ബേബി മെസ്സി : ❝ലയണൽ മെസ്സിയുടെ പിൻഗാമിയായ അർജന്റീന വണ്ടർ കിഡ്❞|Luka Romero| Lionel Messi
പ്രതിഭകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് അര്ജന്റീന.അടുത്തിടെ റിവർ പ്ലേറ്റിൽ നിന്ന് ജൂലിയൻ അൽവാരസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് സിസ്റ്റത്തിൽ അലജാന്ദ്രോ ഗാർനാച്ചോ മികവ് പുലർത്തുകയാണ്.നിശബ്ദമായി തരംഗം സൃഷ്ടിച്ച അടുത്ത താരം സീരി എയിൽ നിന്നും ഉയർന്നു വരികയാണ്.
ലാസിയോ മിഡ്ഫീൽഡർ ലൂക്കാ റൊമേറോ എന്ന 17 കാരനാണ് അർജന്റീന ഫുട്ബോളിൽ നിന്നും ഉദിച്ചുയരുന്ന പുതിയ സൂപ്പർ താരം .ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയൻ ഈ വർഷം പ്രഖ്യാപിച്ച ലോക ഫുട്ബോളിലെ മികച്ച 60 യുവ പ്രതിഭകളിൽ, ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് ലാസിയോ താരം ലൂക്കാ റൊമേറോയെ ഉൾപ്പെടുത്തി. ബാഴ്‌സലോണയുടെ ഗാവി, മാഞ്ചസ്റ്റർ സിറ്റിയുടെ റോമിയോ ലാവിയ തുടങ്ങിയ പ്രതിഭകൾക്കൊപ്പം ഇടം നേടിയ ലൂക്കാ റൊമേറോ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്.
✍️ 16 year-old wonderkid Luka Romero is on the verge of joining Lazio from Mallorca.
— Soccer Manager Games (@SoccerManager) July 18, 2021
🇦🇷 The Argentine became the youngest player to debut in La Liga last June at the age of 15 years and 219 days!
The Italian giants are getting a gem. pic.twitter.com/ar3uAn6U2P
ലൂക്കാ റൊമേറോ ജനിച്ചത് മെക്സിക്കോയിലെ ദുരാംഗോ സിറ്റിയിലാണ്, പക്ഷേ മൂന്ന് വയസ്സുള്ളപ്പോൾ സ്പെയിനിലേക്ക് മാറി. നാല് വർഷത്തിന് ശേഷം റൊമേറോയും കുടുംബവും ബലേറിക് ദ്വീപുകളിലേക്ക് താമസം മാറ്റി. ഇവിടെ വെച്ചാണ് റൊമേറോ തന്റെ ഫുട്ബോൾ കരിയർ പിഇ സാന്റ് ജോർഡിക്കൊപ്പം ആരംഭിച്ചത്. ചെറുപ്പം മുതലേ അടുത്ത മെസ്സി എന്ന് വിളിക്കപ്പെട്ടു. റൊമേറോ മെസ്സിയെ ബാഴ്‌സലോണയിൽ പിന്തുടരുന്നതായിരുന്നു.2011-ൽ റൊമേറോക്ക് ഒരു ട്രയൽ ഉണ്ടായിരുന്നു, എന്നാൽ കറ്റാലന്മാർക്ക് അദ്ദേഹത്തെ ഒപ്പിടാൻ കഴിഞ്ഞില്ല.കാരണം പ്രാദേശികമായി വളരാത്ത 10 വയസ്സിന് താഴെയുള്ള കളിക്കാരെ ബാഴ്‌സലോണ സൈൻ ചെയ്യാറില്ല.
Luka Romero has 5 appearances for Lazio this season
— Jerry Mancini (@jmancini8) April 8, 2022
17 years old, he’s already gained trust & respect of Sarri. His speed, dribbling & passing has been impressive. He’s looked confident
This season he received his first ever call up to Argentina’s senior squad
Bright future🦅 pic.twitter.com/MFRKQ5bXMx
2015 ൽ, ലൂക്കാ റൊമേറോ മല്ലോർക്കയുമായി എട്ട് വർഷത്തെ യുവ കരാറിൽ ഒപ്പുവച്ചു.15 വയസ്സും 219 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ആർസിഡി മല്ലോർക്കയ്ക്കുവേണ്ടി അരങ്ങേറി, ലാലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരൻ എന്ന റെക്കോർഡും അർജന്റീനിയൻ ഫോർവേഡ് സ്ഥാപിച്ചിരുന്നു. ഇടങ്കാലനായ റൊമേറോയുടെ ഉയരവും പന്തടക്കവും വേഗതയും ഡ്രിബ്ലിംഗ് കഴിവും കാരണം അവനെ ലയണൽ മെസ്സിയുമായി ചിലർ താരതമ്യപ്പെടുത്തുന്നു. മാത്രമല്ല, ചിലർ റൊമേറോയെ ‘ബേബി മെസ്സി’ എന്ന് വിശേഷിപ്പിക്കുന്നു. കൂടാതെ, ‘മെക്സിക്കൻ മെസ്സി’ എന്നൊരു പേര് കൂടെ ഉണ്ട്.
