ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനത്തിൽ നെയ്മർ ചെൽസയിലേക്കോ? , പ്രതികരണവുമായി പിഎസ്ജി| Neymar |Chelsea
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വളരെ സജീവമായിരുന്ന ഇംഗ്ലീഷ് ക്ലബ്ബികളിൽ ഒന്നായിരുന്നു ചെൽസി. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റഹീം സ്റ്റെർലിങ് ,ലെസ്റ്ററിൽ നിന്നും വെസ്ലി ഫൊഫാന, നാപോളിയിൽ നിന്നും കൗലിബാലി ,ബ്രൈറ്റണിൽ നിന്നും കുക്കുറല്ല തുടങ്ങിയ വമ്പൻ താരങ്ങക്ക് ടീമിലെത്തിച്ച ചെൽസി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനത്തിൽ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് .
ബാഴ്‌സലോണയിൽ നിന്നും ഒബാമയങ്ങിനെ കൊണ്ട് വരാനുള്ള ചെൽസിയുടെ ശ്രമങ്ങൾ ഒന്നും ഫലപ്രദമായിരുന്നില്ല.റൊമേലു ലുക്കാക്കുവിനെ ഇന്റർ മിലാനിൽ വീണ്ടും ചേരാൻ അനുവദിക്കുകയും ടിമോ വെർണറെ ആർബി ലീപ്‌സിഗിന് തിരികെ വിൽക്കുകയും ചെയ്‌തതിന് ശേഷം ഒരു പുതിയ സെന്റർ ഫോർവേഡ് ആവശ്യം ചെൽസിയിൽ കൂടിയിരിക്കുകയാണ്. പിഎസ്ജിയിൽ നിന്നും ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സ്വന്തമാക്കാൻ ചെൽസി പല തവണ ശ്രമിച്ചെങ്കിലും അത് നടന്നില്ല.
എന്നാൽ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന ദിനത്തിൽ ഒരു ബ്ലോക്ക് ബസ്റ്റർ സൈനിങ്ങിലൂടെ 30 കാരനെ ചെൽസി സ്വന്തമാക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ചെൽസി നെയ്മറിനായി വീണ്ടും ശ്രമിക്കുന്നു എന്ന സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.എന്നാൽ നെയ്മറിന്റെ ചെൽസിയിലേക്കുള്ള ട്രാന്സ്ഫെർ ഒരു കിംവദന്തി മാത്രമാണെന്നും സൂപ്പർ താരത്തിനെ വിൽക്കുന്ന കാര്യം ചിന്തിക്കുന്നില്ലെന്നും പാരീസ് സെന്റ് ജെർമെയ്‌ൻ അറിയിച്ചു.
ചെൽസി പുതിയ പ്രീമിയർ ലീഗ് സീസൺ ആരംഭിച്ചത് സമ്മിശ്ര ഫലങ്ങളോടെയാണ്. ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് മാത്രമാണ് നേടിയത്. ഇന്നലെ സെന്റ് മേരീസ് സ്റ്റേഡിയത്തിൽ സതാംപ്ടണിനോട് 2-1 ന് പരാജയപ്പെടുകയും ചെയ്തു.പ്രീമിയർ ലീഗിൽ ചെൽസിയുടെ രണ്ടമത്തെ തോൽവി ആയിരുന്നു.ഹാംഷെയറിലെ അവരുടെ മത്സരത്തിന് മുന്നോടിയായി, നെയ്മറെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് കൊണ്ട് വരാനായി ബ്ലൂസ് പ്രവർത്തിക്കുകയാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.എന്നാൽ സിബിഎസ് സ്‌പോർട്‌സ് ഗൊലാസോയുടെ അഭിപ്രായത്തിൽ പിഎസ്‌ജിയും ചെൽസിയും തമ്മിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും, ഫ്രഞ്ച് ചാമ്പ്യന്മാർ താരത്തിന്റെ വിൽപ്പനയെക്കുറിച്ച് ആലോചിക്കുന്നില്ല.
https://t.co/vnpNLNuSnN PSG respond to Neymar to Chelsea transfer rumours as Blues in busy end to summer window https://t.co/44g31kzFyl pic.twitter.com/qo6STVT2bw
— Footy ‘N’ Boxing (@FootyNBoxing) August 31, 2022
തന്റെ ആദ്യ നാല് ലീഗ് മത്സരങ്ങളിൽ ആറ് ഗോളുകളും ആറ് അസിസ്റ്റുകളും നേടിയ നെയ്മർ ഈ സീസണിൽ മിന്നുന്ന ഫോമിലാണ്.എവർട്ടൺ സ്റ്റാർലെറ്റ് ആന്റണി ഗോർഡൻ, ബാഴ്‌സലോണ വെറ്ററൻ പിയറി-എമെറിക് ഔബമെയാങ്, ക്രിസ്റ്റൽ പാലസ് മാസ്ട്രോ വിൽഫ്രഡ് സാഹ എന്നിവരാണ് ചെൽസിയുടെ ടാർജെറ്റുകൾ.