എന്തൊരു ദുർവിധിയാണിത്..നെയ്മറുടെ ഈ സീസൺ അവസാനിച്ചു!

ലോക ഫുട്ബോളിലെ ഏറ്റവും നിർഭാഗ്യവാനായ താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ.അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വില്ലൻ പരിക്ക് തന്നെയാണ്.പ്രധാനപ്പെട്ട മത്സരങ്ങൾക്കെല്ലാം മുമ്പ് നെയ്മറെ പരിക്ക് വേട്ടയാടുകയും ആ മത്സരങ്ങളെല്ലാം നെയ്മർ നഷ്ടമാവുകയുമാണ് ചെയ്യാറുള്ളത്.

ഈ സീസണിലും കാര്യങ്ങൾക്ക് മാറ്റമില്ല.ഫ്രഞ്ച് ലീഗിൽ ലില്ലിക്കെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു നെയ്മർ പുറത്തെടുത്തിരുന്നത്.ഒരു ഗോളും ഒരു അസിസ്റ്റുമൊക്കെ നെയ്മർ നേടിയിരുന്നു. എന്നാൽ ആ മത്സരത്തിൽ തന്നെ നെയ്മറെ പരിക്ക് പിടികൂടി.നെയ്മറുടെ ആങ്കിളിനായിരുന്നു പരിക്കേറ്റിരുന്നത്.തുടർന്ന് നടന്ന മത്സരങ്ങൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

എന്നിരുന്നാലും ഉടൻതന്നെ നെയ്മർ തിരിച്ചെത്തും എന്നുള്ള പ്രതീക്ഷയിലായിരുന്നു ആരാധകർ ഉണ്ടായിരുന്നത്.എന്നാൽ വളരെ നിരാശാജനകമായ ഒരു മെഡിക്കൽ റിപ്പോർട്ടാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതായത് നെയ്മർ ജൂനിയർക്ക് പരിക്കിൽ നിന്നും പൂർണമായും മുക്തി നേടണമെങ്കിൽ സർജറി അത്യാവശ്യമാണ്.

ദോഹയിൽ വെച്ചുകൊണ്ടാണ് നെയ്മർ ജൂനിയർ ശസ്ത്രക്രിയയ്ക്ക് വിധേയനാവുക. മൂന്നോ നാലോ മാസം അദ്ദേഹം പുറത്തിരിക്കേണ്ടിവരും എന്നുള്ള കാര്യവും ഇതോടൊപ്പം തന്നെ പിഎസ്ജി ചേർത്തിട്ടുണ്ട്.അതിനർത്ഥം നെയ്മർ ജൂനിയറുടെ ഈ സീസൺ അവസാനിച്ചു കഴിഞ്ഞു എന്നുള്ളത് തന്നെയാണ്.ഇനി ഈ സീസണിൽ നെയ്മറെ കാണാൻ കഴിയില്ല.തകർപ്പൻ പ്രകടനമായിരുന്നു ഈ സീസണിൽ നെയ്മർ നടത്തിയിരുന്നത്.

ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് നേടിയ താരങ്ങളിൽ ഒരാളായിരുന്നു നെയ്മർ.13 ഗോളുകളും 11 അസിസ്റ്റുകളും ഫ്രഞ്ച് ലീഗിൽ മാത്രമായി നെയ്മർ നേടിയിട്ടുണ്ട്.ഈ മാസം അവസാനത്തിൽ ബ്രസീൽ നാഷണൽ ടീം മൊറോക്കോക്കെതിരെ ഒരു ഫ്രണ്ട്‌ലി മത്സരം കളിക്കുന്നുണ്ട്.പരിക്കു മൂലം നെയ്മറെ ഈ സ്‌ക്വാഡിലും പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല.

Rate this post