അൽ-ഹിലാലിനായി തന്റെ ആദ്യ ഗോൾ നേടി നെയ്മർ, ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ വിജയവുമായി സൗദി ക്ലബ് |Neymar

സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനായി ആദ്യ ഗോൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഇന്നലെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ നസ്സാജി മസന്ദരനെ 3-0 ത്തിനു പജയപെടുത്തിയ മത്സരത്തിലാണ് 31 കാരൻ ഹിലാലിനായി സ്കോർ ചെയ്തത്.

90 മില്യൺ യൂറോയ്ക്ക് (94.23 മില്യൺ ഡോളർ) പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് സൗദി പ്രോ ലീഗ് ടീമിലേക്ക് മാറിയ ബ്രസീലിയൻ മത്സരത്തിന്റെ 58 ആം മിനുട്ടിലാണ് ഗോൾ നേടിയത്. സംഭവ ബഹുലമായ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഇരു ടീമിലെയും താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചു. അൽ-ഹിലാലിന്റെ സൽമാൻ അൽ ഫറജിനേയും നസ്സാജിയുടെ അമീർ ഹൂഷ്‌മാണ്ടിയുമാണ് ചുവപ്പ് കാർഡ് കണ്ടത്.

18-ാം മിനിറ്റിൽ അലക്‌സാണ്ടർ മിത്രോവിച്ച് സൗദി ടീമിനെ മുന്നിലെത്തിച്ചു.58-ാം മിനിറ്റിൽ ഇടംകാൽ സ്ട്രൈക്കിലൂടെ നെയ്മർ അൽ-ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കി.ഇഞ്ചുറി ടൈമിൽ പകരക്കാരനായ സലേഹ് അൽ ഷെഹ്‌രി ഹിലാലിന്റെ മൂന്നാം ഗോൾ നേടി.കഴിഞ്ഞ മാസം നവബഹോറിനെതിരെ സമനിലയോടെ നാല് തവണ ചാമ്പ്യൻമാർ തങ്ങളുടെ കാമ്പെയ്‌ൻ ആരംഭിച്ചതിന് ശേഷം ഈ സീസണിലെ കോണ്ടിനെന്റൽ മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അൽ-ഹിലാലിന്റെ ആദ്യ വിജയമായിരുന്നു ഇത്.മുംബൈ സിറ്റിയെ 3-0ന് തോൽപ്പിച്ച് ഉസ്‌ബെക്ക് ടീം നവബഹോർ നാല് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ അൽ-ഹിലാലിന് പിന്നിലെത്തി.

ജംഷിദ് ഇസ്‌കന്ദറോവ്, ജസുർബെക് യക്ഷിബോവ്, ഡോണിയോർ അബ്ദുമനോപോവ് എന്നിവരുടെ ഗോളുകൾക്കാണ് ഉസ്‌ബെക്ക് ടീം വിജയിച്ചത്.യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള അൽ ഐൻ തുർക്ക്‌മെനിസ്ഥാന്റെ അഹലിനെ 4-2ന് തോൽപ്പിച്ച് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. ഒക്ടോബര് 23 നു അൽ ഹിലാലിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

Rate this post