നെയ്മർ പിഎസ്ജി വിടുമോ? തീരുമാനമെടുത്ത് താരം |Neymar

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മറുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ വളരെയധികം സജീവമായിട്ടുണ്ട്.2027 വരെയാണ് നെയ്മർക്ക് പാരീസുമായി കോൺട്രാക്ട് ഉള്ളത്.എന്നാൽ നെയ്മർ ജൂനിയറെ നിലനിർത്താൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല എന്നുള്ളതായിരുന്നു ഫ്രഞ്ച് മീഡിയാസ് കണ്ടെത്തിയത്.പല കാര്യങ്ങളിലും നെയ്മറോട് പിഎസ്ജിക്ക് എതിർപ്പുണ്ട്.

അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറെ ഒഴിവാക്കാൻ ക്ലബ് തീരുമാനിച്ചു കഴിഞ്ഞു എന്നുള്ളത് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി അദ്ദേഹത്തിന് വേണ്ടി നല്ല രീതിയിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്.ചെൽസിയുടെ ഉടമസ്ഥനായ ടോഡ് ബോഹ്ലി പിഎസ്ജിയുടെ പ്രസിഡന്റുമായി കൂടിക്കാഴ്ചകൾ നടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു.

മാത്രമല്ല നെയ്മറെ ക്ലബ്ബിലേക്ക് എത്തിക്കാൻ വേണ്ടി അദ്ദേഹവുമായും ചെൽസി ചർച്ചകൾ നടത്തിയേക്കും എന്ന് അറിയാൻ സാധിച്ചിരുന്നു.പക്ഷേ നെയ്മറുടെ തീരുമാനം എന്താണ് എന്നുള്ളത് ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ ഇപ്പോൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.അതായത് ഒരു കാരണവശാലും നെയ്മർ ജൂനിയർ പിഎസ്ജി വിടാൻ ഉദ്ദേശിക്കുന്നില്ല.2027 വരെയുള്ള കോൺട്രാക്ട് പൂർത്തിയാക്കാൻ തന്നെയാണ് നെയ്മറുടെ തീരുമാനം.

ക്ലബ്ബ് ഒരുപക്ഷേ തന്നോട് ടീം വിടാൻ ആവശ്യപ്പെടും എന്നുള്ള കാര്യം നെയ്മർക്കറിയാം. പക്ഷേ നെയ്മർ അതിന് മുതിരില്ല.മെസ്സിയുടെ തീരുമാനം എന്തുതന്നെയായാലും അത് നെയ്മറെ ബാധിക്കില്ല.സുഹൃത്തായ മെസ്സി ക്ലബ്ബ് വിട്ടാലും നെയ്മർ ജൂനിയർ പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. നെയ്മർക്ക് ഇപ്പോൾ ഈ പാരീസ് ക്ലബ്ബിൽ പ്രശ്നങ്ങളൊന്നുമില്ല.അതുകൊണ്ടുതന്നെയാണ് അദ്ദേഹം തുടരാൻ തീരുമാനിച്ചിട്ടുള്ളത്.

നെയ്മറുടെ ആരാധകർക്ക് ഇത് സന്തോഷം നൽകുന്ന ഒരു കാര്യമായിരിക്കില്ല.കാരണം അവർ നെയ്മറെ കാണാൻ ആഗ്രഹിക്കുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ്. പരിക്കിന്റെ പിടിയിൽ ഉള്ള നെയ്മർ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ സാധ്യത കുറവാണ്.ഈ സീസണിൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാനും സാധിച്ചിട്ടുള്ള താരമാണ് നെയ്മർ.

Rate this post
Neymar jrPsg