In the history books of #LaLiga… 📚#OnThisDay last year, Luka Romero became the youngest player ever to debut in #LaLigaHistory! 👶✨ pic.twitter.com/0N59xCoUtH
— LaLiga English (@LaLigaEN) June 24, 2021
16 വയസ്സിന് താഴെയുള്ള കളിക്കാർക്ക് മത്സരത്തിൽ കളിക്കാൻ കഴിയാത്തതിനാൽ ലാ ലിഗയ്ക്ക് മല്ലോർക്കയ്ക്കും റൊമേറോയ്ക്കും പ്രത്യേക അനുമതി നൽകേണ്ടി വന്നു.2021 ജൂലൈയിലാണ് സ്പാനിഷ് ടീമായ ആർസിഡി മല്ലോർക്കയിൽ നിന്ന് ഏകദേശം 200,000 യൂറോയുടെ കരാറിൽ ലാസിയോയിൽ എത്തുന്നത്. തൊട്ടടുത്ത മാസമായ ഓഗസ്റ്റിൽ, സ്പെസിയയുമായി നടന്ന മത്സരത്തിൽ, അവസാന ഒമ്പത് മിനിറ്റ് കളിച്ച് പരിശീലകൻ മൗറിസിയോ സാറിയുടെ കീഴിൽ ലാസിയോയ്ക്ക് വേണ്ടി റൊമേറോ തന്റെ സീരി എ അരങ്ങേറ്റം നടത്തി. അപ്പോൾ റൊമേറോക്ക് പ്രായം, 16 വയസ്സും 9 മാസവും 10 ദിവസവും. ഇതോടെ ലാസിയോക്ക് വേണ്ടി സീരി എയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡ് റൊമേറോ സ്വന്തമാക്കി.
🇦🇷 Lionel y Luka Romero. pic.twitter.com/PIbr8pKOBt
— Messismo (@Messismo10) March 24, 2022
ഇത്രയും ചെറുപ്പത്തിൽ തന്നെ ലയണൽ മെസ്സിയുമായി റോമെറോയെ താരതമ്യം ചെയ്യുന്നതിനെ പലരും വിമർശിക്കുന്നുണ്ടെങ്കിലും ഉയർന്ന തലത്തിൽ വിജയിക്കാനുള്ള നിശ്ചയദാർഢ്യവും ധൈര്യവും തനിക്കുണ്ടെന്ന് ലൂക്കാ റൊമേറോ തെളിയിച്ചു. എപ്പോഴും തന്റെ പ്രായപരിധിക്ക് മുകളിൽ പല തലങ്ങളിൽ കളിക്കുന്നു. 2020-21-ൽ മല്ലോർക്കയ്ക്കും മല്ലോർക്ക ബിക്കുമിടയിൽ റൊമേറോ 25 മത്സരങ്ങൾ കളിച്ചു, മൂന്ന് തവണ സ്കോർ ചെയ്തു.ലാസിയോയിൽ വന്നതിന് ശേഷം, അദ്ദേഹം സീനിയർ സ്ക്വാഡിൽ ഇതുവരെ നാല് തവണ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ അതുല്യമായ ജീവിത സാഹചര്യം അർത്ഥമാക്കുന്നത് മൂന്ന് രാജ്യങ്ങളെയും പ്രതിനിധീകരിക്കാൻ അദ്ദേഹം യോഗ്യനാണ്. എന്നിരുന്നാലും, റൊമേറോ ഏത് ദിശയിലേക്കാണ് ചായുന്നതെന്ന് വ്യക്തമാണ്.
