റാഫിഞ്ഞയുടെ ബാഴ്സലോണ ട്രാൻസ്ഫറിന് പിന്നിലെ നെയ്മറുടെ പങ്ക് |Neymar |Raphinha 

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് ക്ലബ് ചെൽസിയിൽ ചേരുമെന്ന് കരുതിയിരുന്ന ബ്രസീലിയൻ താരം റാഫിഞ്ഞ അപ്രതീക്ഷിതമായാണ് സ്പാനിഷ് ക്ലബ് ബാഴ്സയിലെത്തിയത്. ബ്രസീലിയൻ ഇന്റർനാഷണലിനെ സൈൻ ചെയ്യാൻ ചെൽസി വലിയ താല്പര്യം കാണിച്ചിരുന്നെങ്കിലും ബ്രസീലിയന് ബാഴ്‌സലോണയിൽ ചേരാനാണ് ആഗ്രഹിച്ചത്.

ചെൽസിയുടെ 55 മില്യൺ പൗണ്ട് ഓഫർ ലീഡ്സ് സ്വീകരിച്ചെങ്കിലും അവസാന നിമിഷം താരം സ്പാനിഷ് ക്ലബ്ബിലേക്ക് ചേക്കേറി.എലാൻഡ് റോഡിലെ മികച്ച രണ്ട് സീസണുകൾക്ക് ശേഷം 25-കാരനായി താല്പര്യം പ്രകടിപ്പിച്ച ഒരു ക്ലബ്ബായിരുന്നു ആഴ്‌സണൽ. ഇംഗ്ലീഷ് ഫുട്ബോളിലെ മികച്ച പ്രകടനത്തോടെ റാഫിൻഹ നിരവധി മുൻനിര ക്ലബ്ബുകളുടെ പ്രധാന ലക്ഷ്യമായി ഉയർന്നു വന്നിരുന്നു. ബ്രസീൽ ഇന്റർനാഷണലിന്റെ 11 ഗോളുകൾ ലീഡ്‌സ് യുണൈറ്റഡിനെ കഴിഞ്ഞ തവണ ചാമ്പ്യൻഷിപ്പിലേക്കുള്ള തരംതാഴ്ത്തൽ തടയാൻ സഹായിചിരുന്നു.ചെൽസിക്ക് പകരം ബാഴ്‌സലോണയിൽ ചേരാൻ തന്നെ സഹായിക്കുന്നതിൽ നെയ്മർ പ്രധാന പങ്കുവഹിച്ചതായി റാഫിഞ്ഞ വെളിപ്പെടുത്തി.

ചെൽസിക്ക് പകരം ബാഴ്‌സലോണയിൽ ചേരാൻ തന്നെ സഹായിക്കുന്നതിൽ നെയ്മർ പ്രധാന പങ്കുവഹിച്ചതായി അഫിൻഹ വെളിപ്പെടുത്തി.സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നിട്ട് കൂടിയും ബാഴ്‌സയ്ക്ക് വിംഗർക്കായി ഒരു വലിയ കരാർ പൂർത്തിയാക്കാൻ കഴിഞ്ഞു.മുൻ ബ്ലൂസ് ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, മാർക്കോസ് അലോൺസോ, ഫ്രാങ്ക് കെസ്സി, ഹെക്ടർ ബെല്ലറിൻ, റോബർട്ട് ലെവൻഡോവ്സ്കി,ജൂൾസ് കൊണ്ടേ എന്നിവർക്കൊപ്പം ക്യാമ്പ് നൗവിൽ എത്തിയ പ്രധാന താരമായിരുന്നു റാഫിൻഹ.കറ്റാലൻ വമ്പന്മാർക്ക് വേണ്ടി കളിക്കുക എന്നത് തന്റെ എക്കാലത്തെയും സ്വപ്നമായിരുന്നെങ്കിലും, നെയ്മറുമായുള്ള ചർച്ചകൾ അത് യാഥാർഥ്യമാക്കാൻ സഹായിച്ചതായി റാഫിൻഹ വെളിപ്പെടുത്തി.

“ഞാൻ ഒരു നീക്കത്തെക്കുറിച്ച് നെയ്മറുമായി സംസാരിച്ചു, ഞാൻ ബാഴ്‌സലോണയിൽ എത്തിയത്തിൽ ഒരിക്കലും ഖേദിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞത് ശരിയാണെന്നും” റാഫിൻഹ ലാ വാൻഗ്വാർഡിയയോട് പറഞ്ഞു.”ഞാൻ ചെൽസിയെ നിരസിച്ചു, കാരണം ബാഴ്‌സലോണ ജേഴ്സി ധരിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം” റാഫിൻഹ കൂട്ടിച്ചേർത്തു.ഇന്റർ മിയാമി, റയൽ മാഡ്രിഡ് എന്നിവയ്‌ക്കെതിരെയുള്ള ഗോളുകളുമായി പ്രീ-സീസണിൽ ബാഴ്‌സലോണയ്‌ക്കായി റാഫിൻഹ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.അതിനുശേഷം അഞ്ച് ലാ ലിഗ മത്സരങ്ങളിൽ ബ്ലാഗ്രാനയ്‌ക്കായി ഒരു ഗോളും ഒരു അസിസ്റ്റും റാഫിൻഹ നേടിയിട്ടുണ്ട്.കഴിഞ്ഞ ശനിയാഴ്ച സെവിയ്യയ്‌ക്കെതിരെ 3-0 ന് വിജയിച്ച സൗത്ത് അമേരിക്കൻ ക്ലബ്ബിനായി തന്റെ ആദ്യ മത്സര ഗോൾ നേടി. കാഡിസിനെ 4-0 ന് തകർത്ത മൽസരത്തിൽ ബ്രസീലിയൻ 72 മിനിറ്റ് കളിച്ചു.

Rate this post