ഇന്നലെ ടെൽ അവീവിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ നാന്റസിനെ 4-0ന് തകർത്ത് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പിഎസ്ജി.പുതിയ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറുടെ ചുമതലയുള്ള ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ വിജയം നേടാൻ ഫ്രഞ്ച് വമ്പന്മാർക്കായി. മെസ്സിയും നെയ്മറും റാമോസും നേടിയ ഗോളുകൾക്കായിരുന്നു പിഎസ്ജി യുടെ വിജയം.
മെസ്സിയും നെയ്മറും ബാഴ്സ ദിനങ്ങളെ ഓർമിപ്പിക്കുന്ന രീതിയിൽ കളം നിറഞ്ഞു കളിച്ചപ്പോൾ ആരാധകർ അത് കൺകുളിർക്കെ ആസ്വദിച്ചു.ഇന്നലത്തെ മത്സരത്തിൽ നെയ്മറുടെ പ്രകടനം തന്നെയാണ് ഏറെ ശ്രദ്ദിക്കപ്പെട്ടത്. ഒരു മനോഹരമായ ഫ്രീകിക്ക് ഉൾപ്പെടെ രണ്ടു രണ്ടു ഗോളുകളാണ് ബ്രസീലിയൻ മത്സരത്തിൽ നേടിയത്. ലയണൽ മെസ്സിയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത് നെയ്മറായിരുന്നു.പരിക്കും മോശം ഫോമും മൂലം കഴിഞ്ഞ സീസണിൽ ബ്രസീലിയൻ താരത്തിന് ഓർമ്മിക്കാൻ ഒന്നും തന്നെത്തന്നെ ഉണ്ടായില്ല. താരത്തെ ക്ലബ് ക്ലബ് ഒഴിവാക്കുമെന്നും കിംവദന്തികൾ ഉയരുകയും ചെയ്തിരുന്നു, എന്നാൽ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ വരാൻ പോകുന്ന കാര്യങ്ങളുടെ വലിയ സൂചന നൽകിയിരിക്കുകയാണ് 30 കാരൻ.
മത്സരത്തിന്റെ 22 ആം മിനുട്ടിൽ മധ്യനിരയിൽ നിന്നും നാന്റസ് ഡിഫെൻഡർമാർക്ക് ഇടയിലൂടെ നിയമർ കൊടുത്ത മനോഹരമായ പാസ് മികച്ചൊരു ഫിനിഷിംഗിലൂടെ മെസ്സി വലയിലാക്കി.ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ നെയ്മറുടെ സൂപ്പർ ഫ്രീകിക്ക് ഗോൾ പിറക്കുനന്ത് .45+5 ആം മിനിറ്റിൽ നെയ്മറിനെ ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീകിക്ക് മികച്ച രീതിയിൽ തന്നെ അദ്ദേഹം ഗോളാക്കി മാറ്റി. മെസ്സി എടുക്കും എന്ന് തോന്നിപ്പിച്ച കിക്ക് നെയ്മർ വളരെ മികച്ച രീതിയിൽ ഗോളാക്കി മാറ്റുകയായിരുന്നു.ഗോൾകീപ്പർക്ക് ഒരു അവസരവും നൽകാതെ ആയിരുന്നു പന്തിനെ ഗോൾ വലയിലേക്ക് നിക്ഷേപിച്ചത്.
NEYMAR WHAT A FREEKICK GOAL
— Ziad is NOT in pain (@Ziad_EJ) July 31, 2022
pic.twitter.com/HXoYuz7y9o
ബാഴ്സലോണയിൽ നെയ്മർ നേടിയ ഫ്രീകിക്കിനെ അനുസ്മരിക്കുന്ന ഒന്നായിരുന്നു ഇത്. 82 ആം മിനുട്ടിൽ മികച്ചൊരു പെനാൽറ്റിയിലൂടെ നെയ്മർ മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോൾ നേടി.നെയ്മർ ഇപ്പോൾ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്നത് ക്ലബിനും രാജ്യത്തിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Is Neymar the best penalty taker in the World? He is so composed while taking his pens🔥🔥
— ¹⁹🕷️🇦🇷 (@CharmingAlvarez) July 31, 2022
PSG get their fourth of the night.#Messi𓃵 pic.twitter.com/wXxm2Wveq9
LIONEL MESSI WHAT A GOAL pic.twitter.com/S53iAzYDtw
— TM (@TotalLeoMessi) July 31, 2022