[SELECCIONES JUVENILES] “Mi sueño es jugar con la camiseta de @Argentina“, afirma Luka Romero, futbolista del @RCD_Mallorca que fue citado para entrenarse con la #Sub15 nacional 🇦🇷 Conocé la particular historia del talentoso enganche ➡️ https://t.co/HKEfqHQpXm pic.twitter.com/6ttKOG9Rrl
— Selección Argentina 🇦🇷 (@Argentina) July 14, 2018
മെക്സിക്കോയിൽ ജനിച്ച റൊമേറോ, മെക്സിക്കോക്ക് വേണ്ടിയും പിതാവിന്റെ രാജ്യമായ അർജന്റീനക്ക് വേണ്ടിയും ദേശീയ തലത്തിൽ കളിക്കാൻ യോഗ്യനാണ്. എന്നാൽ, അവൻ അർജന്റീന തിരഞ്ഞെടുക്കുകയും, അർജന്റീന അണ്ടർ-15 ടീമിൽ കളിക്കുകയും ചെയ്തു. നിലവിലെ അർജന്റീന അണ്ടർ-17 ടീമിന്റെ ഭാഗമാണ് റൊമേറോ. അർജന്റീനക്ക് വേണ്ടി കളിക്കുന്നത് കൊണ്ട്, മെസ്സിയുടെ പിന്മുറക്കാരനായി വരെ ആരാധകർ റൊമേറോയെ വാഴ്ത്തുന്നു.”എന്റെ മുഴുവൻ കുടുംബവും അർജന്റീനക്കാരാണ്, ദേശീയ കുപ്പായം ധരിക്കുക എന്നതാണ് എന്റെ സ്വപ്നം,” റൊമേറോ 2018-ൽ വെളിപ്പെടുത്തി.
ഒരു വർഷത്തിനുശേഷം, സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിനുള്ള U15 അർജന്റീന ടീമിലേക്ക് റൊമേറോയെ വിളിച്ചു, റൊമേറോ രണ്ട് ഗോളുകൾ നേടി.സീരി എയിൽ 51 മിനിറ്റ് മാത്രമാണ് ലൂക്കാ റൊമേറോ ഇതുവരെ കളിച്ചത്.96.4% കൃത്യതയോടെ അദ്ദേഹത്തിന്റെ പാസിംഗ് ഏതാണ്ട് തികഞ്ഞതാണ്. റൊമേറോ ഒരു പ്ലേ മേക്കറാണ്, 10-ാം നമ്പർ റോളിന് ഏറ്റവും അനുയോജ്യമാണ്.ഇതിനകം രണ്ട് വ്യത്യസ്ത ലീഗുകളിൽ കളിച്ചിട്ടുള്ളതിനാൽ, വ്യത്യസ്ത ശൈലികളിൽ കളിക്കാൻ തനിക്ക് കഴിയുമെന്ന് റൊമേറോ തെളിയിച്ചു. അദ്ദേഹത്തിന്റെ കരിയർ മുന്നോട്ട് പോകുമ്പോൾ അത്തരം കാര്യങ്ങൾ വളരെ സഹായകമാകും. പ്രതിരോധത്തിൽ കാര്യമായ സംഭാവനകൾ നൽകില്ലെങ്കിലും, ലൂക്കാ റൊമേറോ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്.
റൊമേറോയും സ്വതന്ത്രമായി കറങ്ങാൻ ഇഷ്ടപ്പെടുന്നു അതിനാൽ അവൻ ചുറ്റുമുള്ളപ്പോൾ എതിരാളികൾക്ക് വിശ്രമിക്കാൻ കഴിയില്ല.സിറോ ഇമ്മൊബൈൽ, ലൂക്കാസ് ലീവ, ലൂയിസ് ആൽബെർട്ടോ, ഫ്രാൻസെസ്‌കോ അസെർബി തുടങ്ങിയ കളിക്കാർ കുറഞ്ഞ ട്രാൻസ്ഫർ ഫീസിൽ ലാസിയോയിൽ എത്തി, മികച്ച പ്രകടനം കാഴ്ചവച്ച് ടീമിലെ അഭിവാജ്യ ഘടകമായവരാണ്. ലൂക്കാ റൊമേറോയും ആ പാത പിന്തുടരുന്ന അടുത്ത കളിക്കാരനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ.
റൊമേറോയെ സൈൻ ചെയ്യാൻ മെസ്സി പിഎസ്ജിയെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.16 ആം വയസ്സിൽ തന്നെ, കളിക്കളത്തിലെ തന്റെ സാങ്കേതിക കഴിവിന് പേരുകേട്ട ലൂക്ക റൊമേറോ, അർജന്റീനിയൻ ആരാധകർക്ക് നൽകുന്ന മോഹങ്ങൾ ചെറുതല്ല. മെസ്സിയും, അഗ്വേരോയും, ഡി മരിയയുമെല്ലാം പടിയിറങ്ങുമ്പോൾ അർജന്റീനിയൻ ടീമിൽ ഉണ്ടാകാൻ പോകുന്ന വലിയ വിടവുകൾ നികത്താൻ ഉത്തരം തേടുന്ന ആരാധകർക്ക് ശുഭ പ്രതീക്ഷ നൽകുന്ന താരമാണ് ലൂക്ക റൊമേറോ.