബത്തെയും എങ്ങനെ ബാധിച്ചു എന്നതിനെ കുറിച്ച് മെസ്സി സംസാരിച്ചു.TyC സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഈ അഭിപ്രായം പങ്ക് വെച്ചത്.
“ഇതൊരു കഠിനമായ മാറ്റമായിരുന്നു, ബുദ്ധിമുട്ടുള്ള വർഷമായിരുന്നു. പൊരുത്തപ്പെടുത്തൽ എളുപ്പമായിരുന്നില്ല. ജീവിതകാലം മുഴുവൻ ഒരേ സ്ഥലത്ത് കഴിഞ്ഞാൽ എന്റെ പ്രായത്തിൽ ഒരു മാറ്റം എളുപ്പമല്ല.ചെറുപ്പമായിരിക്കുമ്പോളും ആഗ്രഹിക്കുമ്പോളും ഇത് ചെയ്യാൻ സാധിക്കും , എന്നാൽ ആ സമയത്ത് ഞാൻ അത് ആഗ്രഹിക്കുന്നില്ല” മെസ്സി പറഞ്ഞു.“ബാഴ്‌സലോണ അല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് ബാഴ്‌സലോണയിൽ എല്ലാം ഉണ്ടായിരുന്നു. ഞാൻ വളരെ ചെറുപ്പത്തിൽ ബാഴ്സലോണയിൽ പോയിരുന്നു. ഞാൻ അർജന്റീനയിലേക്കാൾ കൂടുതൽ ബാഴ്സലോണയിലാണ് താമസിച്ചിരുന്നത്. ഒന്നും മാറ്റാൻ എനിക്ക് പ്ലാൻ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം”അദ്ദേഹം കൂട്ടിച്ചേർത്തു
“ബാഴ്‌സലോണയിൽ വർഷങ്ങളോളം ഞാൻ ഒരുമിച്ച് കളിച്ചിട്ടുള്ള ടീമംഗങ്ങൾ ഉണ്ടായിരുന്നു, അവർക്ക് എന്നെ നന്നായി അറിയാം. പിഎസ്‌ജിയിൽ എനിക്ക് ഒരു പുതിയ സംവിധാനത്തോടും പുതിയ ടീമംഗങ്ങളോടും പൊരുത്തപ്പെടേണ്ടി വന്നു, ”മെസ്സി പറഞ്ഞു.അടുത്ത സീസൺ പിഎസ്‌ജിക്ക് വ്യത്യസ്തമായിരിക്കുമെന്ന് 34-കാരൻ പറഞ്ഞു, കാരണം തന്റെ അഡാപ്റ്റേഷൻ കാലയളവ് അവസാനിച്ചുവെന്നും ഡ്രസ്സിംഗ് റൂമിൽ താൻ കുറച്ചുകൂടി കംഫർട്ട് ആയെന്നും മെസി പറഞ്ഞു.
ചമപ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് പരാജയപെട്ടാണ് പിഎസ്ജി പുറത്തായതെങ്കിലും അവർ യൂറോപ്പിലെ ഏറ്റവും മികച്ച ടീമാണെന്ന് മെസ്സി വിശ്വസിക്കുന്നില്ല.”റയൽ മാഡ്രിഡ് ഞങ്ങളെ പരാജയപ്പെടുത്തി പക്ഷെ മികച്ച ടീം എല്ലായ്പ്പോഴും വിജയിക്കില്ല. കിരീടം നേടിയെങ്കിലും അവർ ഈ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ടീമായിരുന്നില്ല.” മെസ്സി പറഞ്ഞു.