❝പകരക്കാരനായി വന്ന് പകരം വെക്കാനില്ലാത്ത താരമായി മാറിയ കേരളത്തിന്റെ പുത്തൻ താരോദയം❞ | Jesin

ഫുട്ബോളിൽ ഒരു സൂപ്പർ താരത്തിന് പിറവിയെടുക്കാൻ ഒരു മത്സരം തന്നെ ധാരാളം എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ സന്തോഷ് ട്രോഫിയിലെ കേരള കർണാടക ആദ്യ സെമി ഫൈനലിൽ കാണാൻ സാധിച്ചത്.

ആരാധകരാൽ നിറഞ്ഞു കവിഞ്ഞ പയ്യനാട്ടെ സ്റ്റേഡിയത്തിൽ കേരളത്തിന് ഒരു സൂപ്പർ താരം കൂടി പിറവിയെടുത്തിരിക്കുകയാണ്. അഞ്ചു ഗോളുമായി കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച സൂപ്പർ സബ് ജെസിൻ. സെമിയിൽ ഇടതുകൈയിൽ ആറ് വിരലുകളുള്ള ടി കെ ജെസിൻ കേരളത്തിന്റെ ഭാഗ്യചിഹ്നമായി മാറി.

മത്സരത്തിന് മുമ്പ് കേരള പരിശീലകൻ ബിനോ ജോർജ്ജ് തന്റെ ആക്രമണ തത്വത്തിൽ നിന്ന് ഒരിക്കലും വ്യതിചലിക്കില്ലെന്ന് സൂചിപ്പിച്ചിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ടീം അവരുടെ ഇഷ്ടാനുസരണം സ്കോർ ചെയ്തുവെന്ന് കാണിക്കുകയും ചെയ്തു. അത് ശെരി വെക്കുന്ന പ്രകടനംന് ജെസിനും ടീമും ഇന്നലെ പുറത്തെടുത്തത്. ഇന്നലെ കേരളം 1-0ന് കർണാടകയ്ക്ക് എതിരെ പിറകിൽ നിൽക്കുക ആയിരുന്നു. തുടർ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു എങ്കിലും ഒരു ഫിനിഷിങ് ടച്ച് കേരളത്തിന്റെ കളിയിൽ ഉണ്ടായിരുന്നില്ല.

കേരളം ഒരു ഗോളിന് പിന്നില്‍ നില്‍ക്കെയാണ് കോച്ച് ബിനോ ജോര്‍ജ് 30-ാം മിനിറ്റില്‍ വിഘ്നേഷിനെ പിന്‍വലിച്ച് ജെസിനെ കളത്തിലിറക്കുന്നത്. അതോടെ കളിയുടെ ഭാവം തന്നെ മാറി. 35, 42, 44, 56, 74 മിനിറ്റുകളില്‍ കേരളത്തിനായി വലകുലുക്കിയ ജെസിന്‍ മത്സരം ഒറ്റയ്ക്ക് കര്‍ണാടകയില്‍നിന്ന് സ്വന്തമാക്കുകയായിരുന്നു.പന്ത് കൈപ്പിടിയിലൊതുക്കി കർണാടക പ്രതിരോധത്തിലൂടെ പന്ത് ത്രെഡ് ചെയ്യാൻ ശ്രമിക്കുന്നതായിരുന്നു കേരളത്തിന്റെ ഗെയിം പ്ലാൻ.ക്യാപ്റ്റൻ ജിജോ ജോസഫായിരുന്നു മിഡ്ഫീൽഡിൽ ഓർക്കസ്ട്രേറ്റർ.

മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ജെസിന്‍ സെമിയില്‍ അടിച്ചുകൂട്ടിയത് അഞ്ചു ഗോളുകളാണ്. ഒപ്പം കര്‍ണാടകയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലെ ഒരു ഗോള്‍ കൂടി താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഇതോടെ ആറു ഗോളുകളുമായി കേരളത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ സബ് ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതെത്തി. അഞ്ചു ഗോളുമായി കേരള ക്യാപ്റ്റന്‍ ജിജോ ജോസഫാണ് രണ്ടാം സ്ഥാനത്ത്.നേരത്തെ ആസീഫ് സഫീറാണ് കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കുടുതല്‍ ഗോളുകള്‍ നേടിയത്.

അന്ന് നാലുഗോളുകളാണ് സഫീർ അടിച്ചുകൂട്ടിയത്.ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി രണ്ട് ഹാട്രിക്കുകൾ നേടിയിട്ടുള്ള മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരം ആസിഫ് സഹീർ നേടിയിട്ടുണ്ട്. മമ്പാട് എം.ഇ.എസ്. കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജെസിൻ നിലവിൽ കേരള യുണൈറ്റഡ് എഫ്സിയുടെ താരമാണ് ഇരുപത്തിരണ്ടുകാരനായ ജെസിൻ. സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളിൽ നേടിയതു മൂന്നു ഗോളുകൾ.ജെസിന്റെ അച്ഛൻ മുഹമ്മദ് നിസാർ ഓട്ടോറിക്ഷ ഡ്രൈവറും അമ്മ സുനൈന വീട്ടമ്മയുമാണ്.

ഇത് പതിനഞ്ചാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. 2017 -2018 സീസണിൽ ആതിഥേയരായ പശ്ചിമ ബംഗാളിനെ തോൽപ്പിച്ച് ആറാം കിരീടം നേത്യത്തിനു ശേഷമുള്ള ആദ്യ ഫൈനലാണിത്.2011-12ൽ കൊച്ചിയിൽ കേരളം ആതിഥേയത്വം വഹിച്ച ടൂർണമെന്റഫൈനലിൽ കേരളം പെനാൽറ്റിയിൽ സർവീസസിനോട് തോറ്റിരുന്നു.

Rate this post