ബ്രസീലിന്റെ ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടി നെയ്മർ, ബ്രസീലിനും ഉറുഗ്വേക്കും വിജയം
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വമ്പന്മാർ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. അഞ്ചു തവണ ഫിഫ വേൾഡ് കപ്പ് കിരീടം ഉയർത്തിയ ബ്രസീൽ ടീം ഹോം സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയം നേടിയത്. ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചിലിക്കെതിരെ ഉറുഗ്വേ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും വിജയം നേടി.
ഉറുഗ്വേയുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലാ ക്രൂസ് നേടുന്ന ഇരട്ട ഗോളുകൾക്ക് പുറമേ ഫെഡറികോ വാൽവെർഡ കൂടി ഉറുഗ്വ ടീമിനായി ഗോൾ സ്കോർ ചെയ്തു. വിദാൽ 74 മിനിറ്റിൽ നേടുന്ന ആശ്വാസ ഗോളാണ് ചിലിക്ക് ഒരു ഗോൾ നൽകുന്നത്. മത്സരത്തിൽ 3-1 എന്ന സ്കോറിന് വിജയം നേടിയ ഉറുഗ്വ യോഗ്യത റൗണ്ടിലെ ആദ്യം മത്സരം വിജയിച്ചു.
മറ്റൊരു ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തു കൊണ്ട് ബ്രസീലിയൻ ടീം ഗംഭീര പ്രകടനം കാഴ്ചവച്ചു. ഇരട്ട ഗോളുകളും അസിസ്റ്റുമായി മിന്നിത്തിളങ്ങിയ നെയ്മർ ജൂനിയർ, റോഡ്രിഗോ എന്നിവരാണ് ബ്രസീലിന്റെ വിജയത്തിൽ നിർണായ പങ്കുവഹിച്ചത്. കൂടാതെ ഒരുഗോളും ഒരു അസിസ്റ്റുമായി റഫിഞ്ഞയും ബ്രസീലിന് വേണ്ടി സ്കോർബോർഡിൽ ഇടം നേടി.
Mercy Neymar! Puskas almost scores a goalpic.twitter.com/cMgE15gidb
— VAR Tático (@vartatico) September 9, 2023
24, 53 മിനിറ്റുകളിൽ ഇരട്ട ഗോളുകൾ നേടിയ റോഡ്രിഗോയെ കൂടാതെ 61, 93 മിനിറ്റുകളിൽ ഇരട്ട ഗോളുകൾ നേടി നെയ്മർ ജൂനിയർ സ്കോർബോർഡിൽ തന്റെ പേര് എഴുതിച്ചേർത്തു.ഇന്ന് നേടിയ ഗോളോടെ നെയ്മർ പെലെയെ മറികടന്ന് അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലിന്റെ ഏറ്റവും വലിയ ഗോൾ സ്കോററായി മാറി. 47 മിനിറ്റിലാണ് റഫീഞ്ഞയുടെ ഗോൾ വരുന്നത്. 78 മിനിറ്റിൽ ബൊളീവിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരം പൂർത്തിയായപ്പോൾ ബ്രസീൽ അഞ്ചു ഗോളുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു. ഗോളുകൾ സ്കോർ ചെയ്ത നെയ്മർ ജൂനിയർ, റോഡ്രിഗോ, റഫീഞ്ഞ എന്നിവർ ഓരോ അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
🚨GOAL | Brazil 4-0 Bolivia | Neymar
— VAR Tático (@vartatico) September 9, 2023
The best scorer in the history of the Brazilian national team with 78 goalspic.twitter.com/j4uzvVSEaf