ഡെവിഡ് ഡി ഹിയ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു, ജനുവരി ട്രാൻസ്ഫറിൽ ന്യൂ കാസിൽ യുനൈറ്റഡ് സ്വന്തമാക്കിയേക്കും |David de Gea
മാഞ്ചസ്റ്ററിലെ 12 വർഷത്തെ ഇതിഹാസ കരിയർ അവസാനിപ്പിച്ച് കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് ഡേവിഡ് ഡി ഹിയ യുണൈറ്റഡ് വിട്ടത്. താരത്തിന്റെ കരാർ അവസാനിച്ചതിനുശേഷം ക്ലബ്ബ് കരാർ പുതുക്കിയിരുന്നില്ല. അതിനുശേഷം മറ്റൊരു ക്ലബ്ബിലും സ്പാനിഷ് താരം ചേർന്നിട്ടില്ല. നിലവിൽ ഫ്രീ ഏജന്റാണ് ഡിഹിയ.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ന്യൂ കാസിൽ യുണൈറ്റഡ് ഗോൾകീപ്പർ നിക്ക് പോപ്പിന് പരിക്കുപറ്റി പുറത്തുപോയിരുന്നു. ക്ലീൻ ഷീറ്റ് നേടിയ മത്സരത്തിന്റെ 86-മത്തെ മിനിറ്റിലാണ് പരിക്കു പറ്റിയ നിക് പോപ്പിന് കളം വിടേണ്ടിവന്നത്. ന്യൂ കാസിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചുവന്നചെകുത്താന്മാരെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ നിർണായക സേവുകൾ നടത്താനും താരത്തിനായി.
🚨 Newcastle United are considering making a move for free agent, David de Gea following Nick Pope’s shoulder injury.
— Transfer News Live (@DeadlineDayLive) December 4, 2023
(Source: @MailSport) pic.twitter.com/3jwgAwK3CQ
ന്യൂ കാസിൽ യുണൈറ്റഡിന്റെ പ്രധാന ഗോൾകീപ്പർ നിക്ക് പോപ്പിന്റെ പരിക്ക് ഡി ഹിയക്ക് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്താനുള്ള വാതിലുകൾ തുറക്കുകയാണ്. നിക്ക് പോപ്പിന്റെ തോളിനേറ്റ പരിക്കിനെക്കുറിച്ചുള്ള സ്കാനുകളുടെ റിസൾട്ടിനായി കാത്തിരിക്കുന്നതിനാൽ, ഫ്രീ ഏജന്റ് ഡേവിഡ് ഡി ഗിയയുടെ സാധ്യമായ നീക്കം ഉൾപ്പെടെയുള്ള അവരുടെ ഓപ്ഷനുകൾ ന്യൂകാസിൽ പരിഗണിക്കുന്നുണ്ട് എന്നാണ് യൂറോപ്പ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
David de Gea is still staying sharp while he waits for a new club 👀
— ESPN UK (@ESPNUK) December 4, 2023
(via d_degeaofficial/IG) pic.twitter.com/cDYwgoI0Dn
2022 ജൂണിൽ ബേൺലിയിൽ നിന്ന് 10 മില്യൺ പൗണ്ട് ന്യൂ കാസിലിൽ എത്തിയതിന് ശേഷം പോപ്പിന്റെ വിജയത്തിന്റെ പ്രധാന ഭാഗമായ എഡ്ഡി ഹോവിനും ന്യൂകാസിലിനും അദ്ദേഹത്തിന്റെ പരിക്ക് വലിയ തിരിച്ചടിയാകും. യൂറോയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ടിന്റെ ടീമിൽ സ്ഥാനം വീണ്ടെടുക്കാമെന്ന പോപ്പിന്റെ പ്രതീക്ഷകളെയും ഇത് ബാധിക്കും, കൂടാതെ അവരുടെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്‌മെന്റിനെ ശക്തിപ്പെടുത്തുന്നതിന് ന്യൂകാസിലിനെ ട്രാൻസ്ഫർ മാർക്കറ്റിലേക്ക് നിർബന്ധിക്കുകയും ചെയ്യും.