യൂറോപ്യൻ ഫുട്ബോൾ സീസണിന് മുന്നോടിയായി ഓരോ യൂറോപ്യൻ ക്ലബ്ബുകളും തങ്ങളുടെ പ്രീ സീസൺ പരിശീലനത്തിലും സൗഹൃദ മത്സരങ്ങളിലും ഏർപ്പെട്ടിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബ്ബുകളുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഇന്ന് നടന്ന പ്രീമിയർ ലീഗിലെ ക്ലബ്ബുകളുടെ സൗഹൃദ മത്സരം തകർപ്പൻ ആവേശകരമായ സമനിലയാണ് കലാശിച്ചത്.
ന്യൂകാസ്റ്റിൽ യുണൈറ്റഡ് vs ആസ്റ്റൻ വില്ല സൗഹൃദ മത്സരമാണ് ആവേശം നിറഞ്ഞ പോരാട്ടമായി മാറിയത്. പ്രീമിയർ ലീഗ് സമ്മർ സീരീസ് എന്ന പേരിലുള്ള പ്രീ സീസൺ സൗഹൃദ മത്സര അമേരിക്കയിലെ ലിംഗൻ ഫിനാൻഷ്യൽ ഫീൽഡ് എന്ന സ്റ്റേഡിയത്തിൽ വച്ചാണ് അരങ്ങേറിയത്. മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ വാറ്റ്കിന്സിലൂടെ ഗോൾ നേടി ആസ്റ്റൻ വില്ല ലീഡ് എടുത്തു തുടങ്ങി.
പതിനൊന്നാം മിനിറ്റിൽ ബ്യൂണ്ടിയയിലൂടെ രണ്ടാം ഗോളും നേടിയ ആസ്റ്റൻ വില്ല രണ്ടു ഗോളുകളുടെ ലീഡ് തുടക്കത്തിൽ തന്നെ നേടിയെടുത്തു. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് 28 മിനിറ്റ്ലൂടെ ആന്റേഴ്സിനിലൂടെയും 45 മിനിറ്റിൽ ഐസക്കിലൂടെയും രണ്ട് ഗോൾ തിരിച്ചടിച്ച ന്യൂകാസ്റ്റിൽ യുണൈറ്റഡ് ആദ്യപകുതി 2-2 എന്ന സമനിലയിൽ അവസാനിപ്പിച്ചു.
രണ്ടാം പകുതി തുടങ്ങി 48 മിനിറ്റിൽ തന്നെ വീണ്ടും ബ്യൂണ്ടിയയിലൂടെ ഗോൾ നേടിയ ആസ്റ്റൺ വില്ല മത്സരത്തിൽ വീണ്ടും ലീഡ് നേടിയെടുത്തു. എന്നാൽ തോൽക്കാൻ മനസ്സില്ലാത്ത ന്യൂകാസ്റ്റിൽ യുണൈറ്റഡ് അൽപ നിമിഷങ്ങൾക്കകം 55 മിനിറ്റിൽ വിൽസനിലൂടെ മൂന്നാം ഗോളും തിരിച്ചടിച്ചു. പിന്നീട് മത്സരം പൂർത്തിയാകുന്നത് വരെ ഇരു ടീമുകളും വിജയ ഗോളിന് വേണ്ടി പോരാടിയെങ്കിലും അവസാന വിസിൽ ഉയരുമ്പോൾ ആവേശകരമായ മൂന്ന് ഗോളുകളുടെ സമനിലയിലാണ് മത്സരം കലാശിച്ചത്.