❝നെയ്മർ ഒരു ബ്രസീൽ ഇതിഹാസമല്ല , നല്ല കളിക്കാരൻ മാത്രമാണ്❞ |Neymar

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ 2009 ലാണ് ലോക ഫുട്ബോളിലേക്ക് തന്റെ വരവറിയിച്ചത്. അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി പിഎസ്ജി താരത്തെ കണക്കാക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ബ്രസീലിയൻ തന്റെ കഴിവുകൾ നിറവേറ്റിയിട്ടില്ലെന്ന് ചിലർ വിശ്വസിക്കുന്നു.

ക്ലബ്ബ് തലത്തിൽ മികച്ച വിജയങ്ങൾ നേടിയിട്ടും ബ്രസീലിനൊപ്പം ഒരു ട്രോഫി മാത്രമേ നെയ്മർ നേടിയിട്ടുള്ളു. 2013 ലെ കോൺഫെഡറേഷൻ കപ്പ്.റൊണാൾഡോ, റൊണാൾഡീഞ്ഞോ തുടങ്ങിയ ബ്രസീലിയൻ മഹാരഥന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ നെയ്മർ ഒരു ഇതിഹാസമല്ലെന്ന് ടോക്ക്‌സ്‌പോർട്ട് പണ്ഡിറ്റ് ഡാരൻ ലൂയിസ് കരുതുന്നു.”അവൻ എനിക്ക് ഒരു ഇതിഹാസമല്ല. അവൻ ചില നല്ല ഗോളുകൾ നേടിയിട്ടുണ്ട്, അവൻ ഒരു നല്ല കളിക്കാരനാണ്”.

“1982 മുതൽ ഞാൻ ബ്രസീലിയൻ ഫുട്ബോൾ കാണുന്നു, സോക്രട്ടീസ്, അൽഡെയർ, ഫാൽക്കാവോ, റൊമാരിയോ, റൊണാൾഡോ തുടങ്ങിയവരെ ഞാൻ കണ്ടു. റൊമാരിയോ 750-ലധികം ഗോളുകൾ നേടിയതായി ഞാൻ കരുതുന്നു, അവൻ യന്ത്രമായിരുന്നു, യുഎസ്എ 94 ലോകകപ്പിൽ ബെബെറ്റോയുമായുള്ള പങ്കാളിത്തം അസാധാരണമായിരുന്നു” അദ്ദേഹം പറഞ്ഞു.

“എനിക്ക് റൊമാരിയോ, ബെബെറ്റോ, റൊണാൾഡോ, റൊണാൾഡീഞ്ഞോ, റിവാൾഡോ എന്നിവരിൽ നിന്നും ഓർമ്മിക്കാൻ നിരവധി നിമിഷങ്ങൾ ലഭിച്ചിട്ടുണ്ട് .എന്നാൽ നെയ്മറിൽ നിന്നും ഓര്മിക്കാനുള്ള നിമിഷങ്ങൾ ലഭിച്ചിട്ടില്ല.ജൂണിഞ്ഞോയിൽ നിന്ന് പോലും ലഭിച്ചിട്ടുണ്ട് ,വലിയൊരു സമ്മർദ്ദം അദ്ദേഹത്തിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു, ആ സമ്മർദ്ദത്തിനനുസരിച്ച് അവൻ ജീവിച്ചുവെന്ന് എനിക്ക് ഉറപ്പില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ ടീമിനായി 74 ഗോളുകൾ നേടിയിട്ടുള്ള നെയ്മർ, എക്കാലത്തെയും മികച്ച സ്റ്റാൻഡിംഗിൽ പെലെയെക്കാൾ മൂന്ന് ഗോളിന് പിന്നിലാണ്.കഴിഞ്ഞ വര്ഷം നെയ്മർ ബ്രസീലിനെ കോപ്പ അമേരിക്ക ഫൈനലിൽ എത്തിച്ചെങ്കിലും അർജന്റീനയോട് 1-0ന് പരാജയപെട്ടു.ഈ വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ തന്റെ രാജ്യത്തെ മഹത്വത്തിലേക്ക് നയിക്കാമെന്ന പ്രതീക്ഷയിലാണ് നെയ്മർ.

Rate this post
BrazilNeymar jr