സഹലിന്റെ കാര്യത്തിൽ പുതിയ വഴിത്തിരിവുകൾ, ഇനി പോവേണ്ടി വന്നാൽ പകരം മോഹൻ ബഗാൻ താരം
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കടക്കുമ്പോൾ അവസാന സീസണിൽ ടീമിൽ കളിച്ചിരുന്ന നിരവധി താരങ്ങൾ ഇതിനകം ടീം വിട്ടുപോയി കഴിഞ്ഞു, ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനിയും രണ്ട് മാസം മുന്നിൽ നിൽക്കവേ ഇനിയും ആരൊക്കെ ടീമിന് പുറത്ത് പോകും എന്നാണ് ആരാധകരുടെ ചോദ്യം.
കാരണം മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദിനെ വമ്പൻ ട്രാൻസ്ഫർ തുക വാങ്ങി മോഹൻ ബഗാന് വിൽക്കാനുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് നടത്തുകയാണ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു, എന്നാൽ ഇതുവരെയും സഹൽ ഒരു ക്ലബ്ബിലും സൈൻ ചെയ്തിട്ടില്ല.
പക്ഷെ സഹലിന്റെ ട്രാൻസ്ഫർ ചർച്ചകൾ അവസാന ഘട്ടത്തിലാണെനാണെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തകനായ മാർകസ് മെർഗുൽഹോ നൽകുന്ന അപ്ഡേറ്റ് പ്രകാരം സഹൽ ഇതുവരെ എവിടെയും സൈൻ ചെയ്തിട്ടില്ല, പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും താരം പോകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
🚨 | Understand, both the deals involving Pritam Kotal and Sahal Abdul Samad are in advanced stages, Mohun Bagan SG and Kerala Blasters FC now in discussion for agreeing final terms – deal expected to be wrapped up in coming days 👀🔄 #IndianFootball pic.twitter.com/oSEHoSTU4a
— 90ndstoppage (@90ndstoppage) July 9, 2023
നിരവധി ട്വിസ്റ്റുകളും തടസ്സങ്ങളും സഹലിന്റെ ട്രാൻസ്ഫറിൽ ഉണ്ടായി കൊണ്ടിരിക്കുകയാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തന്നെയാണ് സഹലിനെ സ്വന്തമാക്കാൻ ഫേവറിറ്റ് ആയ ടീം, പക്ഷെ ഇപ്പോഴും സഹലിന്റെ ട്രാൻസ്ഫറിൽ ട്വിസ്റ്റുകളും തടസ്സങ്ങളും ഉണ്ടാകുന്നുണ്ട് എന്നാണ് മാർക്കസ് പറഞ്ഞത്.
Mohun Bagan are favourites to sign Sahal but like I said in my previous tweet, an unexpected hurdle has cropped up. Just need maturity from all sides to get this done. https://t.co/41nQt8jHZg
— Marcus Mergulhao (@MarcusMergulhao) July 9, 2023
ഏകദേശം 2.5 കോടി രൂപ വരുന്ന ട്രാൻസ്ഫർ തുകക്ക് ഒപ്പം പ്രീതം കോട്ടാലിനെയും മോഹൻ ബഗാൻ സഹലിന് വേണ്ടി ഓഫർ ചെയ്തെന്നാണ് റിപ്പോർട്ട്. സഹൽ മോഹൻ ബഗാനിലേക്ക് പോകുകയാണെങ്കിൽ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തുമെന്ന് ഉറപ്പാണെന്നും മാർക്കസ് പറഞ്ഞു.