ഒരിക്കൽ കൂടി സാംബ ഡി’ഓർ പുരസ്കാരം സ്വന്തമാക്കി നെയ്മർ |Neymar

യൂറോപ്പിൽ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീലിയൻ താരത്തിന് നൽകുന്ന പുരസ്കാരമാണ് സാംബ ഡി’ഓർ പുരസ്കാരം.2008ലാണ് ഈ പുരസ്കാരം ബ്രസീൽ നൽകാൻ ആരംഭിച്ചത്.ഇപ്പോഴിതാ ഒരിക്കൽ കൂടി സൂപ്പർ താരം നെയ്മർ ജൂനിയർ ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.2022ലെ ഏറ്റവും മികച്ച ബ്രസീൽ താരമായി കൊണ്ടാണ് നെയ്മർ ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

നെയ്മർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഈ പുരസ്കാര ജേതാവായ വിവരം അറിയിച്ചത്. ഇത് ആറാം തവണയാണ് നെയ്മർ സാംബ ഡി’ഓർ സ്വന്തമാക്കുന്നത്.ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ ബ്രസീലിയൻ താരവും നെയ്മർ തന്നെയാണ്.മാത്രമല്ല തുടർച്ചയായ മൂന്നാം തവണയാണ് നെയ്മർ ഈ പുരസ്കാരം ഷെൽഫിൽ എത്തിക്കുന്നത്.2020ലും 2021ലും നെയ്മർ ജൂനിയർ തന്നെയായിരുന്നു സാംബ ഡി’ഓർ പുരസ്കാരം നേടിയിരുന്നത്.

ഏറ്റവും കൂടുതൽ തവണ നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്ത് വരുന്നത് സെന്റർ ബാക്ക് ആയ തിയാഗോ സിൽവയാണ്.അദ്ദേഹം മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.ആരാധകരുടെ വോട്ടിങ്ങിനു പുറമേ ഇതിഹാസങ്ങളുടെ ഒരു പാനലും ജേണലിസ്റ്റുകളുടെ ഒരു പാനലും ചേർന്നു കൊണ്ടാണ് ഈ പുരസ്കാര ജേതാവിനെ തീരുമാനിക്കുക.ഫെബ്രുവരി ഒന്നോടു കൂടി ആരാധകരുടെ വോട്ടിംഗ് അവസാനിച്ചിരുന്നു.ഫെബ്രുവരി പതിനഞ്ചാം തീയതിയായിരുന്നു പുരസ്കാര ജേതാവിനെ ഒഫീഷ്യലായി പ്രഖ്യാപിക്കാൻ അസോസിയേഷൻ തീരുമാനിച്ചിരുന്നത്.

എന്നാൽ അതിന് മുന്നേ തന്നെ നെയ്മർ ജൂനിയർ ഇക്കാര്യം തന്റെ ആരാധകരെ അറിയിക്കുകയായിരുന്നു.ബ്രസീലിന് വേണ്ടി 77 ഗോളുകൾ നേടിയിട്ടുള്ള താരമാണ് നെയ്മർ ജൂനിയർ.ഇതിഹാസ താരമായ പെലെക്കൊപ്പമാണ് നെയ്മർ ജൂനിയർ ഉള്ളത്.ഒരു ഗോൾ കൂടി നേടിയാൽ ബ്രസീലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ നെയ്മർക്ക് കഴിയും.വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ തന്നെ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സീസണിലും മികച്ച പ്രകടനമാണ് നെയ്മർ ജൂനിയർ ക്ലബ്ബിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.18 ലീഗ് മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 10 അസിസ്റ്റുകളും നെയ്മർ ജൂനിയർ നേടിയിട്ടുണ്ട്.കൂടാതെ ചാമ്പ്യൻസ് ലീഗിൽ 2 ഗോളുകളും മൂന്ന് അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്.പരിക്ക് കാരണം അവസാനത്തെ രണ്ട് മത്സരങ്ങളിലും നെയ്മർ കളിച്ചിട്ടുമില്ല.

5/5 - (1 vote)