❝ റയൽ മാഡ്രിഡിലെ നായക സ്ഥാനം സെർജിയോ റാമോസിൽ നിന്നും മാഴ്‌സെലോ ഏറ്റെടുക്കുമ്പോൾ ❞

നീണ്ട 16 വർഷത്തെ സുവർണ കരിയറിന് വിരാമമിട്ടുകൊണ്ട് ആഴ്ചകൾക്ക് മുൻപാണ് മുൻ സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ട് പിഎസ്ജി യിലെത്തിയത്. റയലിൽ പകരം വെക്കാൻ സാധിക്കാത്ത താരമാണെങ്കിലും ബയേണിൽ നിന്നും അലാബയെ കൊണ്ട് വന്ന് അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ്. റാമോസ് വിട പറഞ്ഞപ്പോൾ നായക സ്ഥാനം ഏറ്റെടുക്കുന്നത് തന്റെ പതിനാറാം സീസണിനായി റയൽ മാഡ്രിഡിൽ ഒരുങ്ങുന്ന ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാഴ്‌സെലോയാണ്. റാമോസ് ക്യാപ്ടനായിരിക്കുമോൾ വൈസ് ക്യാപ്റ്റന്റെ റോളിൽ ആയിരുന്നു മാഴ്‌സെലോയുടെ സ്ഥാനം. റാമോസിന്റെ നേതൃ പാടവവും മുന്നിൽ നിന്ന് നയിക്കാനുള്ള കഴിവും ടീമംഗങ്ങളെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകാനും കഴിവുള്ള താരമായിരുന്നു റാമോസ്. റാമോസിന്റെ ഗുണ ഗാനങ്ങൾ എല്ലാം ഒത്തു ചേർന്ന താരമാണെങ്കിലും റയലിൽ ബ്രസീലിയൻ റാമോസിന് പകരമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

“ലോകത്തിലെ ഏറ്റവും മികച്ച ക്ലബിന്റെ ക്യാപ്റ്റനാകുകയെന്നത് ഒരു ബഹുമാനവും വലിയ ഉത്തരവാദിത്തവുമാണ്. ഞാൻ അങ്ങേയറ്റം ഭാഗ്യവാനാണ്. എല്ലാ സീസണിലും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു, എല്ലായ്പ്പോഴും എന്തെങ്കിലും പുതിയത് പഠിക്കാനുണ്ട് ,ഈ സീസണിൽ ഞാൻ കൂടുതൽ ആവേശത്തിലാണ്, കാരണം ഞാൻ റിയൽ മാഡ്രിഡ് ക്യാപ്റ്റനാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാണ്,ഇത്രയും കാലംഇവിടെ ജീവിക്കാൻ ഞാൻ എല്ലാം ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നു”.ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം റയലിന്റെ ഔദ്യോഗിക വെബ് സൈറ്റിന് നൽകിയ അഭിമുഖത്തിൽ മാഴ്‌സെലോ പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം റയലിലേക്ക് തിരിച്ചെത്തുന്ന പരിശീലകൻ കാർലോസ് ആൻസെലോട്ടിയുടെ കീഴിൽ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചു പോക്കിലാണ് റയല് മാഡ്രിഡ്. ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും കിരീടം നേടുക എന്ന വലിയ ലക്‌ഷ്യം തന്നെയാവും മാഴ്‌സെലോയിഡിയും ആൻസെലോട്ടിയുടെയും മുന്നിലുള്ളത്. “ഒരു കിരീടം നേടാതെ ഒരു സീസണിലൂടെ കടന്നുപോകുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ സീസണിന്റെ അവസാനം വരെ ഞങ്ങൾ പോരാടി.അടുത്ത സീസണിൽ ഞങ്ങൾ എന്തെങ്കിലും ജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വരാനിരിക്കുന്ന 2021-22 സീസണിലെ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് മാർസെലോ പറഞ്ഞു .

ക്യാപ്റ്റനായി തിരഞ്ഞെടുത്തെങ്കിലും ബ്രസീലിയൻ പഴയ ഫോമിന്റെ നിഴൽ മാത്രമാണ്. കഴിഞ്ഞ സീസണിൽ കണ്ടതുപോലെ ഫെർലാൻഡ് മെൻഡിക്ക് ബ്രസീലിയൻ താരത്തിനേക്കാൾ മുൻ ഗണന നല്കാൻ സാധ്യതയുണ്ട്.സ്പാനിഷ് കളിക്കാരൻ മിഗുവൽ ഗുട്ടറസിന്റെ ആദ്യ ടീമിലേക്കുള്ള വരവും 33 കാരന്റെ സ്ഥാനത്തിന് ഭീഷണി തന്നെയാണ്. ഓഗസ്റ്റ് 15 ന് അലാവെസിനെതിരെയാണ് മാഡ്രിഡിന്റെ ആദ്യ ലാ ലീഗ്‌ മത്സരം. ക്യാപ്റ്റന്റെ ബാൻഡണിഞ്ഞ താരം പഴയ ഫോമിലേക്ക് തിരിച്ചു വരുമോ എന്നത് വലിയ ചോദ്യം തന്നെയാണ്.

2006 ൽ റയൽ മാഡ്രിഡിൽ എത്തിയ മാഴ്‌സെലോ അവർക്കായി 528 മത്സരങ്ങളിൽ നിന്നും 38 ഗോളുകൾ നേടിയിട്ടുണ്ട്.നാല് യുവേഫ ചാമ്പ്യൻസ് ലീഗുകൾ ,അഞ്ച് ലാ ലിഗ കിരീടങ്ങളും ഉൾപ്പെടെ ആകെ 22 ട്രോഫികളും നേടിയിട്ടുണ്ട്.ഫിഫ്പ്രോ വേൾഡ് ഇലവനിൽ ആറ് തവണയും യുവേഫ ടീം ഓഫ് ദ ഇയർ മൂന്ന് തവണയും ലാ ലിഗയുടെ ടീം ഓഫ് സീസൺ 2016 ലും തിരഞ്ഞെടുക്കപ്പെട്ടു. ബ്രസീലിയൻ ദേശീയ ടീമിനായി 58 മത്സരണങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്.

Rate this post