അർജന്റീനയെ നേരിടാനൊരുങ്ങുന്ന ബ്രസീൽ ടീമിൽ എൻഡ്രിക്കിനൊപ്പം അരങ്ങേറ്റം കുറിക്കുന്ന പുതുമുഖങ്ങൾ |Brazil

പരിശീലകനായ ഫെർണാണ്ടോ ദിനിസ് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.നവംബർ 16-ന് കൊളംബിയക്കെതിരെയും അഞ്ച് ദിവസത്തിന് ശേഷം മാരക്കാന സ്റ്റേഡിയത്തിൽ ആതിഥേയരായ അർജന്റീനക്കെതിരെയും ബ്രസീൽ കളിക്കും.നാല് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി യോഗ്യതാ ഗ്രൂപ്പിൽ മൂന്നാമതാണ് ബ്രസീൽ.

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങൾ കളിച്ചപ്പോൾ ഒരു മത്സരത്തിൽ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നില്ല. അവസാനത്തെ മത്സരത്തിൽ ഉറുഗ്വയോട് അവർ പരാജയപ്പെടുകയായിരുന്നു.നിരവധി പുതുമുഖ താരങ്ങളെ പരിശീലകൻ ടീമിലേക്ക് തെരഞ്ഞെടുത്തട്ടിട്ടുണ്ട്.17-കാരനായ ഫോർവേഡ് എൻഡ്രിക്കിന്റെ തെരഞ്ഞെടുപ്പാണ് ഏവരെയും അമ്പരപ്പിച്ചത്.”എൻഡ്രിക്കിന്റെയും മറ്റുള്ളവരുടെയും കോൾ-അപ്പ് ഭാവി എന്തായിരിക്കുമെന്നതിലേക്ക് വിരൽ ചൂണ്ടുന്നു,” കളിക്കാരുടെ ലിസ്റ്റ് പ്രഖ്യാപിക്കുമ്പോൾ ഫ്ലുമിനെൻസിനൊപ്പം ലിബർട്ടഡോർസ് ചാമ്പ്യൻ കോച്ച് ഫെർണാണ്ടോ ദിനിസ് പറഞ്ഞു. ബ്രസീലിയൻ ടീമിലേക്ക്ആദ്യമായി വിളി വന്ന താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

ജോവോ പെഡ്രോ (22 വയസ്സ്) : പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റൺ & ഹോവ് അൽബിയോണിന്റെ താരമായ ജോവോ പെഡ്രോ ഈ സീസണിലാണ് വാറ്റ്‌ഫോഡിൽ നിന്നും ബ്രൈറ്റനിലേക്കെത്തുന്നത്. ബ്രസീൽ അണ്ടർ 23 ടീമിന് വേണ്ടിയും തരാം കളിച്ചിട്ടുണ്ട്. ബ്രൈറ്റണ്‌ ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 6 ഗോളുകൾ നേടാൻ 22 കാരനായ ഫോർവേഡിന് കഴിഞ്ഞു.യൂറോപ്പ ലീഗിൽ നാലും പ്രീമിയർ ലീഗിൽ രണ്ടു ഗോളുകളും നേടിയിട്ടുണ്ട്.

പെപ്പെ (26 വയസ്സ്) : പെപ്പെ 2021 മുതൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയുടെ താരമാണ്.ഇതിനകം 100-ലധികം ഗെയിമുകൾ പോർച്ചുഗീസ് ക്ലബിനൊപ്പം റൈറ്റ് ബാക്ക് കളിച്ചിട്ടുണ്ട്.വിംഗറായും മിഡ്ഫീൽഡിലും റൈറ്റ് ബാക്കായും കളിക്കാൻ വൈദഗ്ധ്യമുള്ള താരമാണ് പെപെ. ബ്രസീൽ അണ്ടർ 23 ടീമിന് വേണ്ടി ആറു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

പൗളീഞ്ഞോ (23 വയസ്സ്) : ബൊട്ടഫോഗോയുടെ ക്വീഞ്ഞോയ്‌ക്കൊപ്പം 16 ഗോളുകൾ നേടിയ ബ്രസീലിയറോയുടെ ഈ സീസണിൽ സ്‌കോറർ ആണ് പൗളീഞ്ഞോ .വാസ്കോ ഡി ഗാമയിൽ നിന്ന് ഉയർന്നുവന്ന താരം ബുണ്ടസ്ലിഗ ക്ലബായ ബയർ ലെവർകുസന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.2017 മാർച്ചിൽ, പൗളീഞ്ഞോ, വിനീഷ്യസ് ജൂനിയർ, ലിങ്കൺ, അലൻ എന്നിവരോടൊപ്പം സൗത്ത് അമേരിക്കൻ അണ്ടർ 17 ചാമ്പ്യൻഷിപ്പ് നേടുന്നതിന് ബ്രസീലിനെ സഹായിച്ചു. ടൂർണമെന്റിനിടയിൽ അദ്ദേഹം രണ്ട് ഗോളുകൾ നേടി.സമ്മർ ഒളിമ്പിക്സിനുള്ള ബ്രസീൽ ടീമിൽ പൗളീഞ്ഞോയും ഉണ്ടായിരുന്നു.

എൻട്രിക്ക് (17 വയസ്സ്) : അടുത്ത വർഷം റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്ന പാൽമിറസ് ഫോർവേഡിന് കാര്യമായ ആമുഖം ആവശ്യമില്ല. 1994-ൽ റൊണാൾഡോയ്ക്ക് ശേഷം ബ്രസീലിയൻ ദേശീയ ടീമിലേക്ക് വിളിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 വർഷവും മൂന്ന് മാസവുമുള്ള എൻഡ്രിക്ക്. ബ്രസീലിയറോയിൽ എട്ട് ഗോളുകൾ നേടിയ താരം കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മൂന്ന് ഗോളുകൾ മാത്രമാണ് നേടിയത്.

4.1/5 - (8 votes)