നെയ്മറിന്റെ കഷ്ടകാലം തീരുന്നില്ല, സീസൺ മുഴുവൻ നഷ്ടമാകുമെന്ന് ഇഞ്ചുറി അപ്ഡേറ്റ് |Neymar

കഴിഞ്ഞ ദിവസം നടന്ന ബ്രസീൽ vs ഉറുഗ്വ പോരാട്ടത്തിൽ 2 -0 എന്ന ഗോൾ അനുപാതത്തിൽ ഉറുഗ്വ ബ്രസീലിനെ അട്ടിമറിച്ചിരുന്നു. ന്യൂൺസ്,ഡി ലാ ക്രൂസ് എന്നീ താരങ്ങൾ ആയിരുന്നു ഉറുഗ്വക്ക് വേണ്ടി ബ്രസീലിന്റെ വല കുലുക്കിയത്.
മത്സരത്തിനിടെ കാനറികളുടെ സുൽത്താനായ നെയ്മർ ജൂനിയറിന് മുന്നേറ്റത്തിനിടയിൽ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് സ്റ്റേഡിയത്തിൽ നിന്നും മടങ്ങേണ്ടി വന്നു.

ഇത് പിന്നീട് വാർത്ത മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരുന്നു. മുന്നേറ്റത്തിനിടയിൽ നെയ്മർക്ക് ഏൽക്കപ്പെട്ട പരിക്കിനെ തുടർന്ന് അദ്ദേഹം മിനിറ്റുകളോളം ചികിത്സയ്ക്ക് വിധേയമായിരുന്നു. വേദന അസഹനീയമായപ്പോൾ ആരാധകർക്ക് മുമ്പിൽ കരഞ്ഞുകൊണ്ടാണ് അദ്ദേഹം സ്ട്രെച്ചറിൽ മൈതാനത്തു നിന്നും തിരിച്ചത്.വേദന മൂർച്ചിച്ച ആ സന്ദർഭത്തിലും തന്റെ കൂടെ ഫോട്ടോ എടുക്കാൻ വന്ന തന്റെ കൊച്ചു ആരാധകനെ അദ്ദേഹം അനുവദിച്ചു. ഇത് സോഷ്യൽ മീഡിയയിലൂടെ വളരെയധികം വ്യാപിച്ചിരുന്നു. അതിലൂടെ നെയ്മർ തന്റെ ആരാധകരെ ബഹുമാനത്തോടെ തിരിച്ചും സ്നേഹിക്കുന്നു എന്ന് തെളിയിച്ചിരിക്കുകയാണ്.

പരിക്കിനെ തുടർന്ന് അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.ഇടത് കാൽമുട്ടിലേക്കപ്പെട്ട പരിക്ക് എ സി എൽ ഇഞ്ചുറി ആണെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് നെയ്മർ സംസാരിച്ചു. അദ്ദേഹം പറഞ്ഞു :”ഇത് വളരെയധികം സങ്കടമുള്ള നിമിഷമാണ്, എന്റെ ജീവിതത്തിൽ നിന്നുള്ള ഏറ്റവും മോശമായ അവസ്ഥയിലൂടെ യാണ് ഞാൻ കടന്നുപോകുന്നത് , ഞാൻ സ്ട്രോങ്ങ് ആണെന്ന് എനിക്ക് നല്ല പോലെ അറിയാം, എന്നാൽ ഇപ്പോൾ എനിക്ക് ആവശ്യം എന്റെ ഫാമിലിയുടെയും അതിനേക്കാൾ ഉപരി എന്റെ കൂട്ടുകാരുടെയും സപ്പോർട്ട് ആണ്.ഈ പരിക്കിനെ മറികടക്കുക എന്നത് അത്ര എളുപ്പമല്ല, സർജറിക്ക് വിധേയമായാൽ പോലും നാലുമാസത്തിനുശേഷം വീണ്ടും ആദ്യം മുതൽ ചെയ്യേണ്ടതായി വരും” എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ പോലും വളരെയധികം പ്രതീക്ഷയിലാണ് അദ്ദേഹം, അദ്ദേഹത്തിന്റെ സ്‌ട്രെങ്ത് വീണ്ടെടുക്കേണ്ട കാര്യം ദൈവത്തിനു വിട്ടു കൊടുത്തിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആരാധകരെല്ലാവരും വളരെയധികം ആശങ്കയിലാണ്. ഉറുഗ്വേയുമായിട്ടുള്ള ബ്രസീലിനെ പരാജയവും നെയ്മറിന്റെ ഗുരുതരമായ പരിക്കുകളും ടീമിനെയും ബ്രസീൽ ആരാധകരെയും വളരെയധികം നിരാശരാക്കിയിരിക്കുകയാണ്.പരിക്കുകൾ കാരണം ഏകദേശം 9 മാസത്തോളം അദ്ദേഹം പുറത്തിരിക്കും എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്

Rate this post