അൽ ഹിലാൽ പരിശീലകൻ ജോർജ് ജീസസിനെ പുറത്താക്കണമെന്ന ആവശ്യവുമായി നെയ്മർ |Neymar

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിൽ സംതൃപ്തനല്ല എന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.ഓഗസ്റ്റിൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് സൗദി പ്രോ ലീഗിലേക്ക് എത്തിയ ബ്രസീലിയൻ സൂപ്പർ താരം ഇതുവരെ തന്റെ പുതിയ ക്ലബ്ബിനായി സ്‌കോർ ചെയ്‌തിട്ടില്ല.

താരത്തെ വിമർശിച്ചതിന് അവരുടെ മാനേജർ ജോർജ്ജ് ജീസസിനെ പുറത്താക്കാൻ ആവശ്യപ്പെട്ടിരിക്കുകായണ്‌ 31 കാരൻ.എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ മിന്നൗസ് നവബഹോർ നമാംഗനെതിരെ 1-1ന് സമനില വഴങ്ങിയതിന് ശേഷം അദ്ദേഹം മാനേജർ ജോർജ്ജ് ജീസസുമായി ഏറ്റുമുട്ടി.മൈതാനത്തിലെ മോശം മനോഭാവത്തിന്റെ പേരിൽ നെയ്മറിനെതിരെ ജീസസ് തിരിഞ്ഞിരുന്നു.

ഇതിനു ശേഷം ബ്രസീലിയൻ സൂപ്പർ താരം പോർച്ചുഗീസ് പരിശീലകനെ മാറ്റാൻ അൽ-ഹിലാലിനോട് ആവശ്യപ്പെടുകയും ചെയ്തു.90 മില്യൺ യൂറോയ്ക്ക് ലിഗ് 1 ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഓഗസ്റ്റിൽ മാത്രമാണ് നെയ്മർ അൽ ഹിലാലിനൊപ്പം ചേർന്നത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സൗദി പ്രോ ലീഗ് ട്രാൻസ്ഫർ എന്ന റെക്കോർഡ് ബ്രസീൽ ക്യാപ്റ്റന്റെ പേരിലാണ്.

അൽ-റിയാദിനെ 6-1 ന് തോൽപ്പിച്ച് അരങ്ങേറ്റത്തിൽ തന്നെ രണ്ട് അസിസ്റ്റുകളോടെയാണ് ബ്രസീലിയൻ തന്റെ പുതിയ ക്ലബ്ബിൽ ജീവിതം ആരംഭിച്ചത്. എന്നിരുന്നാലും, ഡമാക് എഫ്‌സിക്കെതിരെയും നവബഹോറിനെതിരെയും 1-1 ന് സമനിലയിൽ പിരിഞ്ഞപ്പോൾ മുൻ ബാഴ്‌സലോണ താരത്തിന് സ്‌കോർ ചെയ്യാനോ അസിസ്റ്റ് ചെയ്യാനോ സാധിച്ചില്ല.

Rate this post