നെയ്മർക്കെതിരെ രൂക്ഷവിമർശനം, ബ്രസീലിയൻ താരത്തിനു പകരം ടീമിലുൾപ്പെടുത്തുക റാഷ്ഫോഡിനെയെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

നെയ്മറേക്കാൾ താൻ ടീമിലുൾപ്പെടുത്താൻ ആഗ്രഹിക്കുന്നത് റാഷ്ഫോഡിനെയാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ ഇൻസ്. നെയ്മർ ഒരു അപമാനമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ലാഡ്ബ്രോക്സിനോട് സംസാരിക്കുമ്പോഴാണ് ഇൻസ് ബ്രസീലിയൻ സൂപ്പർതാരത്തിനെതിരെ രൂക്ഷ വിമർശനം നടത്തുകയും റാഷ്ഫോഡിനെ പിന്തുണക്കുകയും ചെയ്തത്.

“റാഷ്ഫോഡ് ടീമിനു വേണ്ടി കഠിനാധ്വാനം നടത്തുന്ന കളിക്കാരനാണ്. പൂർണമായ ആത്മാർത്ഥത അദ്ദേഹം കാഴ്ച വെക്കുന്നു. ചില താരങ്ങൾ ക്ലബിൽ നിന്നും പുറത്തു പോകണമെന്നു കരുതി കളിക്കുമ്പോൾ ജീവിതകാലം മുഴുവൻ യുണൈറ്റഡിൽ തന്നെ തുടരണമെന്ന ആഗ്രഹത്തോടെയാണ് റാഷ്ഫോഡ് കളിക്കുക. യുണൈറ്റഡ് ആഗ്രഹിക്കുന്ന തരത്തിലുള്ള കളിക്കാരനാണ് റാഷ്ഫോഡ്”

“നിങ്ങൾ എംബാപ്പെ, നെയ്മർ എന്നിവരുടെ ഗണത്തിൽ റാഷ്ഫോഡിനെ ഉൾപ്പെടുത്തിയേക്കില്ല. താരം ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. എംബാപ്പെ പ്രത്യേകതകളുള്ള താരമാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിച്ച നെയ്മർ ഒരു അപമാനമായിരുന്നു. പന്തു നഷ്ടപ്പെടുത്തുകയും വെറുതെ നിൽക്കുകയും ചെയ്യുന്ന അദ്ദേഹം ഒരു മഹാനായ താരമല്ല.”

“എന്നാൽ അത്തരമൊരു സമീപനം റാഷ്ഫോഡിൽ നിന്നും ഒരിക്കലും കാണാൻ കഴിയില്ല. താരം വന്നു, ഹാട്രിക്ക് നേടുകയും ചെയ്തു. എന്റെ ടീമിൽ നെയ്മറെ ഉൾപ്പെടുത്തണോ, റാഷ്ഫോഡിനെ വേണോയെന്ന ചോദ്യം വന്നാൽ ഞാൻ തീർച്ചയായും റാഷ്ഫോഡിനെയേ പരിഗണിക്കൂ. അതുറപ്പാണ്.” ഇൻസ് വ്യക്തമാക്കി.

Rate this post