പിഎസ്‌ജി ഡ്രസിങ് റൂമിൽ സഹതാരങ്ങളുമായി വാക്കേറ്റമുണ്ടായ കാര്യം സ്ഥിരീകരിച്ച് നെയ്‌മർ
കഴിഞ്ഞ ദിവസം പുറത്തു വന്ന പ്രധാന വാർത്തകളിലൊന്നായിരുന്നു പിഎസ്‌ജി സഹതാരങ്ങളുമായി ഡ്രസിങ് റൂമിൽ വെച്ച് സൂപ്പർതാരം നെയ്‌മർ കയർത്തുവെന്നത്. മൊണോക്കോയുമായി നടന്ന ലീഗ് മത്സരത്തിൽ തോൽവി വഴങ്ങിയതിനു ശേഷമാണ് ഇതുണ്ടായത്. മത്സരത്തിൽ കൃത്യമായി പാസ് നൽകാത്തതും പിഴവുകൾ വരുത്തിയതിനെ തുടർന്നുമുണ്ടായ പ്രശ്‌നങ്ങളാണ് വാക്കേറ്റത്തിന് കാരണമായത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇതെല്ലാം നെയ്‌മർ സ്ഥിരീകരിക്കുകയുണ്ടായി. എന്നാൽ തീവ്രമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ചില കാര്യങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പറയുക മാത്രമാണുണ്ടായതെന്നുമാണ് താരം പറഞ്ഞത്. ടീമിലെ പ്രശ്‌നങ്ങളും താരങ്ങളുടെ പോരായ്‌മകളും തിരുത്തി കൂടുതൽ മെച്ചപ്പെടാൻ ഇതി സഹായിക്കുമെന്നും താരം പറഞ്ഞു.
“അത് സംഭവിച്ചിരുന്നു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ പരസ്‌പരം ഒത്തുപോയില്ല, അതേക്കുറിച്ച് ചർച്ചകൾ നടത്തി. സുഹൃത്തുക്കളുമായി എല്ലാ ദിവസവും സംസാരിക്കുന്ന വ്യക്തിയാണ് ഞാൻ, എന്റെ കാമുകിയുമായി സംസാരിക്കുന്നത് പോലെ തന്നെയാണതും. ഞങ്ങളെല്ലാവരും ഫുട്ബോളിനെ കുറിച്ച് സംസാരിക്കും, ഫുട്ബോൾ എന്നത് ആശയവിനിമയം നടത്തി ടീമിനെ മെച്ചപ്പെടുത്തൽ കൂടിയാണ്.”
“ചില മത്സരങ്ങളിൽ തോൽവി വഴങ്ങിയതിന്റെ നിരാശയിൽ ആയിരുന്നു താരങ്ങൾ. എല്ലാ മത്സരങ്ങളിലും വിജയം നേടണമെന്നു ആഗ്രഹിക്കുമ്പോൾ ഇതുപോലെയുള്ള തോൽവികൾ വേദനയുണ്ടാക്കും, അതുകൊണ്ടു തന്നെ ചർച്ചകൾ ഉണ്ടാകുന്നത് ടീമിനെ മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കും. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ എല്ലാം നല്ല രീതിയിലാകാൻ സഹായിച്ചു. എല്ലാവരും ചിന്തിക്കുന്നതെന്തെന്ന് എല്ലാവർക്കും മനസിലായി.” നെയ്‌മർ പറഞ്ഞു.
Neymar CONFIRMS he had angry showdown with PSG team-mate Marquinhos and sporting director Luis Campos | @CraigHope_DM https://t.co/Fe4OuneKh8
— MailOnline Sport (@MailSport) February 13, 2023
തന്റെ മികച്ച ഫോം വീണ്ടെടുക്കാൻ കഴിയുമെന്നും നെയ്‌മർ പറഞ്ഞു. താരത്തിന്റെ വാക്കുകൾ പിഎസ്‌ജി ആരാധകർക്ക് ആശ്വാസമാണ്. അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ ഇറങ്ങുമ്പോൾ താരങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടത് ടീമിന് കൂടുതൽ ഊർജ്ജം നൽകും.