ക്രിസ്റ്റ്യാനോ റൊണാൾഡോയുയുടെ പാത പിന്തുടർന്ന് എൻ ഗോലോ കാന്റെയും സൗദിയിലേക്ക്
ചെൽസിയുടെ മധ്യനിര താരമായ എൻ ഗോലോ കാന്റെ സൗദി അറേബ്യയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്.റയൽ മഡ്രിഡിന്റെ സൂപ്പർതാരമായിരുന്ന കരീം ബെൻസിമയെ കഴിഞ്ഞ ദിവസം മറ്റൊരു സൗദി ക്ലബ് അൽ ഇത്തിഹാദ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇനിയും ചില സൂപ്പർതാരങ്ങളെ ഒപ്പം കൂട്ടാനാണ് സൗദി ക്ലബുകളുടെ പദ്ധതി.
ചെൽസിയുമായി ഇതുവരെ പുതിയ കരാർ ഒപ്പിടാത്തതിനാൽ അൽ നാസർ, അൽ ഇത്തിഹാദ് തുടങ്ങിയ ക്ലബ്ബുകൾ ലോകകപ്പ് ജേതാവിനെ സൈൻ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.സൗദി പ്രതിനിധികൾ ലണ്ടനിൽ ഉണ്ടെന്നും കാന്റെയ്ക്കും അദ്ദേഹത്തിന്റെ പ്രതിനിധികൾക്ക് മുന്നിൽ ഒരു ഓഫർ സമർപ്പിച്ചിരിക്കുകയാണ്.ചെൽസിയുമായുള്ള കാന്റെയുടെ നിലവിലെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കും, അതായത് ജൂൺ അവസാനത്തോടെ അദ്ദേഹം ഒരു സ്വതന്ത്ര ഏജന്റായി മാറും.
🎬 Run it back to N'Golo Kanté's 2021 Champions League final masterclass… 😍
— Football Tweet ⚽ (@Football__Tweet) June 6, 2023
Sad to see him leave for Saudi.pic.twitter.com/XWaUcRWCyj
ഹാംസ്ട്രിംഗ് പരിക്ക് കാരണം സീസണിന്റെ ഗണ്യമായ ഒരു ഭാഗം നഷ്ടമായെങ്കിലും, ക്യാമ്പെയ്നിന്റെ അവസാന ആഴ്ചകളിൽ കാന്റെ ശക്തമായ തിരിച്ചുവരവ് നടത്തി.ചെൽസിക്കൊപ്പം തുടരാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ക്ലബ്ബിന്റെ പുതിയ പ്രോജക്റ്റിനോടുള്ള താല്പര്യം കാന്റെ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വിടവാങ്ങൽ ചെൽസിക്ക് കാര്യമായ നഷ്ടമാകുമെന്നതിൽ സംശയമില്ല. അസാധാരണമായ പ്രതിരോധ കഴിവുകൾക്കും വർക്ക് റേറ്റിനും പേരുകേട്ട ഫ്രഞ്ച് മിഡ്ഫീൽഡർ 2020-2021 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയം ഉൾപ്പെടെ ടീമിന്റെ സമീപകാല വിജയങ്ങളിൽ ഒരു പ്രധാന പങ്കു വഹിച്ചിരുന്നു.
N’Golo Kanté is on the verge of joining Al Ittihad on free transfer! Final details are being discussed then proposal will be accepted 🚨🟡⚫️🇸🇦 #CFC
— Fabrizio Romano (@FabrizioRomano) June 6, 2023
Al Ittihad directors just arrived in London to link up with PIF Saudi delegation to prepare documents.
€100m per year until 2025. pic.twitter.com/el7VDaiaq5
നൂറ് ദശലക്ഷം യൂറോ വാർഷിക പ്രതിഫലമാണ് സൗദി ക്ലബായ അൽ ഇത്തിഹാദ് കാന്റക്ക് ഓഫർ ചെയ്യുന്നതെന്നാണ് സൂചന. കാന്റെ ഈ നീക്കത്തിന് തയ്യാറായേക്കുമെന്നും ഫ്രീ ഏജന്റായി സൗദിയിലെത്താൻ സാധ്യതയേറെയാണെന്നുമാണ് റിപ്പോർട്ട്. ഇവർക്ക് പുറമെ ക്രിസ്റ്റൽ പാലസിന്റെ സൂപ്പർ ഫോർവേഡ് വിൽഫ്രെഡ് സാഹയെ നോട്ടമിട്ടും സൗദി ക്ലബുകൾ രംഗത്തുണ്ട്.ഫ്രഞ്ച് ക്ലബ് മാഴ്സെയുടെ ചിലിയൻ സൂപ്പർതാരം അലക്സിസ് സാഞ്ചസ് എന്നിവരേയും സൗദി ക്ലബുകൾ നോട്ടമിട്ടിട്ടുണ്ട്.സീസണിൽ പത്ത് ദശലക്ഷം യൂറോ പ്രതിഫലം വാഗ്ദാനം ചെയ്ത് അൽ ഫത്തെയാണ് സാഞ്ചസിനെ സമീപിച്ചിരിക്കുന്നത്.