റയലിന് വേണ്ടി ഗോൾ നേടി, മെസ്സിക്ക് പിന്നാലെ ചാമ്പ്യൻസ് ലീഗിൽ റെക്കോർഡിട്ട അർജന്റീനക്കാരൻ |Nico Páz
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയിച്ചു. ഇതോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ അഞ്ചിൽ അഞ്ചു മത്സരങ്ങളും വിജയിച്ചു ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാർ രാജകീയമായാണ് റൗണ്ട് പതിനാറിലേക്ക് പോകുന്നത്. ഇനി ഗ്രൂപ്പ് സ്റ്റേജിൽ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.
ഇറ്റാലിയൻ വമ്പൻമാരായ നാപൊളിക്കെതിരെ ആദ്യം പിന്നിൽ നിന്ന ശേഷമാണ് റയൽ മാഡ്രിഡിന്റെ തിരിച്ചടി. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ അർജന്റീനകാരൻ സിമിയോണിയുടെ ഗോളിൽ നാപ്പോളി മുന്നിലെത്തി. എന്നാൽ ആ ലീഡ് അധികം തുടരാൻ ഇറ്റാലിയൻ സന്ദർശകർക്കായില്ല. ആദ്യ ഗോൾ നേടി 2 മിനിറ്റുകൾ തികയും മുൻപേ തിരിച്ചടിച്ചത് റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ ഫോമിൽ കളിക്കുന്ന ബ്രസീലിയൻ താരം റോഡ്രിഗോയുടെ വകയായിരുന്നു. ആദ്യപകുതിക്ക് പിരിയുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ മുന്നിലായിരുന്നു.
⭐️🇦🇷 Nico Paz has became the second YOUNGEST Argentine to score a goal in the Champions League.
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 29, 2023
1. Lionel Messi: 18 years, 4 months old
2. Nico Paz: 19 years, 2 months old
3. Alejandro Garnacho: 19 years, 4 months old
📊 @gastontr16 pic.twitter.com/mlYMrrCAXO
രണ്ടാം പകുതിക്ക് ശേഷയിരുന്നു കാമറൂണിന്റെ ആംഗ്യുസ്സയിലൂടെ വീണ്ടും തിരിച്ചടിച്ച് നാപൊളി സമനില ഗോൾ നേടിയത്. കളിയുടെ 65 മിനിട്ടിലായിരുന്നു റയൽ മാഡ്രിഡിന്റെ 19 വയസ്സുള്ള അർജന്റീനകാരൻ നിക്കോ പാസ് കളത്തിലേക്ക് വരുന്നത്. ബ്രാഹിം ഡയസിന് പകരക്കാരനായാണ് കളത്തിൽ ഇറങ്ങിയത്. കളി സമനിലയിലേക്ക് പോകുമെന്ന് തോന്നവേ മത്സരത്തിന്റെ 84 മിനിറ്റിൽ ബോക്സിന് പുറത്തുനിന്നും ഒരു തകർപ്പൻ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ നാപൊളി ഗോൾകീപ്പറെ മറികടന്ന് റയൽ ലീഡ് നേടിയത്. പിന്നീട് നിരവധിതവണ അവസരങ്ങൾ നഷ്ടപ്പെടുത്തിയ ജോസേലു ആഡ് ഓൺ ടൈമിൽ ഒരു ഗോൾ നേടി പട്ടിക പൂർത്തിയാക്കി. സ്കോർ 4-2.
⚪️ Nico Páz after scoring his first goal for Real Madrid: “A dream come true”.
— Fabrizio Romano (@FabrizioRomano) November 29, 2023
“The entire team and staff has congratulated me. We are an incredible group”. pic.twitter.com/BOJBPMuksq
അർജന്റീന താരങ്ങളിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി മാറി നിക്കോ പാസ്. ഇന്ന് നിക്കോ പാസ് ഗോൾ നേടുമ്പോൾ പ്രായം 19 വർഷവും രണ്ടുമാസവുമാണ് പാസിന്‍റെ പ്രായം. മെസ്സിയാണ് അർജന്റീനക്കാരുടെ കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ വയസ്സിൽ ഗോൾ നേടിയത്. മെസ്സി ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോൾ നേടുമ്പോൾ പ്രായം 18 വർഷവും നാലുമാസവുമായിരുന്നു. മൂന്നാമത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗർനാച്ചോയാണ്.19 വർഷവും നാലുമാസവുമായിരുന്നു യുണൈറ്റഡ്നു വേണ്ടി ചാമ്പ്യൻസ് ലീഗിൽ ആദ്യ ഗോൾ നേടുമ്പോൾ ഗർനാച്ചോയുടെ പ്രായം.
So your telling me a 19 Year Old Nico Paz(A Real Madrid Youth academy player) scored a UCL match winning goal before the OverHyped Lamine Yamal?😂😂😂😂 pic.twitter.com/WOg4BWaaT1
— Club Madridsta™️ (@Clubmadridsta) November 30, 2023