ശമ്പളം കുറയ്ക്കാൻ തയ്യാറാണ്, നെയ്മർക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങി വരണം |Neymar

നെയ്മറിന്റെ തിരിച്ചുവരവ് തന്റെ പദ്ധതിയിലല്ലെന്ന് സാവി ഹെർണാണ്ടസ് അഭിമുഖത്തിൽ വിശദീകരിച്ചിരുന്നുവെങ്കിലും ബ്രസീലിയൻ താരം പ്രതീക്ഷ കൈവിടുന്നില്ല.2013 നും 2017 നും ഇടയിൽ താൻ കളിച്ച ക്ലബ്ബായ ബാഴ്സയിലേക്ക് മടങ്ങിവരാൻ ബ്രസീലിയൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

222 മില്യൺ യൂറോ നൽകിയാണ് 2017 ൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി ബാഴ്സയിൽ നിന്നും നെയ്മറെ സ്വന്തമാക്കിയത്.അദ്ദേഹം പോയിട്ട് ഒരു വർഷത്തിനുശേഷം ഒരു തിരിച്ചുവരവ് ക്ലബ് പരിഗണിച്ചിരുന്നു രണ്ട് തവണ മടങ്ങിവരാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു, പക്ഷേ അവ യാഥാർത്ഥ്യമായില്ല. പക്ഷെ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ് കഴിഞ്ഞ സീസണിൽ മോശം പ്രകടനവും 2025 ജൂൺ 30 വരെ ഉയർന്ന ശമ്പളവും കരാറും ഉള്ള ബ്രസീലിയൻ താരത്തെ നിലനിർത്താൻ പിഎസ്ജി ആഗ്രഹിക്കുന്നില്ല. മെസ്സി പാരീസ് വിട്ടതിന് പിന്നാലെ നെയ്മറും ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.

ബാഴ്‌സയിലേക്കുള്ള നെയ്മറിന്റെ തിരിച്ചുവരവ് വളരെ സങ്കീർണമാണ്. ഇത് തന്റെ മുൻഗണനകളിൽ പെട്ടതല്ലെന്നും ചില നിബന്ധനകൾ പാലിച്ചാൽ മാത്രമേ ആലോചിക്കാനാവൂ എന്നും സാവി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ബാർസ കടന്നുപോകുന്ന അതിലോലമായ സാമ്പത്തിക സാഹചര്യം കാരണം ഒരു വലിയ ട്രാൻസ്ഫർ താങ്ങാൻ അവർക്ക് കഴിയില്ല.അതിനാൽ ബ്രസീലിയൻ ലോണിൽ എത്തേണ്ടിവരും.നെയ്മർ തന്റെ ശമ്പളം വളരെയധികം കുറയ്ക്കേണ്ടി വരും. യൂറോപ്പിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളാണ് ബ്രസീലിയൻ, അദ്ദേഹത്തിന്റെ നിബന്ധനകൾ ബാഴ്‌സയ്ക്ക് അനുമാനിക്കാൻ കഴിയില്ല.

പക്ഷെ ചില സ്രോതസ്സുകൾ അനുസരിച്ച് വേതനം കുറക്കാൻ അദ്ദേഹം തയ്യാറാണ്.ബാഴ്‌സയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ നടത്താൻ ബ്രസീലിയൻ തയ്യാറാണ്, എന്നാൽ സാമ്പത്തികവും കായികവുമായ പ്രശ്‌നങ്ങൾ കാരണം ഇത് കൂടുതൽ സങ്കീർണമായി നിലകൊള്ളുകയാണ്. എന്നാൽ പിഎസ്ജിയുടെ അടുത്ത കോച്ചാകുമെന്ന് ഏതാണ്ട് ഉറപ്പുള്ള ബാഴ്സയുടെ മുൻ പരിശീലകൻ ലൂയിസ് എൻറിക്വെ നെയ്മർ ക്ലബ്ബിൽ ക്ലബ്ബിൽ വേണമെന്ന് മാനേജ്മെന്റിനോട് ആവശ്യപെട്ടിട്ടിരിക്കുകയാണ്. 2014 മുതൽ 2017 വരെ എൻറിക്വെ ബാഴ്സയുടെ കോച്ചായിരുന്നപ്പോൾ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു നെയ്മർ. ബ്രസീലിയൻ സൂപ്പർ താരത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയുന്ന പരിശീലകനാണ് ലൂയിസ് എൻറിക്വെ.