കഴിഞ്ഞയാഴ്ച യൂറോ 2020 ൽ നിന്ന് ഫ്രാൻസ്പുറത്തായതിനെ തുടർന്ന് സൂപ്പർ താരം കൈലിയൻ എംബപ്പെയ്ക്ക് ഉപദേശവുമായി മുൻ സ്ട്രൈക്കർ നിക്കോളാസ് അനൽക്ക.യൂറോ കപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ അവസാന 16 പോരാട്ടത്തിൽ 81 വരെ 3-1 ന് ഫ്രാൻസ് മുന്നിലെത്തിയിരുന്നു,എന്നാൽ ശക്തമായി തിരിച്ചു വന്ന സ്വിറ്റ്സർലൻഡ് രണ്ട് ഗോളുകൾ നേടിയതോടെ 90 മിനിറ്റിനുശേഷം 3-3 സമനിലയിലാക്കി.അധിക സമയത്തും ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാത്തതോടെ മത്സരം പെനാൽറ്റി ഷോട്ട് ഔട്ടിലേക്ക് കടന്നു. എന്നാൽ നിർണായക സ്പോട്ട് കിക്ക് സൂപ്പർ താരം കൈലിയൻ എംബപ്പെ നഷ്ടപെടുത്തിയതോടെ വേൾഡ് ചാമ്പ്യന്മാരായ ഫ്രാൻസ് ക്വാർട്ടർ കാണാതെ പുറത്തായി.
ഒരു പ്രധാന ചാമ്പ്യൻഷിപ്പിൽ 12 യാർഡിൽ നിന്ന് പരാജയപ്പെടുന്നത് എങ്ങനെയെന്ന് അനൽക്കയ്ക്ക് തന്നെ അറിയാം. 2008 ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചെൽസിയുടെ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയത് അനെൽക്കയായിരുന്നു.“നിങ്ങൾ വിജയിക്കുമ്പോൾ മത്സരം തീർപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം പെനാൽറ്റി ഷൂട്ട് ഔട്ടാണ് , എന്നാൽ നിങ്ങൾ പരാജയപ്പെടുമ്പോൾ അത് വളരെ ക്രൂരമാണ്,” അനെൽക്ക പറഞ്ഞു. പെനാൽറ്റി നഷ്ടപ്പെടുത്തിയ അനുഭവം എംബാപ്പയുടെ കരിയറിൽ മുന്നോട്ട് പോകുമ്പോൾ മാനസികമായി ശക്തനാക്കുമെന്നും അനെൽക്ക കൂട്ടിച്ചേർത്തു.
നിലവിലെ ക്ലബ് പിഎസ്ജി യുയോടൊപ്പം തന്റെ കരിയറിൽ ആഗ്രഹിക്കുന്നതെല്ലാം നേടാൻ കഴിയുമോ എന്നതിനെക്കുറിച്ച് എംബപ്പേ ദീർഘനേരം ചിന്തിക്കണമെന്ന് അനെൽക്ക അഭിപ്രായപ്പെട്ടു. മോണോക്കയിൽ നിന്നും പിഎസ്ജി യിൽ എത്തിയതിനു ശേഷം എംബാപ്പയുടെ വളർച്ച വേഗത്തിലായിരുന്നു. ക്ലബിനോടൊപ്പം മികച്ച പ്രകടനം കഴ്ചവെച്ച എംബപ്പേ പിഎസ്ജി യെ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിവുള്ള ഒരു വലിയ ക്ലബ്ബായി വളർത്തി. ഒരു വർഷം കൂടി ഫ്രഞ്ച് ക്ലബ്ബുമായി കരാറുള്ള എംബപ്പേക്ക് മുന്നിൽ രണ്ടു ചോയ്സുകളുണ്ട് പാരീസിൽ തുടരുക അല്ലെങ്കിൽ റയൽ മാഡ്രിഡിലേക്ക് പോകുക. വരും സീസണുകളിൽ രണ്ടു ടീമുകളും ചാമ്പ്യൻസ് ലീഗ് നേടാൻ കഴിവുള്ളവരാണ്. എംബപ്പേക്ക് ഏറ്റവും വലിയ അംഗീകാരങ്ങൾ വേണമെങ്കിൽ ഒരു ഘട്ടത്തിൽ പിഎസ്ജിയിൽ നിന്ന് മാറേണ്ടിവരും. പിഎസ്ജിക്കായി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും അത് ഫ്രാൻസിൽ മാത്രമായിരുന്നു. മികച്ച ലീഗുകൾ ഇംഗ്ലണ്ടിലും സ്പെയിനിലുമാണ്, അതിനാൽ മികച്ച ലീഗിലെ മികച്ച കളിക്കാരുമായി മത്സരിച്ചാൽ മാത്രമേ അടുത്ത തലത്തിലേക്ക് എത്താൻ സാധിക്കു.
” മെസ്സിക്കൊപ്പവും റൊണാൾഡോക്കൊപ്പവും മത്സരിക്കണമെങ്കിലും ബാലൺ ഡി ഓർ നേടണമെന്ന ആഗ്രമുണ്ടെങ്കിലും എംബപ്പേ മികച്ചവയുമായി മത്സരിക്കേണ്ടിവരും. പിഎസ്ജിയിൽ ആയിരിക്കുമ്പോൾ എല്ലായ്പ്പോഴും മികച്ചവയുമായി മത്സരിക്കുന്നുവെന്ന് പറയാനാവില്ല. കൂടുതൽ മികച്ചവനാവാൻ എംബപ്പേ തലപര്യപ്പെടുന്നുണ്ടെങ്കിൽ ചെൽസി,യുണൈറ്റഡ്, ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി,ലിവർപൂൾ, എന്നിവയ്ക്കൊപ്പമോ അല്ലെങ്കിൽ സ്പെയിനിൽ മാഡ്രിഡിലേക്കോ ബാഴ്സയിലേക്കോ പോകുക അല്ലെങ്കിൽ ഇറ്റലിയിലേക്ക് പോവുക.1991 ൽ മാഴ്സെയുടെ ജീൻ-പിയറി പാപ്പിൻ ബാലൺ ഡി ഓർ നേടിയതിനു ശേഷം ഫ്രഞ്ച് ടോപ്പ് ഫ്ലൈറ്റിലെ ഒരു കളിക്കാരനും ബാലൺ ഡി ഓർ നേടിയിട്ടില്ല. ഗെയിമിലെ മികച്ച വ്യക്തിഗത അംഗീകാരങ്ങൾ എംബപ്പേ ആഗ്രഹിക്കുന്നുവെങ്കിൽ, പാർക്ക് ഡെസ് പ്രിൻസസിൽ നിന്ന് ഒരു നീക്കം അനിവാര്യമാണ് . അനെൽക്ക കൂട്ടിച്ചേർത്തു.