നെയ്മറിന്റെ ആദ്യവോട്ട് മെസ്സിക്ക്? പക്ഷെ താൻ വോട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് നെയ്മർ ജൂനിയറും

തുടർച്ചയായി രണ്ടാമത്തെ വർഷം ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ മെസ്സിയുടെ ഇത്തവണത്തെ ഫിഫ ദി ബെസ്റ്റ് നേട്ടത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. അർഹതയില്ലാതെ പുരസ്കാരമാണ് ലിയോ മെസ്സിക്ക് ഫിഫ വെറും നൽകിയത് എന്നാണ് വാദങ്ങൾ. വോട്ടിംഗ് അല്ല പകരം പ്രകടനം നോക്കിയാണ് അവാർഡ് നൽകേണ്ടതെന്നും പലരും വിമർശിച്ചു.

അതേസമയം ലിയോ മെസ്സിയുടെ ഉറ്റസുഹൃത്തും മുൻ സഹതാരവുമായ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ഫിഫ ദി ബെസ്റ്റിൽ വോട്ട് ചെയ്തെന്ന് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ഫിഫ ദി ബെസ്റ്റ് അവാർഡിനു വേണ്ടിയുള്ള വോട്ടിങ്ങിൽ ആദ്യ വോട്ട് ലിയോ മെസ്സിക്ക് നൽകിയ നെയ്മർ ജൂനിയർ രണ്ടാമത്തെ വോട്ട് എംബാപ്പേക്കും മൂന്നാമത്തെ വോട്ട് ഹാലൻഡിനും നൽകിയതായാണ് വാർത്തകൾ.

എന്നാൽ ഇതിനെതിരെ മുന്നോട്ടു വന്നിരിക്കുകയാണ് നെയ്മർ ജൂനിയർ. നെയ്മർ ജൂനിയർ വോട്ട് ചെയ്തെന്ന ഇൻസ്റ്റഗ്രാം പോസ്റ്റിനു കീഴിൽ ‘ഞാൻ വോട്ട് ഒന്നും ചെയ്തിട്ടില്ല’ എന്ന കമന്റ് മായാണ് നെയ്മർ ജൂനിയർ മുന്നോട്ടു വന്നത്. ബ്രസീലിൽ നിന്നും ദേശീയ ടീം നായകനായി ഫിഫ ദി ബെസ്റ്റിൽ വോട്ട് ചെയ്തത് കാസമിറോയാണ്.

ആദ്യവോട്ട് കാസമിറോ നൽകിയത് എർലിംഗ് ഹാലൻഡിനാണ്. രണ്ടാമത്തെ വോട്ട് ലിയോ മെസ്സിക്ക് നൽകിയ കാസമിറോ തന്റെ മൂന്നാമത്തെ വോട്ട് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെക്കാണ് നൽകിയത്. അതേസമയം ബ്രസീൽ ടീമിന്റെ പരിശീലകൻ തന്റെ ആദ്യവോട്ട് നൽകിയത് അർജന്റീന നായകൻ ലിയോ മെസ്സിക്കാണ്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഹാലണ്ടിനെ മറികടന്നുകൊണ്ട് മെസ്സി പുരസ്‌കാരം സ്വന്തമാക്കുന്നത്.

5/5 - (1 vote)