❝ നിനക്ക് പറ്റിയ പണി ഫുട്‍ബോളല്ല , സർക്കസിൽ പോകലാണ്… ❞ മുഖത്തടിച്ചു പറഞ്ഞ ഈ വാക്കുകൾ റൊണാൾഡോയെ പ്രകോപിതനാക്കിയില്ല മറിച്ച് ഇന്നീ കാണുന്ന ലെവലിൽ എത്തിക്കാൻ സഹായിച്ചു

ആധുനിക ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളും, ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ എങ്ങനെയാണു ലോകം കണ്ട ഏറ്റവും മികച്ച താരമായത് എന്ന് വിശദീകരിക്കുകയാണ് മുൻ യുണൈറ്റഡ് സഹ താരം. 2003 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ 18 ആം വയസ്സിലെത്തിയ റൊണാൾഡോ ആറു വർഷത്തിന് ശേഷം ലോക കണ്ട ഏറ്റവു മികച്ച സ്‌ട്രൈക്കറായാണ് ഇംഗ്ലണ്ടിൽ നിന്നും പോയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ട്രെയ്‌നിംഗ് ഗ്രൗണ്ടില്‍ അന്ന് ആ തര്‍ക്കം നടന്നില്ലായിരുന്നുവെങ്കില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന ലോകഫുട്‌ബോളര്‍ ജനിക്കില്ലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ ഡിഫന്‍ഡറും ക്രിസ്റ്റ്യാനോയുടെ സഹതാരവുമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡ് ആ രസകരമായ സംഭവം വെളിപ്പെടുത്തുമ്പോള്‍ ആരാധകരുടെ കണ്ണുകളില്‍ അതിശയം നിറച്ചു.2003 ലാണ് കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ ക്ലബ്ബേഴ്‌സനെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പാളയത്തിലെത്തിച്ചത്. അന്ന് ലോകഫുട്‌ബോളില്‍ റൊണാൾഡോ ‌ ഒന്ന് പറഞ്ഞാൽ ബ്രസീലിന്റെ റൊണാള്‍ഡോ മാത്രമായിരുന്നു . പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അപരിചിതനായിരുന്നു.

മാഞ്ചസ്റ്ററില്‍ ഡച്ച് സ്‌ട്രൈക്കര്‍ റൂഡ് വാന്‍ നിസ്റ്റല്‍ റൂയിയാണ് സൂപ്പര്‍താരം. ഡേവിഡ് ബെക്കാമിന്റെ അളന്ന്തൂക്കിയുള്ള പാസുകളില്‍ മാഞ്ചസ്റ്ററിന്റെ സ്‌കോറിംഗ് മെഷീനായി മാറിയ നിസ്റ്റല്‍ റൂയിക്ക് ബെക്കാം ക്ലബ്ബ് വിട്ടതിന് ശേഷം ഗോളടിയിലെ ഫ്‌ളോ നഷ്ടമായിരുന്നു. ബെക്കാമിന്റെ ഏഴാം നമ്പറിലെത്തിയ ക്രിസ്റ്റ്യാനോയും നിസ്റ്റല്‍ റൂയിയും ഒത്തുപോയില്ല.വിംഗില്‍ നിന്ന് ബെക്കാം ക്രോസ് ബോളുകള്‍ നല്‍കിയെങ്കില്‍ ക്രിസ്റ്റിയാനോ സ്‌കില്‍സ് ചെയ്തു കൊണ്ട് ബോക്‌സിലേക്ക് ഇരച്ചു കയറി ഗോളടിക്കാന്‍ ശ്രമിച്ചു. ഇത് നിസ്റ്റല്‍ റൂയിയെ ചൊടിപ്പിക്കുന്നതായി. ട്രെയ്‌നിംഗ് ഗ്രൗണ്ടില്‍ നിസ്റ്റല്‍ റൂയി ദേഷ്യത്തോടെയാണ് പതിനെട്ട് വയസുകാരനോട് പെരുമാറിയിരുന്നത്.

അവന്‍ സര്‍ക്കസില്‍ പോകേണ്ടവനാണ്, ഈ കളിക്ക് പറ്റില്ല – ഇതും പറഞ്ഞ് റൂഡ് ദേഷ്യത്തോടെ ഗ്രൗണ്ട് വിടും. റൊണാള്‍ഡോ ആകെ അസ്വസ്ഥനും കുപിതനുമായി സഹതാരങ്ങളോട് ചോദിക്കും – അയാളെന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്? ക്രിസ്റ്റ്യാനോയ്ക്ക് അന്ന് പതിനെട്ടോ പത്തൊമ്പതോ ആയിരിക്കും പ്രായം. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെടുമായിരുന്നു. ക്ലബ്ബിന്റെ യഥാര്‍ഥ നമ്പര്‍ 7 ആകുവാന്‍ തനിക്ക് സാധിക്കില്ല, ജോര്‍ജ് ബെസ്റ്റിനും ബെക്കാമിനുമൊപ്പമെത്താന്‍ തനിക്ക് പറ്റുമോ എന്നെല്ലാം പറഞ്ഞ് ക്രിസ്റ്റ്യാനോയെ നിരന്തരം വാശി പിടിപ്പിക്കുമായിരുന്നു.


ഏറ്റവും മികച്ച താരമാകണമെന്ന മനസ് ക്രിസ്റ്റ്യാനോയില്‍ പാകപ്പെട്ടതിന് പിറകില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ടെന്ന് ഫെര്‍ഡിനാന്‍ഡ് അടിവരയിടുന്നു. 2006 ല്‍ റുഡ് വാന്‍ നിസ്റ്റല്‍ റൂയ് ക്ലബ്ബ് വിട്ടതോടെ മുന്‍നിരയില്‍ വെയിന്‍ റൂണി- ക്രിസ്റ്റിയാനോ സഖ്യത്തിന്റെ നാളുകളായി. തുടരെ മൂന്ന് സീസണുകളില്‍ പ്രീമിയര്‍ ലീഗ് കിരീടവും 2008 ല്‍ ചാമ്പ്യന്‍സ് ലീഗും നേടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. കോച്ച് അലക്‌സ് ഫെര്‍ഗൂസന് കീഴില്‍ 292 മത്സരങ്ങളില്‍ നിന്ന് 118 ഗോളുകളാണ് ക്രിസ്റ്റിയാനോ ഓള്‍ഡ് ട്രഫോര്‍ഡ് ക്ലബ്ബില്‍ നേടിയത്.

Rate this post