‘അയാൾ എവിടെയും പോകുന്നില്ല’ : അഡ്രിയാൻ ലൂണ ക്ലബ്ബിൽ തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് ഡയറക്ടർ നിഖിൽ | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രിയാൻ ലൂണ ഒരു സീസൺ കൂടി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവും എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലെ ഓഫിൽ കടക്കുകയാണെങ്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാവുന്ന വ്യവസ്ഥ അദ്ദേഹത്തിന്റെ കരാറിൽ ഉണ്ടായിരുന്നു.ഇത് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.
പക്ഷേ ക്ലബ്ബിൽ തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ലൂണ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ലൂണക്ക് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടു ക്ലബ്ബുകളിൽ നിന്നും വലിയ ഓഫർ ലഭിച്ചിട്ടുണ്ട്.ലൂണക്ക് മുംബൈ സിറ്റിയിൽ നിന്നും ഓഫർ ലഭിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.സ്‌ട്രൈക്കർ ദിമിട്രിയോസ് ഡയമൻ്റകോസ്, ഉറുഗ്വേൻ പ്ലേമേക്കർ അഡ്രിയാൻ ലൂണ എന്നിവരെ അടുത്ത സീസണിലേക്ക് നിലനിർത്തുക എന്ന വലിയ ദൗത്യമാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.
Adrian Luna has an offer from Mumbai City FC and they are ready to pay a transfer fee for the player. Ball is in the court of KBFC management#IFTNM #KBFC #AdrianLuna pic.twitter.com/D2Z7Tt9IDz
— Indian Football Transfer News Media (@IFTnewsmedia) May 6, 2024
13 ഗോളുകളുമായി ഗോൾഡൻ ബോൾഡൻ ബൂട്ട് അവാർഡ് നേടിയ ഡയമൻ്റകോസുമായുള്ള കരാർ ഈ മാസം അവസാനിക്കും. ഗ്രീക്ക് ഗോൾ വേട്ടക്കാരനെ നിലനിർത്തുക എന്നത് ബ്ലാസ്റ്റേഴ്സിന് എളുപ്പമല്ല, കാരണം നിരവധി ഐഎസ്എൽ ക്ലബ്ബുകൾ ഇതിനകം തന്നെ അദ്ദേഹത്തോട് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ പരിശീലകനുമായി കൂടിയാലോചിച്ച ശേഷം ലൂണയെ നിലനിർത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും എന്നാണ് അറിയുവാൻ കഴിഞ്ഞത്. ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിലൊരാളായ ലൂണയെ വമ്പൻ ഓഫറുകളുമായി നിരവധി ഐഎസ്എൽ ടീമുകൾ പിന്തുടരുന്നുണ്ട്.
🚨 | Kerala Blasters club Director, Nikhil Nimmagadda, has confirmed that Adrian Luna is staying with the club this season! He posted, 'He was never going anywhere'. 🐘👍 #KBFC #SFtbl pic.twitter.com/dk3YTtWxu2
— Sevens Football (@sevensftbl) May 7, 2024
അഡ്രിയാൻ ലൂണ ഈ സീസണിൽ ക്ലബ്ബിൽ തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് ഡയറക്ടർ നിഖിൽ നിമ്മഗദ്ദ സ്ഥിരീകരിചിരിക്കുകയാണ്.’അയാൾ എവിടെയും പോകുന്നില്ല’ എന്ന് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ഡയറക്ടറുടെ വാക്കുകൾ ആരാധകർക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്.