” നെയ്മർ ശക്തമായി തിരിച്ചു വരും , ചിലിക്കെതിരെയും ബൊളീവിയക്കെതിരെയും തിളങ്ങാനാവുമെന്നും ലൂക്കാസ് പാക്വെറ്റ “

ചിലിക്കും ബൊളീവിയക്കുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തന്റെ മികച്ച ഫോം തിരിച്ചുപിടിക്കാൻ നെയ്മർക്ക് സാധിക്കുമെന്ന് സഹതാരമായ മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റ.പാരീസ് സെന്റ് ജെർമെയ്‌നിൽ നിരാശാജനകമായ സീസണിലൂടെയാണ് നെയ്മർ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായ പരിക്കുകൾക്കിടയിലു 21 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ മാത്രമാണ് നേടിയത്.

ഈ മാസം ആദ്യം റയൽ മാഡ്രിഡിനോട് ചാമ്പ്യൻസ് ലീഗിൽ നിന്ന് പിഎസ്ജി പുറത്തായതിന് ശേഷം 30 കാരനായ താരത്തിനെതിരെ വലിയ തോതിലുള്ള വിമർശനം ഉയർന്നിരുന്നു.”എല്ലാറ്റിനുമുപരിയായി, നെയ്മർ ഒരു മികച്ച വ്യക്തിയാണ്, മികച്ച പ്രൊഫഷണലാണ്, അവിശ്വസനീയമായ കഴിവുകളുള്ള ഒരു മികച്ച കളിക്കാരനാണ്, ബ്രസീൽ ടീമിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് ഞാൻ ഇപ്പോഴും പറയും ” പാക്വെറ്റ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക എന്നത് ഒരു പദവിയാണ്. നെയ്മർ എന്റെ അരികിലുണ്ടാകുമ്പോൾ, എന്റെ സഹതാരങ്ങളെപ്പോലെ എനിക്കും കൂടുതൽ കരുത്ത് തോന്നുന്നു. ദേശീയ ടീമിലായിരിക്കുമ്പോൾ അവനും അങ്ങനെ തന്നെ തോന്നുന്നു, ഞങ്ങൾ കൂടുതൽ പ്രചോദിതരാണ്, ഞങ്ങൾ കൂടുതൽ ശക്തരാകുന്നു” ലിയോൺ മിഡ്ഫീൽഡർ കൂട്ടിച്ചേർത്തു. ” നെയ്മറിൽ സമ്മർദമുണ്ട് മാധ്യമങ്ങളും ആരാധകരും അദ്ദേഹത്തെ നിരന്തരം ചോദ്യം ചെയ്തു ക്കൊണ്ടിരിക്കുകയാണ് .പരിക്കിൽ നിന്ന് മോചിതനായ അദ്ദേഹം കൂടുതൽ ശക്തനാകുകയും ദേശീയ ടീമിൽ ഞങ്ങളെ സഹായിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. നെയ്മർ വളരെ നന്നായി പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” പാക്വെറ്റ കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച മാർച്ച് 24|( ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5 .00 am ) റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ ചിലിയെയും അഞ്ച് ദിവസത്തിന് ശേഷം ലാപാസിൽ ബൊളീവിയയെയും ബ്രസീൽ നേരിടും.അഞ്ച് തവണ ലോക ചാമ്പ്യൻമാരായ അവർ സൗത്ത് അമേരിക്കൻ സോൺ സ്റ്റാൻഡിംഗിൽ മുന്നിലാണ്, നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. യോഗ്യത റൗണ്ടിൽ നെയ്മർ ഏഴു ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post