സാവിയും ഇനിയേസ്റ്റയും ചേർന്ന താരമാണ് അദ്ദേഹം : ബാഴ്സയുടെ മിന്നും താരത്തെ പുകഴ്ത്തി നെയ്മർ

ഈ സീസണിലിപ്പോൾ സാവിക്ക് കീഴിൽ മികച്ച രൂപത്തിലാണ് കാറ്റലൻ ശക്തികളായ ബാഴ്സലോണ മുന്നോട്ട് പോകുന്നത്. ഇതുവരെ ഒരൊറ്റ പരാജയം പോലും ഈ സീസണിൽ ബാഴ്സ അറിഞ്ഞിട്ടില്ല.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വമ്പൻ വിജയം നേടാൻ ബാഴ്സക്ക് സാധിക്കുകയും ചെയ്തിരുന്നു.ഈ വിജയങ്ങളിലൊക്കെ മധ്യനിരയിലെ യുവ സൂപ്പർ താരം പെഡ്രി വഹിക്കുന്ന പങ്ക് വളരെ പ്രശംസാവഹമാണ്.

ലാലിഗയിൽ ഒരു ഗോൾ മാത്രമാണ് നേടിയതെങ്കിലും താരത്തിന്റെ വർക്ക് റേറ്റ് അപാരമാണ്. ബാഴ്സ മധ്യനിരയുടെ നിയന്ത്രണം തന്നെ ഇപ്പോൾ പെഡ്രിയുടെ കൈവശമാണ്. ഇപ്പോഴിതാ താരത്തെ ബ്രസീലിയൻ സൂപ്പർ താരവും മുൻ ബാഴ്സ താരവുമായ നെയ്മർ ജൂനിയർ വാഴ്ത്തിയിട്ടുണ്ട്.സാവിയുടെയും ഇനിയേസ്റ്റയും ക്വാളിറ്റികൾ ചേർന്ന താരമാണ് പെഡ്രി എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.DAZN എന്ന മീഡിയക്ക് നൽകിയ ഇന്റർവ്യൂവിലാണ് നെയ്മർ ഇക്കാര്യം വ്യക്തമാക്കിയത്.

‘പെഡ്രി ഒരു ക്ലാസിക് താരമാണ്.അദ്ദേഹം എന്നെ ഇപ്പോൾ ഓർമിപ്പിക്കുന്നത് ആൻഡ്രസ് ഇനിയേസ്റ്റയെയാണ്. മാത്രമല്ല ഇനിയേസ്റ്റയുടെയും സാവിയുടെയും ക്വാളിറ്റികൾ ചേർന്ന താരം കൂടിയാണ് അദ്ദേഹം ‘ നെയ്മർ പറഞ്ഞു.

നെയ്മറുടെ ബ്രസീലിയൻ സഹതാരമായ റാഫീഞ്ഞ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലീഡ്സ് യുണൈറ്റഡ് വിട്ടുകൊണ്ട് ബാഴ്സയിലെത്തിയത്. ബാഴ്സക്ക് വേണ്ടി മികച്ച ഒരു തുടക്കം തന്നെ ഈ ബ്രസീലിയൻ താരത്തിന് ലഭിച്ചിട്ടുണ്ട്. പ്രി സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത റാഫീഞ്ഞ ലാലിഗയിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട്. തന്റെ സഹതാരത്തെയും നെയ്മർ വാഴ്ത്തിയിട്ടുണ്ട്.

‘ റാഫീഞ്ഞ ഒരു ഗ്രേറ്റ് പ്ലയെറാണ്. യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത് അദ്ദേഹം എൻജോയ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ അദ്ദേഹത്തിന് എല്ലാവിധ നേരുന്നു. പക്ഷേ ഞങ്ങൾക്കെതിരെ കളിക്കുമ്പോൾ മാത്രം ഈ ആശംസകളില്ല ‘ നെയ്മർ റാഫീഞ്ഞയെ പറ്റി പറഞ്ഞു.ഈ സീസണിൽ നെയ്മറും ഇപ്പോൾ മികച്ച രൂപത്തിൽ കളിക്കുകയാണ്.16 ഗോൾ കോൺട്രിബൂഷൻസാണ് നെയ്മർ ഈ സീസണിൽ നേടിയിട്ടുള്ളത്.

Rate this post