ഫ്രഞ്ച് ലീഗ് 1 ൽ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പുറത്തടുക്കുന്നത്.ലീഗിലെ ടോപ് സ്കോററായ നെയ്മർ ബ്രസീലിയൻ ജേഴ്സിയിലും തന്റെ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.ഇന്നലെ ഘാനക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ എണ്ണം പറഞ്ഞ രണ്ടു അസിസ്റ്റുകളാണ് താരം നൽകിയത്. ടോട്ടൻഹാം സ്ട്രൈക്കർ റിചാലിസൺ 30 കാരന്റെ അസ്സിസ്റ്റിൽ നിന്നാണ് രണ്ടു ഗോളുകളും നേടിയത്.
ഫേവറിറ്റുകളിൽ ഒന്നായി ലോകകപ്പിനിറങ്ങുന്ന ബ്രസീലിന് നെയ്മറുടെ മികച്ച ഫോം വലിയ പ്രതീക്ഷകളാണ് നൽകുന്നത്. നെയ്മർ മികച്ച ഫോമിലാണ് ക്ലബ്ബിനും രാജ്യത്തിനും കളിക്കുന്നതെങ്കിലും പാരീസ് സെന്റ് ജെർമെയ്നിൽ കാര്യങ്ങൾ അത്ര സുഖകരമായി നടന്നു പോകുന്നില്ല. പാരിസിൽ നെയ്മറും ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയും തമ്മിലുള്ള ബന്ധം ഇപ്പോഴും നല്ല രീതിയില്ല മുന്നോട്ട് പോവുന്നത്.
ട്രാൻസ്ഫർ റെക്കോർഡുകൾ തകർത്തുകൊണ്ട് 222 മില്യൺ യൂറോയുടെ നീക്കത്തിലാണ് ബാഴ്സലോണയിൽ നിന്നും ബ്രസീലിയൻ താരം നെയ്മർ പാരിസിലെത്തിയത്. എന്നാൽ വലിയ തുകക്കെത്തിയെ നെയ്മറെക്കാൾ യുവ താരം എംബപ്പേക്കാണ് ക്ലബ്ബിൽ കൂടുതൽ മുൻഗണന ലഭിക്കുന്നത്.എംബാപ്പെ ഫ്രഞ്ചുകാരനാണെന്ന വസ്തുത, പിഎസ്ജി തങ്ങളുടെ യുവ ഫോർവേഡ് ബ്രസീലിയനേക്കാൾ കൂടുതൽ വിലമതിക്കുന്നു എന്ന തോന്നൽ നൽകുന്നു, പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വർഷങ്ങളായി നെയ്മറിന്റെ പരിക്കിന്റെ റെക്കോർഡ് കണക്കിലെടുക്കുമ്പോൾ.
Here’s Neymar when asked about Kylian Mbappé after Brazil game tonight. 🇧🇷🇫🇷 #PSG
— Fabrizio Romano (@FabrizioRomano) September 23, 2022
Here @ojbsports question and Ney’s answer ⤵️🎥pic.twitter.com/Zo1s55dBWx
ഘാനയ്ക്കെതിരായ ബ്രസീലിന്റെ മത്സരത്തിന് ശേഷം, എംബാപ്പെയുമായുള്ള ബന്ധത്തെക്കുറിച്ച് മിക്സഡ് സോണിൽ നെയ്മറോട് ചോദിച്ചപ്പോൾ ജോഡികൾക്കിടയിൽ എല്ലാം ശരിയല്ലെന്നതിന്റെ ഏറ്റവും പുതിയ സൂചനകൾ പുറത്ത് വന്നിരിക്കുകയാണ്. ആദ്യം ഇംഗ്ലീഷിൽ എംബാപ്പയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് “എനിക്ക് മനസ്സിലാകുന്നില്ല” എന്ന് മറുപടി നൽകിയ ശേഷം, ചോദ്യം ക്ലിയർ ചെയ്ത ശേഷം, “i dont ..” എന്ന് മറുപടി നൽകി തിരിഞ്ഞു നടന്നു.ഇത് നിരവധി ഊഹാപോഹങ്ങൾക്ക് കാരണമായി, ഈ ജോഡിയുടെ ബന്ധം കൂടുതൽ വഷളായിരിക്കുകയാണ് എന്ന് പലരും വിശ്വസിക്കുന്നു. നെയ്മറുടെ അവ്യക്തമായ ആ പ്രതികരണം, രണ്ട് ടീമംഗങ്ങൾക്കിടയിൽ എല്ലാം ശരിയല്ലെന്ന് വീണ്ടും ഉറപ്പിക്കുകയാണ്.