നെയ്മറെ എടുക്കേണ്ട,ക്രിസ്റ്റ്യാനോയുടെ ഗതിയായിരിക്കും :ചെൽസിയോടും ഇംഗ്ലീഷ് ക്ലബ്ബുകളോടും  കോളളിമോർ

വരുന്ന ട്രാൻസ്ഫറിൽ നെയ്മർ ജൂനിയറെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനമെടുത്തു കഴിഞ്ഞു എന്ന കാര്യം ഒരുപാട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അതിന്റെ പ്രധാനപ്പെട്ട കാരണം നെയ്മർ ജൂനിയറുടെ ആറ്റിറ്റ്യൂഡ് തന്നെയാണ്.ടീമിനോട് യാതൊരുവിധ ആത്മാർത്ഥതയും ഇല്ലാതെ മറ്റു പല കാര്യങ്ങളിലും മുഴുകി ജീവിക്കുന്ന നെയ്മർ ജൂനിയർ ടീമിനെ യാതൊരുവിധ സഹായവും ചെയ്യുന്നില്ല എന്നാണ് ക്ലബ്ബിനകത്ത് തന്നെ സംസാരവിഷയം.

മാത്രമല്ല ലൂയിസ് കാമ്പോസുമായി ലോക്കർ റൂമിൽ വെച്ച് നെയ്മർ ഉടക്കിയിരുന്നു. അങ്ങനെ പലവിധ കാരണങ്ങൾ കൊണ്ടും നെയ്മർ വരുന്ന ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാൻ സാധ്യതകൾ ഏറെയാണ്.ചെൽസിയാണ് അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി സജീവമായി മുന്നിലുള്ളത്.മാത്രമല്ല മറ്റു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും പിഎസ്ജി താരത്തെ വാഗ്ദാനം ചെയ്തതായി വാർത്തകൾ ഉണ്ടായിരുന്നു.

ഈ സീസണിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ വിചിത്രമായ ഒന്ന് സംഭവിച്ചത്.അതായത് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന്റെ കരാർ റദ്ദാക്കുകയായിരുന്നു.അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിമർശനങ്ങൾ അഴിച്ച് വിട്ടതോടെയാണ് കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തത്.ഇപ്പോൾ നെയ്മറെ എടുക്കാൻ ഒരുങ്ങുന്ന ക്ലബ്ബുകൾക്കും ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് ഫുട്ബോൾ നിരീക്ഷകനായ സ്റ്റാൻ കോളളിമോർ നൽകിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ ഉണ്ടായതുപോലെയുള്ള ഒരു ഗതികേട് തന്നെയായിരിക്കും നെയ്മറുടെ കാര്യത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് ഉണ്ടാവുക എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.നെയ്മറുടെ ലൈഫ് സ്റ്റൈലിനെയാണ് ഇദ്ദേഹം ഇതിന്റെ കാരണമായി കൊണ്ട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.നെയ്മർ ക്ലബ്ബുകൾക്ക് തലവേദനയാകുമെന്നാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.

‘നെയ്മറുടെ ജീവിതരീതി എന്നുള്ളത് ഒരു പ്ലേബോയ് ലൈഫ് സ്റ്റൈലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രീമിയർ ലീഗ് ക്ലബ്ബിൽ ഞാനൊരു മുന്നറിയിപ്പ് നൽകാം.മാഞ്ചസ്റ്റർ യുണൈറ്റഡിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിലെ ഗതികേട് ആയിരിക്കും അവർക്ക് നേരിടേണ്ടി വരിക.നെയ്മർ ജൂനിയർ ഒരു ഫന്റാസ്റ്റിക് ആയിട്ടുള്ള താരം ഒക്കെ തന്നെയാണ്.പക്ഷേ ജീവിതരീതി അദ്ദേഹം മാറ്റണം’ കോളിമോർ പറഞ്ഞു.ന്യൂകാസിൽ യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി,ലിവർപൂൾ എന്നീ ക്ലബ്ബുകളുടെ പേരും നെയ്മറുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.

Rate this post